ഉടമസ്ഥ പെട്ടെന്ന് ശാരീരികമായി അവശതയിലായി തറയില്‍ വീഴുകയും വിറച്ചുകൊണ്ട് തല തറയില്‍ ശക്തിയായി ഇടിക്കുകയും ചെയ്യുന്നൊരു സാഹചര്യമാണ് വീഡിയോയില്‍ കാണുന്നത്. ഈ ഒരുവസ്ഥയില്‍ സര്‍വീസ് നായ എത്തരത്തിലാണ് പെരുമാറുകയെന്നാണ് നോക്കുന്നത്.
വളര്‍ത്തുനായ്ക്കളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും കണ്ടുനില്‍ക്കാൻ തന്നെ ഏറെ കൗതുകമാണ്. ഉടമസ്ഥരോട് ഇത്രമാത്രം ആത്മാര്‍ത്ഥതയും കരുതലും വച്ചുപുലര്‍ത്തുന്ന മറ്റൊരു വളര്‍ത്തുമൃഗം ഇല്ലെന്നും പറയാം. എന്തെങ്കിലും ആപത്തോ അവശതയോ തോന്നിയാല്‍ പോലും മനുഷ്യര്‍ക്ക് ഏറ്റവും വിശ്വസിച്ച് ആശ്രയിക്കാവുന്നവര്‍ കൂടിയാണ് നായ്ക്കള്‍.
ഇത്തരത്തിലുള്ള ധാരാളം വാര്‍ത്തകള്‍ മിക്കപ്പോഴും നമുക്ക് കേള്‍ക്കാൻ സാധിക്കാറുമുണ്ട്. ഉടമസ്ഥര്‍ക്ക് അസുഖമാകുമ്പോഴോ അവര്‍ക്ക് അപകടം സംഭവിക്കുമ്പോഴോ മറ്റുള്ളവരിലേക്ക് വിവരമെത്തിക്കാനോ സമയബന്ധിതമായി സഹായം ഉറപ്പുവരുത്താനോ എല്ലാം സഹായിക്കുന്ന നായ്ക്കളെ കുറിച്ചുള്ള കഥകള്‍ കേള്‍ക്കാത്തവര്‍ കാണില്ല.
undefined
സമാനമായ രീതിയില്‍ ഉടമസ്ഥര്‍ പെട്ടെന്ന് ശാരീരികമായി പ്രശ്നത്തിലായാലും ആശ്രയമാകാൻ നായ്ക്കള്‍ക്ക് സ്വയം തന്നെ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഒരു വീഡിയോ. സര്‍വീസ് നായയുടെ പരിശീലനവേളയില്‍ പകര്‍ത്തിയതാണ് ഈ വീഡിയോ. മനുഷ്യരെ ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നതിനോ സേവിക്കുന്നതിനോ ആയി പരിശീലിപ്പിച്ചെടുക്കുന്ന നായ്ക്കളെയാണ് 'സര്‍വീസ് ഡോഗ്സ്' എന്ന് വിളിക്കുന്നത്.
ഉടമസ്ഥ പെട്ടെന്ന് ശാരീരികമായി അവശതയിലായി തറയില്‍ വീഴുകയും വിറച്ചുകൊണ്ട് തല തറയില്‍ ശക്തിയായി ഇടിക്കുകയും ചെയ്യുന്നൊരു സാഹചര്യമാണ് വീഡിയോയില്‍ കാണുന്നത്. ഈ ഒരുവസ്ഥയില്‍ സര്‍വീസ് നായ എത്തരത്തിലാണ് പെരുമാറുകയെന്നാണ് നോക്കുന്നത്.
സാധാരണഗതിയില്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ രോഗിയുടെ തല തറയില്‍ ഇടിക്കുന്നത് മൂലം ഗുരുതരമായ പരുക്ക് തന്നെ സംഭവിക്കാം. അതിനാല്‍ തന്നെ ആദ്യം ഇതില്‍ നിന്നാണ് രോഗിയെ രക്ഷപ്പെടുത്തേണ്ടതും.
വീഡിയോയില്‍ ഉടമസ്ഥയായ സ്ത്രീ താഴെ വീണ് തല തറയില്‍ ഇടിക്കുമ്പോള്‍ ആദ്യം നായ ഇതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കാൻ സാധിക്കുമോ എന്നാണ് ശ്രമിക്കുന്നത്. എന്നാല്‍ ഈ ശ്രമം ഫലം കാണാതാകുന്നതോടെ ഉടൻ തന്നെ നായ ഇവരുടെ തലയ്ക്കും തറയ്ക്കും ഇടയില്‍ തന്‍റെ തല വയ്ക്കുകയാണ്. ഇതോടെ ഇവരുടെ തലയ്ക്ക് പരുക്കേല്‍ക്കുന്ന അവസ്ഥ ഒഴിവാകുന്നു.
ഇങ്ങനെയൊരു നായ വീട്ടിലുണ്ടെങ്കില്‍ പല ഘട്ടങ്ങളിലും മനുഷ്യരുടെ ജീവൻ സുരക്ഷിതമാക്കാൻ സാധിക്കുമെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. ലക്ഷക്കണക്കിന് പേര്‍ ഇതിനോടകം തന്നെ കണ്ട വീഡിയോ നിരവധി പേരാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
വീഡിയോ കാണാം...
The dog protecs his owner's head when she has a seizure!
Dogs are best friends! ❤️pic.twitter.com/3A9ONBpIvQ
Also Read:- 'ഈ കുഞ്ഞിന് സ്നേഹവും അഭിനന്ദനവും നല്‍കാതെ പോകുന്നതെങ്ങനെ'; വീഡിയോ...