കൊലയാളി തിമിംഗലങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഡോള്‍ഫിന്‍ കുടുംബത്തിലുള്ളവയാണ് ഓർക്കകൾ. ശരീരത്തിന്റെ മുകള്‍ ഭാഗം കറുപ്പ് നിറവും താഴെ വെള്ള നിറത്തിലുമായിരിക്കും ഇവ കാണപ്പെടുക. നോര്‍ത്ത് പസഫിക് സമുദ്രമാണ് പ്രധാന ആവാസവ്യവസ്ഥ.
സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും മാറി നീണ്ട 52 വർഷം കൃത്രിമ ജലാശയത്തിൽ ജീവിച്ചു. ഒടുവിൽ ലോലിത എന്ന കൊലയാളിത്തിമിംഗലത്തിന് മോചനം. യുഎസിൽ ഫ്ലോറിഡയിൽ ഉള്ള മയാമി സീക്വേറിയത്തിൽ കഴിയുന്ന ലോലിത എന്ന ഓർക്കയ്ക്ക് ഇനി കടലിലെ മായകാഴ്ചകൾ കാണാം.
കൊലയാളി തിമിംഗലങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഡോൾഫിൻ കുടുംബത്തിലുള്ളവയാണ് ഓർക്കകൾ. ശരീരത്തിന്റെ മുകൾ ഭാഗം കറുപ്പ് നിറവും താഴെ വെള്ള നിറത്തിലുമായിരിക്കും ഇവ കാണപ്പെടുക. നോർത്ത് പസഫിക് സമുദ്രമാണ് പ്രധാന ആവാസവ്യവസ്ഥ.
undefined
ലോലിത എന്ന ഓർക്കയെ കടലിലേക്ക് മോചിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകരും മൃഗസ്നേഹികളും വർഷങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യമായിരുന്നു. ഇതിൽ ശക്തമായ ഇടപെടൽ ഉണ്ടായത്തിനെ തുടർന്നാണ് ഇപ്പോൾ ലോലിതയുടെ മോചനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
ആഴക്കടലിൽ ആയിരം അടി വരെ നീന്താൻ കഴിയുന്ന സമുദ്ര ജീവി കേവലമൊരു കൃത്രിമജലാശയത്തിൽ ജീവിച്ചു തീർത്തത് അരനൂറ്റാണ്ട് കാലമാണ്. ഈ അരനൂറ്റാണ്ടും ഏകാന്തത ആവോളം ലോലിത അനുഭവച്ചിട്ടുണ്ട്.
ഫ്ളോറിഡയിലെ മിയാമി സീക്വേറിയത്തിൽ അഭ്യാസപ്രകടനങ്ങൾ കൊണ്ട് തന്നെ കാണാനെത്തുന്നവരെ സന്തോഷിപ്പിച്ചും വിസ്മയിപ്പിച്ചുമായിരുന്നു ഇതുവരെയുള്ള ലോലിതയുടെ ജീവിതം. മെരുക്കി വളർത്തിയതിൽ ഏറ്റവും പ്രായം കൂടിയ ലോലിത 57-ാം വയസിൽ വീണ്ടും കടലിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ്. സാലിഷ് സമുദ്രത്തിലേക്കാകും ലോലിതയെ മോചിപ്പിക്കുക.
1970 ലാണ് അന്ന് നാല് വയസ്സുണ്ടായിരുന്ന ലോലിതയെ തെക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ നിന്ന് പിടികൂടുന്നത്. പിന്നീട് അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്നതിനായി തീവ്ര പരിശീലനം നൽകി. വർഷങ്ങളോളം കാണികളെ അത്ഭുതപ്പെടുത്തി. ലോലിതയുടെ അഭ്യാസപ്രകടനങ്ങൾക്ക് ആരാധകരേറെയായിരുന്നു.
വർഷങ്ങളായി പാർക്കിലെ ജീവനക്കാർ നൽകുന്ന ഭക്ഷണമാണ് ലോലിത കഴിക്കുന്നത്. അതിനാൽ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സ്വതന്ത്രമാക്കുന്നതിന് മുന്നേ ഇരയെ പിടിക്കാനുള്ള കഴിവുകളും മറ്റും ലോലിതയെ പരിശീലിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി യു.എസിന്റെ പല ഭാഗത്തും ലോലിതയെ പാർപ്പിച്ച് പരിശീലനം ഊർര്ജിതമാക്കി കടലിലെ ആവാസവ്യവസ്ഥയുമായി ഉതകുന്ന രീതിയിൽ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
ലോലിതയുടെ മോചനത്തിനൊപ്പം ലോകം ഓർക്കുന്നത് മറ്റൊരു ഓർക്കയെക്കുറിച്ചാണ്. കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള മറൈൻ ലാൻഡ് വാട്ടർ പാർക്കിൽ ഏകാന്തവാസം അനുഭവിച്ച കിസ്ക എന്ന ഓർക്കയെ. അടുത്തിടെ തന്റെ 47ാം വയസിലാണ് കിസ്ക വിടപറഞ്ഞത്. കടുത്ത വിഷാദം നേരിട്ടിരുന്ന കിസ്ക ലോകത്ത് ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്ന ഓർക്കയെന്നാണ് അറിയപ്പെട്ടത്.
കൂട്ടിൽ തലയിടിച്ചും മറ്റും സ്വയം മുറിവേൽപ്പിക്കുന്ന കിസ്‌കയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിടക്കം ഏറെ വിമർശനങ്ങൾ വഴിവെച്ചിരുന്നു. കിസ്‌കയുടെ മരണത്തോടെ ഇത്തരത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഓർക്കകളെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഇതിന് പിന്നാലെയാണ് ലോലിതയുടെ മോചന പ്രഖ്യാപനം വരുന്നത്. സീഅക്വേറിയത്തിന്റെ നടത്തിപ്പ് ചുമതല ദി ഡോൾഫിൻ കമ്പനി ഏറ്റെടുക്കുന്നതോടെയാണ് മോചന ആവശ്യം അധികൃതർ അംഗീകരിച്ചത്.
വിനോദത്തിനും അഭ്യാസപ്രകടനങ്ങൾക്കുമായി ഓർക്കകളെ മനുഷ്യർ ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയുള്ള ലോലിതയുടെ മോചനം. വർഷങ്ങളായി പുറംലോകം കാണാതെ ജീവിക്കുന്ന മറ്റ് ഓർക്കകൾക്കും ഒരു പ്രതീക്ഷയാണ്.
കാണാതായ വളര്‍ത്തുനായയെ കണ്ടുപിടിച്ച് കൊടുത്താല്‍ 1.64 ലക്ഷം സമ്മാനം!