ശരീരം കൊണ്ട് പുരുഷനായിട്ട് ജനിച്ചുവെങ്കിലും മാനസികമായിട്ട് ഞാനൊരു ഒരു സ്ത്രീ തന്നെ ആയിരുന്നു എന്ന് പിങ്കി പറയുന്നു.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവരുടെ അസ്ഥിത്വം തുറന്നുപറയാനും ജീവിക്കാനും ഉള്ള സാഹചര്യം ഉരുത്തിരിയുന്നതിലേക്ക് സമൂഹം ചുവടുവെച്ചിട്ടുണ്ട്. മനസ്സ് കൊണ്ട് സ്ത്രീയായിരുന്നെങ്കിലും ഇപ്പോഴിതാ ശരീരം കൊണ്ടും സ്ത്രീയായി മാറിയ ധന്യ നിമിഷത്തെക്കുറിച്ച് എഴുതിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ പിങ്കി വിശാല്‍.
ശസ്ത്രക്രിയ കഴിഞ്ഞതായി പിങ്കി തന്‍റേ ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ തീരുമാനം കുടുംബവും അംഗീകരിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും പിങ്കി പറയുന്നു.
undefined
കുറിപ്പ് വായിക്കാം...
ശരീരം കൊണ്ട് പുരുഷനായിട്ട് ജനിച്ചുവെങ്കിലും മാനസികമായിട്ട് ഞാനൊരു ഒരു സ്ത്രീ തന്നെ ആയിരുന്നു. അത് പൂർണ്ണമായിട്ട് ഞാൻ മനസ്സിലാക്കിയിരുന്നു. അത് എന്‍റെ കുടുംബം അംഗീകരിച്ചുവെന്നുള്ളതാണ് എന്‍റെ ഏറ്റവും വലിയ ഭാഗ്യമെന്ന് പറയുന്നത്. കഴിഞ്ഞ 2 വർഷത്തിനു മേലെയായി ഞാൻ ഹോർമോൺ ട്രീറ്റ്മെന്‍റിലൂടെ കഴിഞ്ഞ മാർച്ച് 9 തിയ്യതി എന്‍റെ സർജ്ജറി കഴിഞ്ഞു. 12 മണിക്കൂർ സർജ്ജറിയിലൂടെ ശരീരം കൊണ്ട് ഞാൻ സ്ത്രീയായി മാറി. അത് വിജയകരമായി തീർന്നു. പലപ്പോഴും നമ്മൾ സ്ത്രീയായി മാറുമ്പോൾ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും പുലർത്താറുണ്ട്. അതുപോലെ തന്നെ എന്‍റെ ജീവിതത്തിലുണ്ട് ഒരുപാട് സ്വപ്നങ്ങൾ. എനിക്ക് ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്ന് ഒരു അമ്മ വേണമെന്ന് മനസ്സിൽ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. തുടക്കം മുതൽ എല്ലാ കാര്യങ്ങൾക്കും എനിക്ക് സപ്പോർട്ട് ചെയ്യുകയും എന്‍റെ പ്രൊഫഷണൽ ജീവിതത്തിലാണെങ്കിലും വ്യക്തി ജീവിതത്തിൽ ആണെങ്കിലും എനിക്ക് നല്ല വഴികൾ മാത്രം കാണിച്ചു തന്നതാണ് രഞ്ജു രഞ്ജിമർ . എനിക്ക് അവരെ അമ്മയായി സ്വീകരണമെന്നായിരുന്നു ആഗ്രഹം. അത് സാധിച്ചു. ഇന്നലെ നടന്ന എന്‍റെ ജൽസ ചടങ്ങിൽ അത് വലിയ ആഘോഷമാക്കി നടന്നതണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഈ പ്രതിസന്ധിയിൽ അങ്ങനെ നടത്താൻ പറ്റാത്തത് കൊണ്ട് കുറച്ച് പേർ മാത്രം പങ്കെടുത്തു. എന്നെ ഒരു സ്ത്രീയായി അംഗീകരിച്ച ഷഫ്ന മമ്മിയും എല്ലാവരുടെ സാന്നിദ്ധ്യത്തിൽ ചെറിയൊരു പൂജയില്ലൂടെ എന്‍റെ ചടങ്ങ് നടത്തുവാൻ സാധിച്ചു. എന്‍റെ സഹോദരിമാരായ സൂര്യയും തൃപ്തിയും മുൻകൈയ്യടുത്ത് കൊണ്ട് നിന്ന് എല്ലാ കാര്യങ്ങൾക്കു നേതൃത്വം നൽകി ഒരു പാട് സന്തോഷമായി. ഇന്നലെത്തോട് കൂടി പൂജ കഴിഞ്ഞു. രാവിലെ അമ്പലത്തിൽ പോയി തൊഴുതു. ഞാൻ പൂർണ്ണമായിട്ട് സ്ത്രീയായി മാറി.