പുകയൂതുന്ന പക്ഷിയെ ചൊല്ലി ഇപ്പോഴും ചില തര്‍ക്കങ്ങള്‍ തുടരുന്നുണ്ട്. തണുത്ത കാലാവസ്ഥയിലാണെങ്കില്‍ മറ്റ് പല ജീവികളുടെയും വായില്‍ നിന്ന് പുക പുറത്തുവരുന്നത് പോലെ തന്നെയേ ഈ പക്ഷിയുടെ കാര്യത്തിലും സംഭവിക്കുന്നുള്ളൂ എന്നും അതേസമയം വേനലിലും പക്ഷി വാ തുറന്ന് പുകയൂതുന്നുണ്ടെങ്കിലേ അതിന് എന്തെങ്കിലും പ്രത്യേകതയുള്ളതായി സമ്മതിക്കാനാകൂ എന്നും ഒരു വിഭാഗം പേര്‍ പറയുന്നു.
ഒരുപാട് വ്യത്യസ്തതകളും അത്ഭുതങ്ങളും പ്രകൃതിയിലുണ്ടെന്ന് നമുക്കറിയാം. ഇത്തരത്തില്‍ പലപ്പോഴും നമുക്ക് അവിശ്വസനീയമായി തോന്നുംവിധത്തിലുള്ള സവിശേഷതകളാണ് പല ജീവജാലങ്ങളിലും കാണാൻ സാധിക്കുക. ഒന്നൊന്നിനോട് താരതമ്യപ്പെടുത്താനാകാത്ത രീതിയില്‍ വൈവിധ്യമാര്‍ന്ന കാഴ്ച തന്നെയാണത്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടൊരു വീഡിയോ ഇതിനുദാഹരണമാണ്. അപൂര്‍വമായി കാണപ്പെടുന്നൊരു പക്ഷിയെ ആണ് വീഡിയോയില്‍ കാണുന്നത്.
'സ്മോക്കിംഗ് ബേര്‍ഡ്' എന്നാണിത് അറിയപ്പെടുന്നത്. പേരില്‍ സൂചിപ്പിക്കും പോലെ തന്നെ 'സ്മോക്കിംഗ്' അഥവാ പുകവലിക്കുന്നതിന് സമാനമായി വായില്‍ നിന്ന് പുക പുറത്തുവിടുന്നൊരു പക്ഷിയാണിത്. തുടര്‍ച്ചയായി പല തവണ വാ തുറന്ന് ശബ്ദം പുറപ്പെടുവിക്കും. ഇടയ്ക്ക് വായില്‍ നിന്ന് പുക പുറത്തുവിടും. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ പുകവലിക്കുന്നവര്‍ പുകവലിച്ച് പുക മുകളിലേക്ക് ഊതിവിടുന്നത് ഓര്‍മ്മ വരാം.
എന്നാല്‍ പുകയൂതുന്ന പക്ഷിയെ ചൊല്ലി ഇപ്പോഴും ചില തര്‍ക്കങ്ങള്‍ തുടരുന്നുണ്ട്. തണുത്ത കാലാവസ്ഥയിലാണെങ്കില്‍ മറ്റ് പല ജീവികളുടെയും വായില്‍ നിന്ന് പുക പുറത്തുവരുന്നത് പോലെ തന്നെയേ ഈ പക്ഷിയുടെ കാര്യത്തിലും സംഭവിക്കുന്നുള്ളൂ എന്നും അതേസമയം വേനലിലും പക്ഷി വാ തുറന്ന് പുകയൂതുന്നുണ്ടെങ്കിലേ അതിന് എന്തെങ്കിലും പ്രത്യേകതയുള്ളതായി സമ്മതിക്കാനാകൂ എന്നും ഒരു വിഭാഗം പേര്‍ പറയുന്നു.
'ബെയര്‍-ത്രോട്ടഡ് ബെല്‍ ബേര്‍ഡ്സ്' എന്നാണത്രേ ശരിക്കും ഈ പക്ഷികളുടെ പേര്. ബെല്‍ റിംഗ് ചെയ്യുന്നത് പോലുള്ള ശബ്ദം കൊണ്ടാണ് ഇതിന് ഈ പേര് വീണിരിക്കുന്നതത്രേ. ആണ്‍പക്ഷികളും പെണ്‍പക്ഷികളുമുണ്ട് ഇവയുടെ കൂട്ടത്തില്‍. രണ്ട് വിഭാഗവും കാഴ്ചയ്ക്ക് വ്യത്യസ്തരായിരിക്കും. പെണ്‍പക്ഷിയാണെങ്കില്‍ ഒലിവ് ഗ്രീൻ- അതിന്‍റെ ഷേഡുകളുടെയും നിറത്തിലായിരിക്കും മുഖവും കഴുത്തും മറ്റ് ഭാഗങ്ങളുമെല്ലാം. ഗ്രേ- ബ്രൗണ്‍ തലയും ഇവയുടെ പ്രത്യേകതയാണ്. ആണ്‍പക്ഷിയാണെങ്കില്‍ മഞ്ഞിന്‍റെ നിറത്തിലുള്ള ശരീരവും പച്ചയും നീലയും ഇടകലര്‍ന്ന തലയുമാണ് കാണുക. അതായത് ഇപ്പോള്‍ വൈറലായ വീഡിയോയില്‍ കാണുന്നത് ആണ്‍പക്ഷിയാകാമെന്ന് സാരം.
ചെന്നൈ എഡിആര്‍എം ( അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ) ആനന്ദ് രുപനഗുഡിയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെ്തിരിക്കുന്നു.
Popularly called the smoking bird - such a beauty! Wonder what it's actually called! pic.twitter.com/QUrI9CQqZI
— Ananth Rupanagudi (@Ananth_IRAS)
Also Read:- സ്കൂള്‍ ബസിനകത്ത് കൂറ്റൻ പെരുമ്പാമ്പ്; വീഡിയോ വൈറലാകുന്നു