65 വര്‍ഷം പഴക്കമുള്ള സാരിയില്‍ ഓട്ടോയില്‍ ഡേറ്റ് നൈറ്റ്; ചിത്രങ്ങളുമായി പ്രിയങ്ക ചോപ്ര

By Web Team  |  First Published Apr 4, 2023, 3:32 PM IST

ഇപ്പോഴിതാ ഗാല നൈറ്റിന് ധരിച്ച പ്രിയങ്കയുടെ ഔട്ട്ഫിറ്റിന്‍റെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. അതേ വസ്ത്രത്തില്‍ ഡേറ്റ് നൈറ്റിന് പോയതിന്റെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. 


ബോളിവുഡും ഹോളിവുഡും കീഴടക്കിയ നടിയാണ്  പ്രിയങ്ക ചോപ്ര.പ്രിയങ്കയും ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസും മുംബൈയിലെ ദിനങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസുമായി ആദ്യമായി ഇന്ത്യയിലെത്തിയതാണ് പ്രിയങ്കയും നിക്കും. മുംബൈയില്‍ നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രിയങ്കയും നിക്കും പങ്കെടുത്തു.

ഇപ്പോഴിതാ ഗാല നൈറ്റിന് ധരിച്ച പ്രിയങ്കയുടെ ഔട്ട്ഫിറ്റിന്‍റെ ചിത്രങ്ങളാണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. അതേ വസ്ത്രത്തില്‍ ഡേറ്റ് നൈറ്റിന് പോയതിന്റെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. 

Latest Videos

undefined

'എന്റെ എക്കാലത്തേയും പ്രിയപ്പെട്ട വ്യക്തിക്കൊപ്പം ഒരു ഡേറ്റ് നൈറ്റ്' എന്ന കുറിപ്പോടെ നിക്കിനൊപ്പം ഓട്ടോറിക്ഷയുടെ അരികില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. ഒപ്പം വസ്ത്രമൊരുക്കിയ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആമി പട്ടേലിനും ഡിസൈനര്‍ അമിത് അഗര്‍വാളിനും പ്രിയങ്ക നന്ദി അറിയിച്ചു.

'എല്ലായ്‌പ്പോഴും എന്ന പോലെ നിങ്ങളുടെ അതിശയകരമായ സഹകരണത്തിന് നന്ദി. മോഡേണ്‍ ട്വിസ്റ്റുള്ള ഒരു വിന്റേജ് ലുക്കിലുള്ള ഔട്ട്ഫിറ്റ് ധരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നെപ്പോലെത്തന്നെ എന്റെ വസ്ത്രവും കിഴക്കിന്റേയും പടിഞ്ഞാറിന്റേയും സംയോജനമായിരുന്നു. ഇന്ത്യന്‍ കലയും ഫാഷനും ആഘോഷിക്കുന്ന ഒരു സായാഹ്നത്തിന് അനുയോജ്യമായൊരു കഥയുമായി ഈ കരകൗശല സൗന്ദര്യം സൃഷ്ടിച്ചതിന് നന്ദി.

65 വര്‍ഷം പഴക്കമുള്ള വിന്റേജ് ബനാറസി ബ്രോക്കേഡ് സാരിയില്‍ വെള്ളി നൂലുകളും ഖാദി സില്‍ക്കില്‍ ഗോള്‍ഡ് ഇലക്ട്രോപ്ലേറ്റിങും ഉപയോഗിച്ചാണ് മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്രോക്കേഡില്‍ ഇക്കത് വീവിന്റെ ഒമ്പത് നിറങ്ങളാണ് വരുന്നത്. ഇത് പ്രതിഫലിപ്പിക്കുന്ന തരത്തില്‍ വയലറ്റ് നിറത്തിലുള്ള ഒരു സ്വീകന്‍സ് ഷീറ്റ് ഹോളോഗ്രാഫിക് ബസ്റ്റിയറാണ് (ക്ലോസ് ഫിറ്റിങ് സ്ട്രാപ്‌ലെസ് ടോപ്പ്) പെയര്‍ ചെയ്തത്.' ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം പ്രിയങ്ക കുറിച്ചു.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka (@priyankachopra)

 

Also Read: 'നിക്കുമായി പരിചയപ്പെടുമ്പോള്‍ ഞാന്‍ മറ്റൊരു പ്രണയത്തിലായിരുന്നു'; പ്രിയങ്ക ചോപ്ര

click me!