ക്രിസ്‍മസ് അവധി എങ്ങനെ ആഘോഷിക്കാം; ഒരമ്മയുടെ വൈറലായ സന്ദേശം

By Web Team  |  First Published Dec 15, 2022, 10:58 PM IST

ക്രിസ്മസ്-  പുതുവത്സര ആഘോഷങ്ങളുടെ ഒരാഴ്ച ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നാണ് അമ്മ ഇമെയിൽ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്. 'വർഷാവസാനം എന്തെല്ലാം ചെയ്യണമെന്ന് പറയുകയാണ് അമ്മ.  എനിക്കും സഹോദരങ്ങൾക്കും ഈ സന്ദേശം അമ്മ അയച്ചിട്ടുണ്ട്. 


ക്രിസ്മസ് എങ്ങനെ ആഘോഷിക്കണം എന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ വീടുകളില്‍ തീരുമാനം എടുത്തു കാണും. ഇവിടെ ഇതാ അത്തരത്തില്‍ ക്രിസ്മസ് അവധിക്കാലം എങ്ങനെ ചിലവഴിക്കണമെന്ന് പ്ലാന്‍ ചെയ്യുകയാണ് ഒരമ്മ. യു എസ് സ്വദേശിയായ എഴുത്തുകാരൻ ഖാലിദ് എൽ ഖത്തിബ്, ക്രിസ്മസ് അവധിക്കാലം എങ്ങനെ ചിലവഴിക്കണമെന്ന് തന്‍റെ അമ്മ അയച്ച ഇമേയിൽ സന്ദേശം ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ്. അമ്മ അയച്ച മെയിലിന്‍റെ സ്ക്രീൻഷോട്ടാണ് ഖാലിദ് പങ്കുവച്ചത്.

ക്രിസ്മസ്-  പുതുവത്സര ആഘോഷങ്ങളുടെ ഒരാഴ്ച ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നാണ് അമ്മ ഇമെയിൽ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നത്. 'വർഷാവസാനം എന്തെല്ലാം ചെയ്യണമെന്ന് പറയുകയാണ് അമ്മ.  എനിക്കും സഹോദരങ്ങൾക്കും ഈ സന്ദേശം അമ്മ അയച്ചിട്ടുണ്ട്. ഇത്രയും വിശദമായ പദ്ധതികൾ എങ്ങനെ ഒരാഴ്ചകൊണ്ടു നടപ്പാക്കുമെന്ന് എനിക്കറിയില്ല'- എന്ന് കുറിച്ചുകൊണ്ടാണ് ഖാലിദ് സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചത്. 

Latest Videos

undefined

ക്രിസ്മസിന് എങ്ങനെയാണ് വീട് ഒരുക്കേണ്ടതെന്നും എന്തെല്ലാം ഭക്ഷണങ്ങൾ തയാറാക്കണമെന്നും  സന്ദേശത്തിൽ ഈ അമ്മ വിശദമായി പറയുന്നുണ്ട്. ഓരോ നേരവും ഏതെല്ലാം തരം ഭക്ഷണം വേണം എന്നുവരെ കൃത്യമായി അവര്‍ പറയുന്നു. കൂടാതെ മറ്റെന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും  കുടുംബത്തിലുള്ള മറ്റുള്ളവരോടും അഭിപ്രായം ചോദിക്കണമെന്നുമൊക്കെ അമ്മ സന്ദേശത്തില്‍ പറയുന്നുണ്ട്.

എന്തായാലും ഖാലിദിന്‍റെ ഈ ട്വീറ്റിനു താഴെ നിരവധി കമന്റുകളും എത്തി. ഞങ്ങളും വരട്ടെ വീട്ടിലേയ്ക്ക്, ഇങ്ങനെയൊരു അമ്മയെ കിട്ടിയത് ഭാഗ്യം എന്ന് തുടങ്ങി പല കമന്‍റുകളും ആളുകള്‍ പങ്കുവച്ചു. 

My mom’s annual “home for the holidays” email to me and my siblings just dropped. An incredibly thorough, detail-rich look ahead at how it’s possible for me to gain 15 lbs in one week. pic.twitter.com/cW9IG2FGUC

— Khalid El Khatib (@kmelkhat)

 

 

 

 

Also Read: 'കുറച്ച് പണം തരാമോ'; എട്ടുവയസുകാരി സാന്താക്ലോസിന് എഴുതിയ ഹൃദയഭേദകമായ കത്ത്

click me!