ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനഫിനൊപ്പം ലോസ് ആഞ്ചല്‍സിലാണ് താരമിപ്പോള്‍. തന്റെ വീട്ടുവിശേഷങ്ങളും സിനിമാവിശേഷങ്ങളുമെല്ലാം പ്രീതി ഇന്‍സ്റ്റഗ്രാമിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്. 'ലോക്ഡൗണ്‍ ഹെയര്‍കട്ട്' എന്ന പേരില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരണമറിയിച്ചിരിക്കുന്നത്
ലോക്ഡൗണ്‍ കാലത്ത് അവശ്യസേവനങ്ങളൊഴികെ മറ്റെല്ലാ കേന്ദ്രങ്ങളും അടച്ചിട്ടതോടെ, ആളുകള്‍ വ്യാപകമായി നേരിട്ടൊരു പ്രശ്‌നമായിരുന്നു മുടി വെട്ടാന്‍ സൗകര്യമില്ല എന്നത്. പ്രധാനമായും പുരുഷന്മാരാണ് ഈ പ്രതിസന്ധി നേരിട്ടിരുന്നത്.
പലരും ഏറെ ദിവസങ്ങള്‍ കാത്തിരുന്ന ശേഷം മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയതിനൈ തുടര്‍ന്ന് വീട്ടില്‍ വച്ചുതന്നെ കഴിയുന്നത് പോലെ മുടി വെട്ടി ഭംഗിയാക്കി. വേറൊരു വിഭാഗം ഒറ്റയടിക്ക് മുടി മുഴുവന്‍ കളഞ്ഞ് അത് 'ലോക്ഡൗണ്‍ സ്‌റ്റൈല്‍' ആയും പ്രഖ്യാപിച്ചു.
undefined
വീട്ടില്‍ വച്ച് മുടി മുറിച്ചവരൊക്കെയും സഹായത്തിന് കുടുംബാംഗങ്ങളെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. പലര്‍ക്കും ഇക്കാര്യത്തില്‍ മുന്‍പരിചയം പോലും ഇല്ലായിരുന്നു എന്നത് രസകരമായ വസ്തുതയാണ്. ഇക്കൂട്ടത്തില്‍ പല സിനിമാതാരങ്ങളും പങ്കാളികള്‍ക്ക് മുടി വെട്ടിക്കൊടുക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
ഏറ്റവും ഒടുവിലായി ഇങ്ങനെയൊരു വീഡിയോ പങ്കുവച്ചിരിക്കുന്നത് ബോളിവുഡിന്റെ പ്രിയതാരം പ്രീതി സിന്റയാണ്. ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനഫിനൊപ്പം ലോസ് ആഞ്ചല്‍സിലാണ് താരമിപ്പോള്‍. തന്റെ വീട്ടുവിശേഷങ്ങളും സിനിമാവിശേഷങ്ങളുമെല്ലാം പ്രീതി ഇന്‍സ്റ്റഗ്രാമിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്.
'ലോക്ഡൗണ്‍ ഹെയര്‍കട്ട്' എന്ന പേരില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരണമറിയിച്ചിരിക്കുന്നത്.
'അദ്ദേഹം ശരിക്കും എന്നില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇരിക്കുന്നത്. എനിക്ക് നന്നായി ചെയ്യാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍... എനിക്കോര്‍ക്കാന്‍ പോലും ആകുന്നില്ല അത്. നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കണം. മിസ്റ്റര്‍ ഗുഡ് ഇനഫിന്റെ മുടി ഗുഡ് ഇനഫ് തന്നെ ആയി വരാന്‍...' - വീഡിയോയ്‌ക്കൊപ്പം പ്രീതി സിന്റ കുറിച്ചു.
സംഗതി, കാണുമ്പോള്‍ അത്ര പ്രശ്‌നമൊന്നും തോന്നുന്നില്ലെന്നും മുടി വെട്ടിക്കഴിഞ്ഞ ശേഷമുള്ള 'ലുക്ക്' കൂടി കാണിക്കണമെന്നുമാണ് മിക്കവാരും ആരാധകര്‍ പറയുന്നത്. നേരത്തേ ലോക്ഡൗണ്‍ കാലത്തെ വര്‍ക്കൗട്ടിന്റേയും ഓയില്‍ മസാജിന്റേയുമെല്ലാം ദൃശ്യങ്ങള്‍ പ്രീതി സിന്റ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 2019ലാണ് പ്രീതിയുടേയും ജീനിന്റേയും വിവാഹം നടന്നത്. ശേഷം ഇരുവരും ലോസ് ആഞ്ചല്‍സില്‍ തന്നെ തുടരുകയായിരുന്നു.