ഈ ചിത്രം നോക്കൂ. അടുപ്പിന് തൊട്ടുതാഴെയായി നമ്മള്‍ സാധാരണഗതിയില്‍ പാത്രങ്ങള്‍ വെക്കാനുപയോഗിക്കുന്ന ഡ്രോയറില്‍ തന്നെ ഫ്രിഡ്ജിന്റെ സൗകര്യം! തക്കാളിയോ പച്ചമുളകോ മല്ലിയിലയോ വെളുത്തുള്ളിയോ എല്ലാം വൃത്തിയാക്കി അരിഞ്ഞുവയ്ക്കാം, ചീസോ മുട്ടയോ പോലെ എപ്പോഴും എടുത്ത് ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളും കയ്യെത്തും ദൂരത്ത് വയ്ക്കാം
ഇന്ന് ഫ്രിഡ്ജുപയോഗിക്കാത്ത വീടുകള്‍ അപൂര്‍വ്വമാണ്. ഭക്ഷണസാധനങ്ങള്‍ വെറുതെ കളയുന്നത് കുറയ്ക്കുക, വീട്ടുജോലിയുടെ ഭാരം കുറയ്ക്കുക, പച്ചക്കറി- പഴങ്ങള്‍ പോലുള്ള ഭക്ഷണങ്ങള്‍ 'ഫ്രഷ്' ആയി ഉപയോഗിക്കാനാവുക തുടങ്ങി പലവിധത്തിലുള്ള പ്രയോജനങ്ങളാണ് ഫ്രിഡ്ജുപയോഗിക്കുന്നത് മൂലമുണ്ടാകുന്നത്.
പാചകം ചെയ്യുമ്പോള്‍ ഇടയ്ക്കിടെ പോയി ഫ്രിഡ്ജ് തുറന്ന് ആവശ്യമായ പച്ചക്കറികളോ മറ്റ് ചേരുവകളോ കണ്ടെത്തി തിരിച്ചുവരുന്നതിന് മടിയും ദേഷ്യവും തോന്നുന്നവരുണ്ട്. ഒരുപക്ഷേ അടുപ്പില്‍ മസാലക്കൂട്ടുകള്‍ പാകമായി വരുമ്പോഴായിരിക്കും അതിലേക്ക് ചേര്‍ക്കാന്‍ അല്‍പം മല്ലിയിലയ്ക്കായി ഫ്രിഡ്ജ് തപ്പുന്നത്. ഇത് തപ്പി കണ്ടെത്തി വരുമ്പോഴേക്ക് കറി ചട്ടിയില്‍ പിടിക്കാനോ, കരിയാനോ തുടങ്ങിയിരിക്കും.
undefined
ഇങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം അടുക്കളകളില്‍ സ്വാഭാവികമാണ്. എന്നാല്‍ ഈ ചിത്രം നോക്കൂ. അടുപ്പിന് തൊട്ടുതാഴെയായി നമ്മള്‍ സാധാരണഗതിയില്‍ പാത്രങ്ങള്‍ വെക്കാനുപയോഗിക്കുന്ന ഡ്രോയറില്‍ തന്നെ ഫ്രിഡ്ജിന്റെ സൗകര്യം! തക്കാളിയോ പച്ചമുളകോ മല്ലിയിലയോ വെളുത്തുള്ളിയോ എല്ലാം വൃത്തിയാക്കി അരിഞ്ഞുവയ്ക്കാം, ചീസോ മുട്ടയോ പോലെ എപ്പോഴും എടുത്ത് ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളും കയ്യെത്തും ദൂരത്ത് വയ്ക്കാം.
Refrigerated drawers 😮 😍Iove it pic.twitter.com/oLKHOL6ZvC
— KING💎 (@jackfrost8)
@jackfrost8 എന്ന ട്വിറ്റര്‍ യൂസറാണ് ഈ ചിത്രം പങ്കുവച്ചത്. നിരവധി പേര്‍ ഈ ചിത്രം വീണ്ടും പങ്കുവയ്ക്കുകയും ഇതെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. പാചകത്തോട് താല്‍പര്യമുള്ള ആരെയും ഒറ്റനോട്ടത്തില്‍ തന്നെ ആകര്‍ഷിക്കുന്നതാണ് ചിത്രം.
ഫ്രിഡ്ജിന്റെയും ഡ്രോയറിന്റെയും കൂടെ 'ഫ്യൂഷന്‍' എന്ന നിലയിലാണ് ഈ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. സാധാണഗതിയില്‍ റെസ്‌റ്റോറന്റുകളിലാണ് ഇത്തരം സംവിധാനങ്ങള്‍ കാണാറുള്ളത്. ചില വീടുകളിലും ഇപ്പോഴിത് കണ്ടുവരുന്നുണ്ട്. എന്നാല്‍ അത്ര സാധാരണമല്ല. ഇപ്പോള്‍ ചിത്രം വൈറലായതോടെ ധാരാളം പേര്‍ വീട്ടാവശ്യത്തിനായി ഈ സംവിധാനം ലഭ്യമാണോ എന്നന്വേഷിക്കുന്നുണ്ട്. വലിയൊരു വിഭാഗം പേരും ഇത് ഗംഭീര ആശയമാണെന്ന് പറയുമ്പോള്‍ ചെറിയൊരു വിഭാഗം പേര്‍ ഇതില്‍ ശുചിത്വപ്രശ്‌നങ്ങളടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടാമെന്ന് വാദിക്കുന്നുമുണ്ട്.
Also Read:- 'ഇതെന്ത് പലചരക്ക് കടയോ'; വൈറല്‍ വീഡിയോയ്ക്ക് ബ്ലോഗറുടെ തകര്‍പ്പന്‍ 'കൗണ്ടറുകള്‍'...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona