മാറ്റമില്ലാതെ തുടരുന്ന ഈ നിയമ വ്യവസ്ഥയ്ക്ക് ഒരു മാറ്റി എഴുത്തലുണ്ടായില്ലെങ്കിൽ സമൂഹം നേരിടാൻ പോകുന്ന വലിയ പ്രശനങ്ങളെ വിളിച്ചോതുന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്ര കഥയെന്ന് അരുൺ പറഞ്ഞു വയ്ക്കുന്നു.
ഇത് ആഘോഷങ്ങളല്ല, നിലവിളികളാണ്. നീതി നിഷേധിക്കപ്പെട്ടവരുടെ നിസ്സഹായാവസ്ഥയാണ്. നിയമത്തോട് പൊരുതി തോറ്റുപോയവരുടെ തകർന്നുപോയ പൊട്ടിക്കരച്ചിലാണ്. നീതി ദേവതയുടെ മുഖത്തേക്കു അഹങ്കാരത്തോടും പുച്ഛത്തോടും നോക്കുന്ന കുറ്റവാളികളെ സംരക്ഷിക്കുന്ന നിയമ വ്യവസ്ഥയോട് ശകതിയായി പ്രതികരിച്ചിരിക്കുകയാണ് കൺസെപ്റ്റ് ഫോട്ടോഗ്രാഫിവഴി ശ്രദ്ധേയനായ അരുൺ രാജ്.
വളരെ വൈകാര്യതയോടെയാണ് അരുൺ ഈ കൺസെപ്റ്റ് പറഞ്ഞു പോകുന്നത്. മാറ്റമില്ലാതെ തുടരുന്ന ഈ നിയമ വ്യവസ്ഥയ്ക്ക് ഒരു മാറ്റി എഴുത്തലുണ്ടായില്ലെങ്കിൽ സമൂഹം നേരിടാൻ പോകുന്ന വലിയ പ്രശനങ്ങളെ വിളിച്ചോതുന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ചിത്ര കഥയെന്ന് അരുൺ പറഞ്ഞു വയ്ക്കുന്നു.
undefined
ചരിത്രംപോലും മാറ്റിയെഴുതപ്പെടുന്ന ഈ കാലഘട്ടത്തിൽ നിയമം എന്തുകൊണ്ട് മാറ്റി എഴുതപ്പെടുന്നില്ലെന്നുള്ള ഉത്തരമൂട്ടിക്കുന്ന ചോദ്യമായിട്ടാണ് അരുൺ തന്റെ ചിത്ര കഥയുമായി നമ്മളിലേക്ക് എത്തുന്നത്. വെറും പ്രഹസനമായി തുടരുന്ന നിയമ വ്യവസ്ഥയോടുള്ള അരുണിന്റെ പ്രതികരണത്തെ വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
സത്യഭാമ, ശരത് , മഹിമ, അമൃത, അജാസ് എന്നിവരാണ് അഭിനേതാക്കളായി എത്തുന്നത്. അരുണിന്റെ ചിത്ര കഥയിൽ അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന പ്രകടനം കൂടി ആയപ്പോൾ ചിത്ര കഥ നിരവധി കാഴ്ചകരുമായി സോഷ്യൽ മീഡിയയിൽ മുന്നേറുകയാണ്.