കഴിഞ്ഞ ദിവസം വീഡിയോ കോള്‍ പ്ലാറ്റ്‌ഫോമിലൂടെ വിവാഹിതരായ മുംബൈ സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ പ്രീത് സിംഗും ദില്ലി സ്വദേശിനിയായ നീത് കൗറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരങ്ങള്‍. ആദ്യം വിവാഹം നീട്ടിവയ്‌ക്കേണ്ടിവരുമോയെന്ന് ഇരുവരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഈ തീരുമാനത്തിലേക്കെത്തുകയായിരുന്നു
കൊറോണ വൈറസ് വ്യാപനം തടുരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ എന്ന കടുത്ത നടപടിയിലേക്ക് നീങ്ങിയത്. അവശ്യസേവനങ്ങളൊഴികെ മറ്റെല്ലാം പരിപൂര്‍ണ്ണമായി അടച്ചുപൂട്ടാനും ആളുകള്‍ കൂടുന്നതും ആഘോഷങ്ങളുമെല്ലാം ഒഴിവാക്കാനുമായിരുന്നു ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള ഉത്തരവ്. ഈ ഉത്തരവുകള്‍ ലംഘിക്കുന്ന മുറയ്ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സര്‍ക്കാരുകള്‍ നല്‍കി.
ഇതിനിടയില്‍ ജീവിതം തന്നെ പ്രതിസന്ധിയിലായിപ്പോയ പലരുമുണ്ട്. അക്കൂട്ടത്തില്‍ ചെറുതല്ലാത്ത പ്രതിസന്ധി നേരിടുന്നവരാണ് ഈ ദിവസങ്ങളില്‍ വിവാഹം നിശ്ചയിക്കപ്പെട്ടവര്‍. ഇത്തരമൊരു സാഹചര്യം വരുമെന്ന് അറിവില്ലാതെ നേരത്തേ വിവാഹത്തീയ്യതി നിശ്ചയിച്ചവര്‍ പലരും വിവാഹം മാറ്റിവച്ചു.
undefined
എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ വീണ്ടും മാറി. എന്തിനും ഏതിനും ഓണ്‍ലൈന്‍ ലോകത്തെ തന്നെ ആശ്രയിക്കുന്ന പുതിയ തലമുറയ്ക്ക് വിവാഹവും ഓണ്‍ലൈനാക്കിയാലെന്താ എന്ന ആലോചന വന്നുതുടങ്ങി. വീട്ടുകാരേയും കുടുംബത്തിലെ മുതിര്‍ന്നവരേയുമെല്ലാം കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ അവര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയാണ്.
ഇത്തരത്തില്‍ നിരവധി വിവാഹങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. കേരളത്തിലും 'ഓണ്‍ലൈന്‍ വിവാഹ'ങ്ങള്‍ സജീവമാവുകയാണ്.
കഴിഞ്ഞ ദിവസം വീഡിയോ കോള്‍ പ്ലാറ്റ്‌ഫോമിലൂടെ വിവാഹിതരായ മുംബൈ സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ പ്രീത് സിംഗും ദില്ലി സ്വദേശിനിയായ നീത് കൗറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരങ്ങള്‍. ആദ്യം വിവാഹം നീട്ടിവയ്‌ക്കേണ്ടിവരുമോയെന്ന് ഇരുവരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഈ തീരുമാനത്തിലേക്കെത്തുകയായിരുന്നു.
മെഹന്ദിയും ഗാനമേളയും അടക്കം ഏതൊരു പഞ്ചാബി വിവാഹവും പോലെ തങ്ങളുടെ വിവാഹവും പൊടിപൊടിക്കണമെന്നായിരുന്നു പ്രീതും നീതും ആഗ്രഹിച്ചിരുന്നത്. 'വീഡിയോ കോള്‍' വിവാഹമായതോടെ ആഘോഷങ്ങളെല്ലാം വേണ്ടെന്ന് വയ്‌ക്കേണ്ടിവരുമോയെന്ന് ഇവര്‍ ഭയന്നിരുന്നു. എന്നാല്‍ വീഡിയോ കോളിലൂടെ വീട്ടുകാരെയും അടുത്ത ബന്ധുക്കളേയും ബന്ധപ്പെടുത്തി, കഴിയും പോലെയൊക്കെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് ഇവര്‍.
വിവാഹവസ്ത്രവും ഭക്ഷണവും അലങ്കാരങ്ങളും എല്ലാം തയ്യാറാക്കി. പാട്ടും നൃത്തവും ചെയ്തു. കുടുംബത്തിലെ മുതിര്‍ന്നവരുടെ അനുഗ്രഹവും സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും ആശംസകളും ഓണ്‍ലൈനായി എത്തി.
Also Read:- അങ്ങനെ കല്യാണങ്ങളും ഓണ്‍ലൈനായിത്തുടങ്ങി...
'ഞങ്ങള്‍ ഇന്റര്‍നെറ്റിലൂടെ തന്നെ പരിചയപ്പെട്ടവരാണ്. ഞങ്ങളുടെ പ്രണയം ശരിക്കും വളരെ വ്യത്യസ്തമായിരുന്നു. അവളാണ് എന്നെ ആദ്യം പ്രപ്പോസ് ചെയ്തത്. അതും മുട്ടുകുത്തി നിന്ന് ചോദിക്കുകയായിരുന്നു. ഞാനപ്പോള്‍ അവളോട് എനിക്കല്‍പം സമയം വേണമെന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് എനിക്കും തിരിച്ച് പ്രണയമാണെന്ന് മനസിലായപ്പോള്‍ മനോഹരമായൊരു റെസ്‌റ്റോറന്റിലേക്ക് ഞാനവളേയും കൊണ്ട് പോയി. എന്നിട്ട് അന്ന് അവള്‍ ചെയ്തത് പോലെ ഞാന്‍ അവള്‍ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് പ്രപ്പോസ് ചെയ്തു, മോതിരവും അണിയിച്ചു. ഇങ്ങനെയെല്ലാം ആയതുകൊണ്ടാകാം വിവാഹവും ഇത്തരത്തില്‍ വ്യത്യസ്തമായതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നം തോന്നാത്തത്. ഞങ്ങളിതിനോട് ഓക്കെയാണ്...'- പ്രീത് പറയുന്നു.
കേരളത്തില്‍ മലപ്പുറം ജില്ലയിലാണ് ഈ ലോക്ക്ഡൗണ്‍ കാലത്തെ ആദ്യ വീഡിയോ കോള്‍ വിവാഹം നടന്നത്. ഇതിന് പിന്നാലെ വീണ്ടും ഒരു വിവാഹം കൂടി ഇത്തരത്തില്‍ മലപ്പുറത്ത് തന്നെ നടന്നിരുന്നു.