'ഇതെന്ത് ജീവി! മനുഷ്യര്‍ വേഷം കെട്ടിയതാണോ ഇനി?'; വൈറലായി വീഡിയോ...

By Web Team  |  First Published Dec 6, 2022, 4:46 PM IST

കാഴ്ചയില്‍ പെട്ടെന്ന് അങ്ങനെ തിരിച്ചറിയാൻ സാധിക്കാത്തൊരു മൃഗം റോഡ് മുറിച്ചുകടന്ന് നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. അധികം കണ്ട് പരിചയം തോന്നാത്തൊരു രൂപമുള്ള മൃഗം തന്നെയാണിത്. അതുകൊണ്ട് തന്നെ ഒരുപാട് പേര്‍ ഈ ദൃശ്യത്തിലേക്ക് എളുപ്പത്തില്‍ തന്നെ ആകൃഷ്ടരായി എന്ന് പറയാം. 


നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയിൽ പലതും താല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്കായി തന്നെ ബോധപൂര്‍വം തയ്യാറാക്കുന്നവ ആയിരിക്കും. എന്നാല്‍ ചില വീഡിയോകള്‍ അപ്രതീക്ഷിതമായി നമുക്ക് മുമ്പില്‍ കാണപ്പെടുന്ന സംഭവവികാസങ്ങള്‍ ആരെങ്കിലും പകര്‍ത്തി, പുറത്തുവിടുന്നതും ആകാം. 

ഇക്കൂട്ടത്തിലെല്ലാം പക്ഷേ വ്യാജ ഉള്ളടക്കവുമായി ധാരാളം വീഡിയോകള്‍ കാണാം. അതായത്, നാം കാണുന്നതായിരിക്കില്ല യഥാര്‍ത്ഥത്തില്‍ വീഡ‍ിയോയിലെ ഉള്ളടക്കത്തിന്‍റെ നിജസ്ഥിതി. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചില വീഡിയോകള്‍ വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടാറുണ്ട്. 

Latest Videos

undefined

അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കാഴ്ചയില്‍ പെട്ടെന്ന് അങ്ങനെ തിരിച്ചറിയാൻ സാധിക്കാത്തൊരു മൃഗം റോഡ് മുറിച്ചുകടന്ന് നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. അധികം കണ്ട് പരിചയം തോന്നാത്തൊരു രൂപമുള്ള മൃഗം തന്നെയാണിത്. അതുകൊണ്ട് തന്നെ ഒരുപാട് പേര്‍ ഈ ദൃശ്യത്തിലേക്ക് എളുപ്പത്തില്‍ തന്നെ ആകൃഷ്ടരായി എന്ന് പറയാം. 

ചെന്നായയെയോ, കുറുക്കനെയോ എല്ലാം ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് ഇതിന്. നീണ്ട് മെലിഞ്ഞ കാലുകള്‍. കാലിന്‍റെ മുട്ടിന് താഴേക്ക് കറുത്ത നിറം. ബാക്കി ശരീരമെല്ലാം അധികവും ബ്രൗണ്‍ നിറമാണ്. ചെന്നായയെ പോലെ തന്നെ ശരീരമെന്ന് പറയാം. വാലിനാണെങ്കില്‍ വെളുത്ത നിറം.  കഴുത്തില്‍ നിറയെ രോമം വളര്‍ന്ന് കഴുതപ്പുലിയെ ഓര്‍മ്മിപ്പിക്കുന്ന രൂപം. 

ഒരുവേള  മനുഷ്യരാരെങ്കിലും വേഷം കെട്ടി നടക്കുന്നതാണോ എന്ന് വരെ വീഡിയോ കണ്ട പലരും സംശയമുന്നയിച്ചു. യഥാര്‍ത്ഥത്തില്‍ ഇത് ചെന്നായയോ കുറുക്കനോ കഴുതപ്പുലിയോ മനുഷ്യര്‍ വേഷം കെട്ടിയതോ ഒന്നുമല്ല. 

'മാൻഡ് വൂള്‍ഫ്' എന്ന സസ്തനിയാണിത്. അധികവും സൗത്ത് അമേരിക്കയിലാണിതിനെ കണ്ടുവരുന്നത്. അര്‍ജന്‍റീന, ബൊളീവിയ, ബ്രസീല്‍, പെറു, പരാഗ്വേ, ഉറുഗ്വായ് എന്നിവിടങ്ങളിലും കാണപ്പെടുന്ന 'മാൻഡ് വൂള്‍ഫ്' പക്ഷേ ഇന്ന് വംശനാശഭീഷണി നേരിടുന്ന മൃഗമാണ്. 

വൈറലായ വീഡിയോയ്ക്ക് താഴെ ചിലരെങ്കിലും ഇതിന്‍റെ പേര് പ്രതിപാദിച്ചിട്ടുണ്ട്. അപൂര്‍വമായേ ഇത് മനുഷ്യരുടെ കണ്‍മുന്നില്‍ അങ്ങനെ വരികയുള്ളൂവത്രേ. രാത്രിയില്‍ തനിയെ പുറത്തിറങ്ങി വേട്ടയാടി ചെറിയ മൃഗങ്ങളെയോ ജീവികളെയോ എല്ലാം പിടിച്ച് ഭക്ഷിച്ച് കാട്ടില്‍ തന്നെ കൂടുകയാണത്രേ ഇവയുടെ പതിവ്.

വൈറലായ വീഡിയോ കണ്ടുനോക്കൂ...

 

Does anyone know what the heck this is?!
🎥 via Imgur pic.twitter.com/FwBBJCfgb6

— Reg Saddler (@zaibatsu)

 

Also Read:- ഗൊറില്ലയുടെ കിടിലൻ 'പെര്‍ഫോമൻസ്'; ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി വീഡിയോ

click me!