മിസ് വേൾഡ് അമേരിക്കയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ് 25കാരിയായ ശ്രീ സായ്നി. ഒപ്പം ആദ്യ ഏഷ്യക്കാരിയും.
മിസ് വേൾഡ് അമേരിക്കയായി (Miss World America) കിരീടമണിഞ്ഞ് ഇന്ത്യൻ വംശജ ശ്രീ സായ്നി (Miss World America). മിസ് വേൾഡ് അമേരിക്കയുടെ ലൊസാഞ്ചലസ് ആസ്ഥാനത്തു കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണു വാഷിങ്ടൻ സംസ്ഥാനത്തു നിന്നുളള ശ്രീ സുന്ദരിപ്പട്ടം നേടിയത്.
മിസ് വേൾഡ് അമേരിക്കയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ് 25കാരിയായ ശ്രീ സായ്നി. ഒപ്പം ആദ്യ ഏഷ്യക്കാരിയും. പേസ്മേക്കർ ഘടിപ്പിച്ച ഹൃദയവും വാഹനാപകടത്തെ അതിജീവിച്ച മനക്കരുത്തുമായാണ് ശ്രീ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നത്.
undefined
പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ശ്രീ അഞ്ചാം വയസ്സിൽ യുഎസിലേയ്ക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു. പന്ത്രണ്ടാം വയസിലാണ് ശ്രീയുടെ ഹൃദയത്തോട് ചേർന്ന് പേസ്മേക്കർ മിടിച്ച് തുടങ്ങിയത്. കാറപകടത്തിൽ മുഖത്തിനു സാരമായ പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഇന്ന് സാമൂഹിക സേവനരംഗത്ത് സജീവമാണ് ശ്രീ സായ്നി. വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് ജേണലിസം പഠനവും പൂർത്തിയാക്കി.
2018ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടവും നേടി. ഡിസംബറിൽ പ്യൂർട്ടോറിക്കോയിൽ വച്ചാണ് ലോകസുന്ദരിയെ തിരഞ്ഞെടുക്കാനുള്ള മൽസരം നടക്കുക.
Also Read: പ്രായമൊക്കെ വെറും നമ്പറല്ലേ; മിസ് ടെക്‌സാസ് സീനിയര്‍ കിരീടമണിഞ്ഞ് അറുപത്തിമൂന്നുകാരി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona