ദസറയെ പറ്റി വിദേശിയോട് ഇംഗ്ലീഷില്‍ വിശദീകരിക്കുന്ന ഇന്ത്യക്കാരി; രസകരമായ വീഡിയോ

By Web Team  |  First Published Oct 21, 2022, 1:09 PM IST

വളരെ സരസമായ രീതിയില്‍ കുട്ടികളുടെ നിഷ്കളങ്കമായ ഭാവത്തോടെയാണ് ഇവര്‍ കഥകള്‍ വിവരിക്കുന്നത്. രാവണൻ നല്ലയാള്‍ തന്നെയാണ് പക്ഷേ അധികാരം ദുര്‍വിനിയോഗം ചെയ്തതാണ് പ്രശ്നമായതെന്നും സീതയെ കടത്തിക്കൊണ്ടുപോയതൊക്കെ വളരെ മോശമായ കാര്യമല്ലേ, ഒന്നാലോചിച്ചുനോക്കൂ എന്നുമെല്ലാം ഇവര്‍ ബോസിനോട് ചോദിക്കുന്നു. 


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ നമ്മെ ചിരിപ്പിക്കുന്ന, അത്തരത്തില്‍ ആസ്വദിക്കാവുന്ന വീഡിയോകളാണെങ്കില്‍ അത് ഏറെ പേര്‍ക്കും ഇഷ്ടമാണ്. 

മുമ്പെല്ലാം യുവാക്കളായിരുന്നു കൂടുതലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രായമായവരും യുവാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വ്ളോഗും റീല്‍സുമെല്ലാം ചെയ്ത് ഇങ്ങനെ ശ്രദ്ധ നേടുന്നവര്‍ നിരവധിയാണ്.

Latest Videos

undefined

സമാനമായി രസകമായൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ദസറ അഥവാ വിജയദശമി എന്താണെന്ന് വിദേശിയായ ആള്‍ക്ക് ഇംഗ്സീഷില്‍ വിവരിച്ചുകൊടുക്കുന്ന ഇന്ത്യക്കാരിയാണ് വീഡിയോയിലുള്ളത്. 

പഞ്ചാബുകാരിയായ സ്ത്രീ ലണ്ടനില്‍ താൻ ജോലി ചെയ്യുന്നിടത്തെ ബോസിനാണ് ദസറയെ കുറിച്ച് പറഞ്ഞുകൊടുക്കുന്നത്. രാമൻ രാവണനെ കൊന്നതും, രാവണൻ സീതയെ കടത്തിക്കൊണ്ടുപോയതും അടക്കമുള്ള കഥകള്‍ ഇംഗ്ലീഷില്‍ വിവരിക്കാൻ ഇവര്‍ പാടുപെടുകയാണ്. എങ്കിലും തോല്‍ക്കാനില്ലെന്ന മനോഭവാത്തോടെ പറയാനുള്ളതെല്ലാം ഇംഗ്ലീഷില്‍ തന്നെ പറഞ്ഞൊപ്പിക്കുന്നുണ്ട് ഇവര്‍.

വളരെ സരസമായ രീതിയില്‍ കുട്ടികളുടെ നിഷ്കളങ്കമായ ഭാവത്തോടെയാണ് ഇവര്‍ കഥകള്‍ വിവരിക്കുന്നത്. രാവണൻ നല്ലയാള്‍ തന്നെയാണ് പക്ഷേ അധികാരം ദുര്‍വിനിയോഗം ചെയ്തതാണ് പ്രശ്നമായതെന്നും സീതയെ കടത്തിക്കൊണ്ടുപോയതൊക്കെ വളരെ മോശമായ കാര്യമല്ലേ, ഒന്നാലോചിച്ചുനോക്കൂ എന്നുമെല്ലാം ഇവര്‍ ബോസിനോട് ചോദിക്കുന്നു. 

ദസറ പ്രമാണിച്ച് അവധിയഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ഇതെക്കുറിച്ചുള്ള വിവരണം. ഇത് കൂടാതെ ദസറയ്ക്ക് തങ്ങള്‍ പക്കാവടയുണ്ടാക്കി കഴിക്കുമെന്നും പക്കാവടയാണ് തങ്ങളുടെ ഇഷ്ട വിഭവമെന്നും ഇവര്‍ പറയുന്നു. ഏത് ആഘോഷത്തിനായാലും തങ്ങള്‍ പക്കാവടയുണ്ടാക്കുമെന്നും ക്രിസ്മസിന് പോലും ഇതുതന്നെയാണ് ഉണ്ടാക്കി കഴിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

സംഭവം യഥാര്‍ത്ഥമല്ലെന്നും, സ്ക്രിപ്റ്റ് ചെയ്ത തമാശ വീഡിയോ ആണെന്നുമാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ പോലും ഇവരുടെ നര്‍മ്മവാസനയും അത് അവതരിപ്പിക്കാനുള്ള കഴിവും അഭിനന്ദനം അര്‍ഹിക്കുന്നത് തന്നെയാണെന്നാണ് മറുവിഭാഗം പറയുന്നത്. എന്തായാലും രസകരമായ വീഡിയോ പതിനായിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ...

 

We love pakoday.

Lady from Punjab working in London explains what is Dushera and also her love for pakodas to his British manager, Mr Richards.

Listen and enjoy pakodas 😁 pic.twitter.com/51c4EA0tUz

— Danvir Singh दानवीर सिंह (@danvir_chauhan)

 

Also Read:- എന്താണ് വിവാഹം എന്ന് ചോദ്യം? വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം വൈറലാകുന്നു...

click me!