നഗ്നനായി ഉലാത്താൻ വാടകയ്ക്ക് ഉദ്യാനമുണ്ടോ? ഇത് വ്യത്യസ്തമായ ജീവിതരീതി...

By Web Team  |  First Published Nov 12, 2022, 3:47 PM IST

തന്നെ പോലെ ഒരുപാട് പേര്‍ ഈ ജീവിതരീതിയുമായി മുന്നോട്ട് പോകുന്നുണ്ടെന്നും സമാനമനസ്കരായ ആളുകളെ സംബന്ധിച്ച് പരസ്പരം നഗ്നത കാണുകയെന്നതില്‍ മോശമില്ലെന്നും പകരം അവരതിന് മറ്റൊരു കാഴ്ചപ്പാടിലൂടെയാണ് ഉള്‍ക്കൊള്ളുകയെന്നും സ്റ്റുവര്‍ട്ട് പറയുന്നു. തന്‍റെ ഭാര്യക്കും ഈ ജീവിതരീതിയോട് എതിര്‍പ്പില്ലെന്നും ഇദ്ദേഹം പറയുന്നു. 


പ്രകൃതിയുമായി എത്രമാത്രം ഇടപഴകി ജീവിക്കാമോ അത്രയും മനുഷ്യര്‍ക്ക് അത്  ഗുണപരമേ ആകൂ. എന്നാല്‍ ഇന്നത്തെ കാലത്ത് പ്രകൃതിയുമായി അടുത്തിടപഴകി ജീവിക്കുന്നതിന് ആളുകള്‍ക്കുള്ള അവസരം കുറഞ്ഞുവരികയാണ്. ജോലിയും വിദ്യാഭ്യാസവുമെല്ലാം അധികവും നഗരങ്ങളെ കേന്ദ്രീകരിച്ചാകുമ്പോഴാണ് ഈ സാധ്യതകള്‍ കുറഞ്ഞുവരുന്നത്. 

പ്രകൃതിയോടിണങ്ങിയുള്ള ജീവിതമെന്നത് ഓരോരുത്തരും വിവിധമായ രീതിയിലാണ് ഉള്‍ക്കൊള്ളുന്നത്. ചിലര്‍ക്ക് ഭക്ഷണകാര്യങ്ങളിലായിരിക്കും ഇത്തരത്തിലുള്ള ശ്രദ്ധ. തീര്‍ത്തും ജൈവികമായി വളര്‍ത്തിയെടുക്കുന്ന, അല്ലെങ്കില്‍ ഉത്പാദിപ്പിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതിലൂടെ ആയിരിക്കും ഇവര്‍ക്ക് സംതൃപ്തിയുണ്ടാവുക.

Latest Videos

undefined

മറ്റ് ചിലര്‍ക്കാകട്ടെ താമസിക്കുന്നയിടം മുഴുവൻ മരങ്ങളും ചെടികളും നിറച്ച് അത്തരത്തില്‍ പച്ചപ്പിനോട് ചേര്‍ന്നുജീവിക്കുന്നതായിരിക്കും സന്തോഷം. യോഗ, ധ്യാനം, സസ്യ പരിപാലനം, മൃഗ പരിപാലനം തുടങ്ങി പല ജീവിതരീതികളിലൂടെയും മനുഷ്യര്‍ പ്രകൃതിയുമായി സ്വയം ബന്ധപ്പെടുത്തി നിര്‍ത്താൻ ശ്രമിക്കാറുണ്ട്.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് മുന്നോട്ടുപോകാനുള്ളൊരു ജീവിതരീതിയെ കുറിച്ച് പങ്കുവയ്ക്കുകയാണ് എണ്‍പത്തിയാറുകാരനായ ഒരാള്‍. യുകെയില്‍ നിന്നുള്ള സ്റ്റുവര്‍ട്ട് ഹേവുഡിന്‍റെ 'നേച്ചറിസം' പലര്‍ക്കും പുതുമയായിരിക്കും. 

