Lunar Eclipse 2023 : ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന്, കൂടുതലറിയാം

By Web Team  |  First Published May 4, 2023, 11:03 AM IST

ചന്ദ്രഗ്രഹണം യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക് എന്നിവിടങ്ങളില്‍ കാണാൻ സാധിക്കും. സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം നേരിട്ട് കാണാൻ കഴിയും. 


2023-ലെ ചന്ദ്രഗ്രഹണം മെയ് 5 വെള്ളിയാഴ്ചയാണ് നടക്കുക. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. അതായത്, സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഇത്തരം സന്ദർഭത്തിൽ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. 

ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. മൂന്ന് തരത്തിലുള്ള ചന്ദ്രഗ്രഹണങ്ങൾ ഉണ്ട് - പൂർണ ചന്ദ്രഗ്രഹണം, ഭാഗിക ചന്ദ്രഗ്രഹണം, പെൻബ്രൽ ചന്ദ്രഗ്രഹണം.

Latest Videos

undefined

 ഭൂമിയുടെ നിഴലിന്റെ പുറം ഭാഗത്തിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോൾ ഒരു പെൻ‌ബ്രൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ഇത് സാധാരണയേക്കാൾ അല്പം ഇരുണ്ടതായി കാണപ്പെടുന്നു. ചന്ദ്രഗ്രഹണം ആയിരക്കണക്കിന് വർഷങ്ങളായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. 

പല സംസ്കാരങ്ങളിലും ചന്ദ്രഗ്രഹണം ആത്മീയവും നിഗൂഢവുമായ പ്രാധാന്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ചന്ദ്രഗ്രഹണ സമയത്ത് നെഗറ്റീവ് എനർജി വർദ്ധിക്കുമെന്നും ഈ സമയത്ത് പാചകം അല്ലെങ്കിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും വിശ്വസിക്കപ്പെടുന്നു.

ആധുനിക കാലത്ത് ഭൂമി-ചന്ദ്ര സംവിധാനത്തെക്കുറിച്ചും ഭൂമിയുടെ അന്തരീക്ഷം ചന്ദ്രോപരിതലത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ജ്യോതിശാസ്ത്രജ്ഞരും ശാസ്ത്രജ്ഞരും ചന്ദ്രഗ്രഹണം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു. 

ചന്ദ്രഗ്രഹണം യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക് എന്നിവിടങ്ങളിൽ കാണാൻ സാധിക്കും. സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം നേരിട്ട് കാണാൻ കഴിയും. എന്നാൽ നിങ്ങൾ ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിക്കുന്നത് ഉത്തമമാണ്. അല്ലെങ്കിൽ കണ്ണുകളെ സംരക്ഷിക്കാൻ ഉചിതമായ സോളാർ ഫിൽട്ടറുകൾ ഉപയോഗിക്കുക.

ചന്ദ്രഗ്രഹണം എപ്പോൾ കാണാം? 

ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, യൂറോപ്പിന്റെ ഭൂരിഭാഗം എന്നിവിടങ്ങളിൽ നിന്നും നിരീക്ഷിക്കുന്നവർക്ക് രാത്രി 10:52 ന് ആഴത്തിലുള്ള പെൻ‌ബ്രൽ ചന്ദ്രഗ്രഹണം ദൃശ്യമാകും. നഗ്നനേത്രങ്ങൾക്ക് ദൃശ്യമാണെങ്കിലും ഇത് വെള്ളിയാഴ്ച രാത്രി 8:45 PM ന് ആരംഭിച്ച് ശനിയാഴ്ച 1:02 AM ന് അവസാനിക്കും.

 ഒരു ക്യാമറ ഉപയോഗിച്ച് നിങ്ങൾക്ക് പെൻബ്രൽ ചന്ദ്രഗ്രഹണം പകർത്താനും കഴിയും. ഗ്രഹണസമയത്ത് ചന്ദ്രോപരിതലത്തിന്റെ വിശദമായ ദൃശ്യങ്ങൾ ലഭിക്കാൻ ടെലിഫോട്ടോ ലെൻസുള്ള ഒരു DSLR ക്യാമറ സഹായിക്കും. 

ഈ വ്യായാമം പതിവായി ചെയ്യൂ, അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കാം : പഠനം

 

click me!