'ഏയ് പെണ്‍കുട്ടികളെ, സത്യമായും ഞാൻ നിങ്ങളെ അവഗണിക്കുന്നതല്ല'; രസകരമായ ഫോട്ടോയുമായി നാഗാലാൻഡ് മന്ത്രി

By Web Team  |  First Published Apr 3, 2023, 2:42 PM IST

അധികവും യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും അടിക്കുറിപ്പുകളുമെല്ലാം പങ്കുവയ്ക്കാറ്. വിവിധ പേജുകളോ പ്രൊഫൈലുകളോ എല്ലാം ടെംജൻ ഇംനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യാപകമായി പങ്കുവയ്ക്കാറുണ്ട്.


നാഗാലാൻഡ് മന്ത്രി ടെംജൻ ഇംനയെ കുറിച്ച് ഒരുപാട് പേര്‍ കേട്ടിരിക്കും. രാഷ്ട്രീയമായ കാര്യങ്ങളുമായോ മറ്റ് ഗൗരവമുള്ള വിഷയങ്ങളുമായോ എല്ലാം ബന്ധപ്പെട്ട് തന്നെയാകണമെന്നില്ല ഈ പേര് കേട്ടിരിക്കുക. മിക്കവാറും ഇദ്ദേഹത്തിന്‍റെ രസകരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലാവുകയും അതുവഴി കേട്ടിരിക്കാനുമാണ് സാധ്യത.

അധികവും യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും അടിക്കുറിപ്പുകളുമെല്ലാം പങ്കുവയ്ക്കാറ്. വിവിധ പേജുകളോ പ്രൊഫൈലുകളോ എല്ലാം ടെംജൻ ഇംനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യാപകമായി പങ്കുവയ്ക്കാറുണ്ട്.

Latest Videos

undefined

ഇപ്പോഴിതാ സമാനമായ രീതിയില്‍ ഇദ്ദേഹത്തിന്‍റെ പുതിയൊരു ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു സംഘം പെണ്‍കുട്ടികള്‍ക്ക് അരികിലായി ഇരിക്കുന്ന ടെംജൻ ഇംനയെ ആണ് ഈ ഫോട്ടോയില്‍ കാണുന്നത്. ഇദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മുഴുവൻ ശ്രദ്ധയും ഭക്ഷണത്തിലേക്കാണ്. 

ഈ സാഹചര്യത്തിന് അനുയോജ്യമായൊരു അടിക്കുറിപ്പാണ് ടെംജൻ ഇംന ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. സത്യത്തില്‍ ഈ അടിക്കുറിപ്പാണ് ഫോട്ടോ വൈറലാകുന്നതിന് കാരണമായതെന്ന് പറയാം. 

'ഏയ് പെണ്‍കുട്ടികളെ, സത്യമായിട്ടും ഞാൻ നിങ്ങളെ അവഗണിക്കുന്നതല്ല. ഞാൻ എന്‍റെ ഭക്ഷണം നോക്കിയിരുന്ന് പോയതാണ്...'- ഇതായിരുന്നു ടെംജൻ ഇംനയുടെ അടിക്കുറിപ്പ്.

വളരെ വേഗത്തിലാണ് ഇദ്ദേഹത്തിന്‍റെ ഫോട്ടോയും അടിക്കുറിപ്പും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. മീമുകളും ട്രോളുകളുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ ഏറെയും മന്ത്രിയുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാറുള്ളത്. 

 

Girls, I promise I'm not ignoring you. I'm just having a moment with my food. 😉 pic.twitter.com/Dg6psXJR1w

— Temjen Imna Along (@AlongImna)

കഴിഞ്ഞ വാലന്‍റൈൻസ് ഡേയ്ക്ക് മന്ത്രി പങ്കുവച്ചൊരു സോഷ്യല്‍ മീഡിയ പോസ്റ്റും ഇതുപോലെ വ്യാപകമായ രീതിയില്‍ വൈറലായിരുന്നു. 'സിംഗിള്‍' ആയി തുടരുന്നതിനെ കുറിച്ചായിരുന്നു ബാച്ച്‍ലര്‍ ആയ മന്ത്രി കുറിച്ചിരുന്നത്. ഇദ്ദേഹത്തിന്‍റെ സ്വയം പരിഹാസവും, നര്‍മ്മബോധവുമെല്ലാമാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിനൊരു സ്റ്റാര്‍ഡം നല്‍കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പെണ്‍കുട്ടികളടക്കം യുവാക്കളുടെ വലിയൊരു ആരാധകവൃന്ദം തന്നെ ഇദ്ദേഹത്തിനുണ്ട്.

Also Read:- രണ്ട് പെണ്‍കുട്ടികളെയും വച്ച് ബൈക്കില്‍ അഭ്യാസം കാണിച്ച് യുവാവ്; വീഡിയോ വൈറലായതോടെ 'പണി'യായി

 

tags
click me!