Skin Care : നാല്‍പതുകളിലെ ചര്‍മ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web Team  |  First Published Sep 24, 2022, 2:45 PM IST

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയില്‍ മാറ്റംവരാം. ഇത്​ ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താം. നാല്‍പതുകളില്‍ ഇത് കുറച്ചധികം പ്രകടമാകാം. അതിനാല്‍ നാല്‍പതുകളില്‍ ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം. 


നാല്‍പതുകളിലെത്തുന്ന സ്ത്രീയുടെ ശരീരത്തിനും മനസ്സിനും ഒരുപാട് മാറ്റങ്ങളുണ്ടാകും. പ്രായമാവുന്നത്  ജീവിതത്തിന്റെ സ്വാഭാവികതയാണ്. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കാന്‍ ചെറിയ ശ്രമങ്ങളൊക്കെ നടത്തുന്നതും നല്ലതാണ്.

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയില്‍ മാറ്റം വരാം. ഇത്​ ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താം. നാല്‍പതുകളില്‍ ഇത് കുറച്ചധികം പ്രകടമാകാം. അതിനാല്‍ നാല്‍പതുകളില്‍ ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കുക തന്നെ വേണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്...

ഓരോ നിമിഷവും കുടുംബത്തിന് വേണ്ടി നീക്കിവയ്ക്കുമ്പോഴും ഇടയ്ക്ക് സ്വന്തം മുഖം കണ്ണാടിയിലൊക്കെ ഒന്ന് നോക്കാം. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖമൊക്കെ കഴുകുന്നത് നല്ലതാണ്. ചർമ്മത്തിൽ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യാൻ ഇത് സഹായിക്കും. 

രണ്ട്...

പ്രായം കൂടുംതോറും ആരോഗ്യ കാര്യത്തിലും ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കാത്തവരുണ്ട്. അത് തെറ്റായ കാര്യമാണ്.  ശരീരത്തിന് വളരെ അത്യാവശ്യമായ കാര്യമാണ് വെള്ളം. വെള്ളം നന്നായി കുടിക്കുന്നത്  ആരോഗ്യത്തിനും ചര്‍മ്മത്തിനും  ഗുണം ചെയ്യും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും.

മൂന്ന്...

ഭക്ഷണം ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വേണ്ടതാണ്.  അതിനാല്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

നാല്...

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയോട് 'നോ' പറയുക.  എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗവും പരമാവധി കുറയ്ക്കാം. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും പരിമിതപ്പെടുത്തുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. ശരീരത്തിന്‍റെ ആരോഗ്യത്തിനും ഇവയൊക്കെ ഗുണം ചെയ്യും. 

അഞ്ച്...

ഉറക്കം ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. കണ്ണിനടിയില്‍ കറുപ്പ് വരാനും ഇത് കാരണമാകും. അതിനാല്‍ ദിവസവും ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം. 

ആറ്...

നാല്‍പതുകളില്‍ നിങ്ങളുടെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയിരിക്കാം. അതിനാല്‍ ചര്‍മ്മത്തിന് അനുയോജ്യമായ നല്ല മേക്കപ്പ് ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. ഗുണനിലവാരമില്ലാത്തവ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കാം. 

ഏഴ്... 

പുറത്ത് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപോഗിക്കാന്‍ മറക്കേണ്ട. വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയാവുന്ന ഫേസ് പാക്കുകളും ഉപയോഗിക്കാം. 

Also Read: വണ്ണം കുറയ്ക്കാൻ ഇഞ്ചി ഇങ്ങനെ കഴിക്കാം...

click me!