'പനിയാണ്, ശബ്ദം പോയി'; ആരോഗ്യാവസ്ഥയെ കുറിച്ച് പങ്കുവച്ച് സാമന്ത...

By Web Team  |  First Published Apr 12, 2023, 6:28 PM IST

പേശികളെ ബാധിക്കുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് സാമന്തയെ ബാധിച്ചിരിക്കുന്നത്. ഇത് ശരീരത്തിന്‍റെ സ്വതന്ത്ര ചലനത്തെയും ഒഴുക്കിനെയുമെല്ലാം ബാധിക്കുന്നതാണ്. കടുത്ത വേദനയും അനുഭവപ്പെടാം. ഇതെല്ലാം തന്നെ ജോലിസംബന്ധമായ പ്രശ്നങ്ങളും സാമന്തയ്ക്ക് കാര്യമായ രീതിയില്‍ സൃഷ്ടിച്ചിരുന്നു. എങ്കിലും തന്‍റെ പുതിയ ചിത്രം 'ശാകുന്തളം' തിയേറ്ററുകളിലെത്തുന്നതിന്‍റെ സന്തോഷത്തിലാണ് താരം.


അടുത്തിടെയായി ഏറ്റവുമധികം വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയ ഒരു തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്ത് പ്രഭു. തെലുങ്ക് താരമായ നാഗ ചൈതന്യുമായുള്ള വിവാഹമോചനത്തെ തുടര്‍ന്നാണ് ഗോസിപ്പ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലെ ചൂടൻ സിനിമാ ചര്‍ച്ചകളിലുമെല്ലാം സാമന്ത സജീവമായി ഇടം നേടിത്തുടങ്ങിയത്. 

ഇതിന് ശേഷം താൻ ഒരു രോഗത്തിന്‍റെ പിടിയിലാണെന്നും ഈ രോഗം തന്നെ എത്രമാത്രം പിടിച്ചുലച്ചുവെന്നും തുറന്ന് പറഞ്ഞതോടെ വീണ്ടും സിനിമാപ്രേമികളുടെ ശ്രദ്ധ വലിയ രീതിയില്‍ പിടിച്ചുപറ്റി താരം.

Latest Videos

undefined

പേശികളെ ബാധിക്കുന്ന 'മയോസൈറ്റിസ്' എന്ന രോഗമാണ് സാമന്തയെ ബാധിച്ചിരിക്കുന്നത്. ഇത് ശരീരത്തിന്‍റെ സ്വതന്ത്ര ചലനത്തെയും ഒഴുക്കിനെയുമെല്ലാം ബാധിക്കുന്നതാണ്. കടുത്ത വേദനയും അനുഭവപ്പെടാം. ഇതെല്ലാം തന്നെ ജോലിസംബന്ധമായ പ്രശ്നങ്ങളും സാമന്തയ്ക്ക് കാര്യമായ രീതിയില്‍ സൃഷ്ടിച്ചിരുന്നു. എങ്കിലും തന്‍റെ പുതിയ ചിത്രം 'ശാകുന്തളം' തിയേറ്ററുകളിലെത്തുന്നതിന്‍റെ സന്തോഷത്തിലാണ് താരം.

ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികളിലെല്ലാം സാമന്ത സജീവമായിരുന്നു. എന്നാലിപ്പോഴിതാ പ്രമോഷൻ പരിപാടികളില്‍ നിരന്തരം പങ്കെടുത്ത് തന്‍റെ ആരോഗ്യാവസ്ഥ അല്‍പം കൂടി പ്രശ്നത്തിലായിരിക്കുന്നുവെന്നാണ് താരം സോഷ്യല്‍ മീഡിയിയലൂടെ അറിയിച്ചിരിക്കുന്നത്. പനിയാണെന്നും ശബ്ദം പോയിരിക്കുകയാണെന്നുമാണ് സാമന്ത ഒരു ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. 

സിനിമയുടെ പ്രമോഷൻ പരിപാടികളില്‍ പങ്കെടുക്കുന്നതിലും അതിലുള്ള ജനപങ്കാളിത്തത്തിലും സന്തോഷം അറിയിച്ച സാമന്ത, ഇതിന് ശേഷമാണ് തിരക്ക് പിടിച്ച ദിനങ്ങള്‍ തന്‍റെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു എന്നും അറിയിച്ചത്.  നിരവധി പേരാണ് ഈ ട്വീറ്റിന് താഴെ സാമന്തയ്ക്ക് സൗഖ്യമാശംസിച്ചിരിക്കുന്നത്.

 

(1/2)I was really excited to be amongst you all this week promoting my film and soaking in your love.

Unfortunately the hectic schedules and promotions have taken its toll, and I am down with a fever and have lost my voice.

— Samantha (@Samanthaprabhu2)

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ പ്രമോഷനിടെ മാധ്യമങ്ങള്‍ ഒന്നിച്ച് ഫോട്ടോയും വീഡിയോയും എടുക്കാൻ ശ്രമിച്ചപ്പോള്‍ കണ്ണിലേക്ക് ലൈറ്റടിച്ചതിനെ തുടര്‍ന്ന് തനിക്കിത് താങ്ങാൻ കഴിയുന്നതല്ല എന്ന് താരം പരസ്യമായി പറഞ്ഞിരുന്നു. 'മയോസൈറ്റിസ്' രോഗത്തിന്‍റെ ഭാഗമായി കടുത്ത കണ്ണ് വേദന അനുഭവിക്കുന്നതായി താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കണ്ണിനകത്ത് സൂചി കുത്തുന്നത് പോലുള്ള അനുഭവമാണെന്നും കണ്ണട വച്ചിരിക്കുന്നത് സ്റ്റൈലിന് അല്ലെന്നുമായിരുന്നു താരം അറിയിച്ചിരുന്നത്. എന്തായാലും ആരാധകരെല്ലാം തന്നെ പ്രിയതാരത്തിന്‍റെ ആരോഗ്യകാര്യങ്ങളില്‍ എപ്പോഴും അന്വേഷണങ്ങള്‍ നടത്തുകയും സ്നേഹമറിയിക്കുകയും ചെയ്യുന്നുണ്ട്. ഇത് സാമന്തയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ കാണുമ്പോള്‍ തന്നെ വ്യക്തമാകും.

Also Read:- ആരെയെങ്കിലും പ്രണയിക്കാൻ ശ്രമിച്ചൂടെ? സാമന്തയോട് 'ഫാൻ'; മറുപടി നല്‍കി താരം

 

click me!