വിവാഹദിനത്തിൽ കൊവിഡ് വാര്‍ഡിലേക്ക് കിടക്കകളും ഓക്സിജൻ സിലണ്ടറും നൽകി നവദമ്പതികള്‍

By Web Team  |  First Published Jun 24, 2020, 8:29 PM IST

2000 ആളുകളെ ക്ഷണിച്ച് നടത്താനിരുന്ന വിവാഹം കൊവിഡിന്റെ പശ്ചാത്തലത്തിൽ 22 പേരിലേക്ക് ചുരുക്കുകയായിരുന്നു. 


കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാജ്യങ്ങളും ആരോ​ഗ്യ പ്രവർത്തകരും. രോ​ഗ വ്യാപനം തടയാൻ ഇന്ത്യയിലും കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കി വരുന്നത്. ഈ ഒരു സാഹചര്യത്തില്‍ ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കിയും നിയന്ത്രിച്ചുമാണ് നാം മുന്നോട്ട് പോകുന്നത്. 

ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി ചടങ്ങുകള്‍ നടത്തുകയാണ് ചെയ്യുന്നത്. അതില്‍ വിവാഹദിനത്തിൽ ആശുപത്രിയിലേക്ക് കട്ടിലുകളും ഓക്സിജൻ സിലണ്ടറുകളും നൽകി  മാതൃകയാവുകയാണ് ഇവിടെയാരു നവദമ്പതികള്‍. മഹാരാഷ്ട്ര സ്വദേശികളായ എറിക് ആന്റൺ ലോബോയും മെറിനുമാണ് സത്പാല ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിലേക്ക് 50 കട്ടിലുകൾ നൽകിയത്. കൊവിഡ് കെയർ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ആശുപത്രി.

Latest Videos

undefined

കൊവിഡ് പശ്ചാത്തലത്തില്‍ വിവാഹം ലളിതമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു ആദ്യം ഇവര്‍.  2000 ആളുകളെ ക്ഷണിച്ച് നടത്താനിരുന്ന വിവാഹമാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ 22 പേരിലേക്ക് ചുരുക്കിയത്. ഇതോടെ വിവാഹത്തിന് മാറ്റിവെച്ച പണം മറ്റുളളവര്‍ക്ക് ഉപകരിക്കുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന് ഇവർക്ക് തോന്നി.

 

തുടര്‍ന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുള്ള മഹാരാഷ്ട്രയില്‍ പല ആശുപത്രികളിലും മതിയായ സൗകര്യമില്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കിടക്കകളും ഓക്സിജന്‍ സിലണ്ടറുകളും വാങ്ങി നല്‍കാമെന്ന തീരുമാനത്തില്‍ ഇവര്‍ എത്തിയത്. 

 എംഎൽഎ, കലക്ടര്‍ എന്നിവരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ആശുപത്രിയിലേക്ക് വേണ്ട കട്ടിലുകൾ, കിടയ്ക്ക, തലയിണ, പുതപ്പ് എന്നിവ  വാങ്ങി ഇവര്‍ വിവാഹദിവസം തന്നെ നല്‍കിയത്. ജൂണ്‍ 20നായിരുന്നു ഇരുവരുടെയും വിവാഹം. 

Also Read: കൊവിഡ് പോരാളികൾക്കൊപ്പം; പൊലീസ് സ്റ്റേഷനിൽ വിവാഹ സദ്യയൊരുക്കി നവദമ്പതികള്‍...

click me!