കാണാന്‍ മനോഹരം അല്ലേ? ഇത് എന്തുപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് അറിയാമോ?

By Web Team  |  First Published Jun 3, 2021, 8:02 PM IST

പൊതുവേ സൈക്കിള്‍ ആരാധകനായ സാസ്വത്,തന്റെ സ്‌ക്കൂള്‍ കാലത്ത് വളരെ ആകസ്മികമായാണ് ഒരിക്കല്‍ 1870കളിലും 1880കളിലുമെല്ലാം പ്രചാരത്തിലുണ്ടായിരുന്ന 'പെന്നി- ഫാര്‍ത്തിംഗ്' സൈക്കിള്‍ കാണാനിടയാകുന്നത്. എപ്പോഴെങ്കിലും ഇത്തരമൊരു സൈക്കിള്‍ സ്വന്തമാക്കണമെന്ന് അന്നേ സാസ്വിത് മനസിലുറപ്പിച്ചു


ഇന്ന് ലോക സൈക്കിള്‍ ദിനമാണ്. സൈക്കിള്‍ പ്രേമികളുടെ എണ്ണം കൊവിഡ് കാലത്ത് കൂടിവന്നുവെന്നാണ് സോഷ്യല്‍ മീഡിയയും മറ്റ് റിപ്പോര്‍ട്ടുകളുമെല്ലാം സൂചിപ്പിക്കുന്നത്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിനോദത്തിനുമായി ഒന്നിച്ച് ചെയ്യാവുന്നൊരു വര്‍ക്കൗട്ട് എന്ന നിലയ്ക്ക് നിരവധി പേര്‍ സൈക്ലിംഗിനെ ലോക്ഡൗണ്‍ കാലത്ത് സമീപിച്ചു. 

എന്നിട്ടും ഇപ്പോഴും സൈക്ലിംഗിന്റെ ശാരീരിക- മാനസിക- പാരിസ്ഥിതിക ഗുണങ്ങളെ പറ്റി ചിന്തിക്കാത്തവരുണ്ട്. നിരത്തുകളില്‍ വര്‍ധിച്ചുവരുന്ന വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണത്തിന്റെ തോത് വളരെ വലുതാണ്. ഇതിന് ബദല്‍ എന്ന നിലയ്ക്ക് സൈക്കിളിനെ ഉയര്‍ത്തിക്കാട്ടുന്നവരുണ്ട്. 

Latest Videos

undefined

ആരോഗ്യകാര്യങ്ങളെ കുറിച്ച് നമ്മള്‍ ആദ്യമേ സൂചിപ്പിച്ചു. ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമായ വര്‍ക്കൗട്ട് എന്ന നിലയില്‍ സൈക്ലിംഗിനെ കാണാമെന്ന്. ഈ സന്ദേശങ്ങളെല്ലാം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒഡീഷയിലെ പുരി സ്വദേശിയായ സാസ്വത് രഞ്ജന്‍ സാഹൂ എന്ന പതിനെട്ടുകാരനായ ആര്‍ട്ടിസ്റ്റ് നിര്‍മ്മിച്ച സൈക്കിളിന്റെ മാതൃകയാണ് ചിത്രത്തിലുള്ളത്. 

പൊതുവേ സൈക്കിള്‍ ആരാധകനായ സാസ്വത്,തന്റെ സ്‌ക്കൂള്‍ കാലത്ത് വളരെ ആകസ്മികമായാണ് ഒരിക്കല്‍ 1870കളിലും 1880കളിലുമെല്ലാം പ്രചാരത്തിലുണ്ടായിരുന്ന 'പെന്നി- ഫാര്‍ത്തിംഗ്' സൈക്കിള്‍ കാണാനിടയാകുന്നത്. എപ്പോഴെങ്കിലും ഇത്തരമൊരു സൈക്കിള്‍ സ്വന്തമാക്കണമെന്ന് അന്നേ സാസ്വിത് മനസിലുറപ്പിച്ചു. എന്നാല്‍ ഈ സൈക്കിളുകള്‍ വിപണിയില്‍ നിന്ന് പോയിക്കഴിഞ്ഞിരുന്നു എന്നതിനാല്‍ ആ ആഗ്രഹം സഫലീകരിക്കാനായില്ല. 

എങ്കിലും ഈ സൈക്കിള്‍ ദിനത്തില്‍ 'പെന്നി-ഫാര്‍ത്തിംഗ്' സൈക്കിളിന്റെ ഒരു വ്യത്യസ്തമായ മോഡലെങ്കിലും തയ്യാറാക്കണമെന്ന് സാസ്വത് തീരുമാനിച്ചു. അങ്ങനെ തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ടാണ് സാസ്വത് സൈക്കിള്‍ മാതൃക നിര്‍മ്മിച്ചിരിക്കുന്നത്. ഏഴ് ദിവസങ്ങള്‍ കൊണ്ട് 3,653 തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് സാസ്വത് മനോഹരമായ പെന്നി- ഫാര്‍ത്തിംഗ് സൈക്കിള്‍ മാതൃക തയ്യാറാക്കി. 50 ഇഞ്ച് നീളവും 25 ഇഞ്ച് വീതിയുമാണ് ആകെ ഇതിനുള്ളത്. 

ഇപ്പോഴിതാ വാര്‍ത്താ മാധ്യമങ്ങളിലെല്ലാം ചിത്രസഹിതം റിപ്പോര്‍ട്ട് വന്നതോടെ വലിയ സന്തോഷത്തിലാണ് സാസ്വത്. സൈക്കിളിന്റെ ഗുണങ്ങള്‍ പലരും അറിയാതെ പോകാറാണെന്നും അതെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക എന്നതായിരുന്നു സൈക്കിള്‍ പ്രേമിയായ തന്റെ ലക്ഷ്യമെന്നം സാസ്വത് പറയുന്നു. 

Also Read:- പന്ത്രണ്ടുകാരന് ലോക റെക്കോര്‍ഡ്; ഈ ടവര്‍ നിര്‍മ്മിച്ചത് എന്തുപയോഗിച്ചാണെന്ന് മനസിലായോ?...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!