വിദ്യാര്‍ത്ഥികള്‍ക്ക് പ്രണയിക്കുന്നതിന് ആഴ്ചയിലൊരു അവധി!; വ്യത്യസ്തമായ തീരുമാനവുമായി ഒരുകൂട്ടം കോളേജുകള്‍

By Web Team  |  First Published Apr 2, 2023, 10:06 PM IST

പലയിടങ്ങളിലും കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രണയമോ സൗഹൃമോ വിവാദവിഷയം ആയി വരുന്ന സാഹചര്യത്തില്‍ ജപ്പാൻ എന്തുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ അതിന് പിന്നിലൊരു കാരണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ കാരണം ഒരിക്കലും നിസാരമല്ലെന്നും അത് രാജ്യത്തിന് തന്നെ വേണ്ടിയുള്ളതാണെന്നുമെന്നതാണ് ശ്രദ്ധേയം. 


കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ അവധി കൊടുക്കുന്നു എന്നതില്‍ പുതുമയൊന്നുമില്ല. പ്രത്യേകമായ എന്തെങ്കിലും കാര്യങ്ങള്‍ക്കായി കോളേജുകള്‍ തന്നെ ആഴ്ചയിലൊരു ദിനം കുട്ടികള്‍ക്ക് നല്‍കാറമുണ്ട്. ഉദാഹരണത്തിന് പഠനവുമായി ബന്ധപ്പെട്ട് ട്രെയിനിംഗ് സെഷനുകളോ, ക്യാമ്പുകളോ മറ്റോ നടത്തുന്നത്. എന്നാല്‍ പ്രണയിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ ആഴ്ചയില്‍ ഒരു അവധി കൊടുക്കുന്നു എന്ന് കേട്ടാല്‍ തീര്‍ച്ചയായും അതില്‍ അതിശയപ്പെടാനുണ്ട്, അല്ലേ? 

ജപ്പാനിലാണ് ഒരുകൂട്ടം കോളേജുകള്‍ വ്യത്യസ്തമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഫാൻ മെയ് എജ്യുക്കേഷൻ ഗ്രൂപ്പ്'ന്‍റെ ഒമ്പത് വൊക്കേഷണല്‍ കോളേജുകളാണ് തീരുമാനം നടപ്പിലാക്കുന്നത്. മാര്‍ച്ച് 23നാണ് ഇത് സംബന്ധിച്ച നോട്ടീസ് ഇറക്കിയത്. പ്രണയിക്കുന്നതിന് വേണ്ടി മാത്രമല്ല- പ്രകൃതിയെ സ്നേഹിക്കുന്നതിനും അതുവഴി ജീവിതത്തെ സ്നേഹപൂരിതമാക്കുന്നതിനുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കുന്നതാണ് തങ്ങളുടെ തീരുമാനമെന്നാണ് ഫാൻ മെയ് എജ്യൂക്കേഷൻ ഗ്രൂപ്പ് അറിയിക്കുന്നത്. 

Latest Videos

undefined

ക്യാംപസുകളിലെ കാട്ടിനുള്ളിലൂടെ നടക്കുവാനും അങ്ങനെ പ്രകൃതിയോട് കൂടുതല്‍ അടുക്കാനുമെല്ലാം കോളേജുകള്‍ കുട്ടികളോട് നിര്‍ദേശിക്കുന്നുണ്ട്.

പലയിടങ്ങളിലും കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രണയമോ സൗഹൃമോ വിവാദവിഷയം ആയി വരുന്ന സാഹചര്യത്തില്‍ ജപ്പാൻ എന്തുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ അതിന് പിന്നിലൊരു കാരണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ കാരണം ഒരിക്കലും നിസാരമല്ലെന്നും അത് രാജ്യത്തിന് തന്നെ വേണ്ടിയുള്ളതാണെന്നുമെന്നതാണ് ശ്രദ്ധേയം. 

എന്തെന്നാല്‍ ജപ്പാനില്‍ വിവാഹിതരാകുന്നവരുടെയും പ്രസവിക്കുന്നവരുടെയും നിരക്ക് കുറഞ്ഞ് വരികയാണത്രേ. ഇത് എല്ലാ മേഖലകളെയും സാരമായി ബാധിക്കുന്ന തരത്തിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികളെ പ്രണയത്തിലേക്കും സൗഹൃദത്തിലേക്കുമെല്ലാം കൊണ്ടുവരാൻ അധികൃതര്‍ തന്നെ ശ്രമിക്കുന്നത്. 

വിവാഹമെന്ന ആശയത്തിലേക്ക് യുവതലമുറയെ വീണ്ടും അടുപ്പിക്കുന്നതിനും അതുവഴി മാനവവിഭവശേഷി സംബന്ധിച്ച് രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും പല സംഘടനകളും ഗ്രൂപ്പുകളുമെല്ലാം ജപ്പാനില്‍ വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും നടത്തിവരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Also Read:- 'മരിക്കുമെന്ന് ഉറപ്പായപ്പോള്‍ ഞാനോര്‍ത്തു, ഇതുവരെ നന്നായി ജീവിച്ചില്ലല്ലോ എന്ന്'; അപൂര്‍വാനുഭവം പറഞ്ഞ് യുവതി

 

click me!