ആഴ്ചയിലൊരിക്കല്‍ മണിക്കൂറുകളോളം പച്ചപ്പ് നിറഞ്ഞ ഉദ്യാനത്തിലൂടെ പരിപൂര്‍ണ നഗ്നനായി ഉലാത്തുകയെന്നതാണ് ഇദ്ദേഹത്തിന്‍റെ രീതി. കഴിഞ്ഞ പതിനാല് വര്‍ഷമായി ഇദ്ദേഹം ഇത് മുടങ്ങാതെ പിന്തുടരുന്നു. എന്നാലിപ്പോള്‍ സാങ്കേതികമായി ചില പ്രശ്നങ്ങള്‍ നേരിട്ടതോടെ ഇതില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ് സ്റ്റുവര്‍ട്ടിന്. 

മറ്റൊന്നുമല്ല, തന്‍റെ ഉദ്യാനത്തിന് ചുറ്റും വീടുകള്‍ വരികയും വഴി വരികയും ചെയ്തതോടെ സ്വതന്ത്രമായി ഇങ്ങനെ ചെയ്യുവാൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല. അതിനാല്‍ തന്നെ വാടകയ്ക്ക് ഉദ്യാനം ലഭിക്കുമോയെന്ന അന്വേഷണത്തിലാണ് സ്റ്റുവര്‍ട്ട്. ഇദ്ദേഹത്തിന്‍റെ ഈ അന്വേഷണമാണ് ഇത്തരമൊരു ജീവിതരീതിയെ വാര്‍ത്തകളിലൂടെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. 

തന്നെ പോലെ ഒരുപാട് പേര്‍ ഈ ജീവിതരീതിയുമായി മുന്നോട്ട് പോകുന്നുണ്ടെന്നും സമാനമനസ്കരായ ആളുകളെ സംബന്ധിച്ച് പരസ്പരം നഗ്നത കാണുകയെന്നതില്‍ മോശമില്ലെന്നും പകരം അവരതിന് മറ്റൊരു കാഴ്ചപ്പാടിലൂടെയാണ് ഉള്‍ക്കൊള്ളുകയെന്നും സ്റ്റുവര്‍ട്ട് പറയുന്നു. തന്‍റെ ഭാര്യക്കും ഈ ജീവിതരീതിയോട് എതിര്‍പ്പില്ലെന്നും ഇദ്ദേഹം പറയുന്നു. 

ഇപ്പോള്‍ ആഴ്ചയില്‍ ഏതാനും മണിക്കൂര്‍ നേരത്തേക്ക് മാത്രമായി പൂര്‍ണ നഗ്നനായി ഉലാത്തുവാൻ ഒരുദ്യാനം വാടകയ്ക്ക് ലഭിക്കുമോയെന്നതാണ് സ്റ്റുവര്‍ട്ട് നോക്കുന്നത്. വസ്ത്രങ്ങള്‍ അഴിച്ചുവച്ച് പച്ചപ്പിനിടയിലൂടെ നടക്കുമ്പോള്‍ ആത്മീയമായ പ്രസരിപ്പ് താൻ അറിയാറുണ്ടെന്നും, സമാനമനസ്കര്‍ പരസ്പരം നഗ്നരായി കാണുമ്പോഴും അതില്‍ മറ്റൊരു കാഴ്ചയുണ്ടാകില്ലെന്നും ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. എന്ന് മാത്രമല്ല, സ്വന്തം ശരീരം ഏത് അവസ്ഥയിലായാലും അതിന്‍റെ യഥാര്‍ത്ഥത്തെ സ്വയം ഉള്‍ക്കൊള്ളാനും പോസിറ്റീവ് ആയി അതിനെ സമീപിക്കാനുമെല്ലാം ഈ ജീവിതരീതി സഹായിക്കുമെന്നാണ് സ്റ്റുവര്‍ട്ട് പറയുന്നത്. 

Also Read:- കെമിക്കലുകളില്ലാതെ മുഖം മിനുക്കാം; തുളസി അടക്കം ഉപയോഗിക്കാവുന്ന ചെടികള്‍...

click me!