സൗകര്യക്കുറവ് കൊണ്ടോ എങ്ങിനെ ചെയ്യണം എന്ന് അറിയാത്തതുകൊണ്ടോ പ്രസവരക്ഷ ചെയ്യാൻ സാധിക്കാത്തവർക്ക് അതിനുള്ള സൗകര്യമാണ് ആയുർവേദ ചികിത്സാരംഗത്ത് 150 വർഷത്തെ പാരമ്പര്യമുള്ള കെ.പി പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി ആയുർവ്വേദ ആശുപത്രി സൂതിക പരിചരണത്തിലൂടെ ലഭ്യമാക്കുന്നത്.
സ്ത്രീകളുടെ ജീവിതത്തിൽ ഏറ്റവും അധികം മാറ്റങ്ങൾ ഉണ്ടാകുന്ന സമയമാണ് പ്രസവ ശേഷമുള്ള കുറച്ച് മാസങ്ങൾ. ഈ സമയത്ത് ശാരീരികമായും മാനസികമായും പല മാറ്റങ്ങളിലൂടെയാണ് സ്ത്രീ കടന്നു പോകുന്നത്. അതുവരെ ഉണ്ടായിരുന്ന ജീവിത ശൈലിയും ഭക്ഷണ ശീലങ്ങൾ പോലും സ്ത്രീകളുടെ മാനസിക ശാരീരിക അവസ്ഥയെ ബാധിക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ടു തന്നെ പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പ്രത്യേക പരിചരണവും ശ്രദ്ധയും അത്യാവശ്യമാണ്.
എന്നാൽ ഇന്ന് പ്രസവരക്ഷ ചെയ്യാനുള്ള സൗകര്യം പല വീടുകളിലും ഉണ്ടാകാറില്ല. സൗകര്യക്കുറവ് കൊണ്ടോ എങ്ങിനെ ചെയ്യണം എന്ന് അറിയാത്തതുകൊണ്ടോ പ്രസവരക്ഷ ചെയ്യാൻ സാധിക്കാത്തവർക്ക് അതിനുള്ള സൗകര്യമാണ് ആയുർവേദ ചികിത്സാരംഗത്ത് 150 വർഷത്തെ പാരമ്പര്യമുള്ള കെ.പി പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി ആയുർവ്വേദ ആശുപത്രി സൂതിക പരിചരണത്തിലൂടെ ലഭ്യമാക്കുന്നത്. സൂതിക എന്നാൽ പ്രസവിച്ചിരിക്കുന്ന സ്ത്രീ എന്നർത്ഥം.
ഡോ. റോസ്‌മേരി വിൽസന്റെ നേതൃത്വത്തിൽ അനുഭവസമ്പന്നരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് പ്രസവശുശ്രൂഷയും നവജാത ശിശുസംരക്ഷണവും ഒരുക്കിയിട്ടുള്ളത്. പാരമ്പര്യവിധിപ്രകാരം പ്രസവചികിത്സയ്ക്ക് ഉപയോഗിക്കുന്ന കുഴമ്പുകളും എണ്ണകളും മരുന്നുമെല്ലാം സ്വന്തം ഫാക്ടറിയിൽ തയ്യാറാക്കി സൂതിക പരിചരണത്തിന് ഉപയോഗിക്കുന്നു. അമ്മയുടെ ശാരീരിക ആരോഗ്യം ഉറപ്പു വരുത്തുന്നതിനുള്ള ശുശ്രൂഷ എന്നതിനപ്പുറം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകി കൊണ്ടാണ് കണ്ടംകുളത്തി പ്രസവരക്ഷ ഒരുക്കിയിട്ടുള്ളത്. മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് അതിനുള്ള ചികിത്സയും ഇതോടൊപ്പം ലഭ്യമാക്കുന്നു.
undefined
പ്രസവശേഷം സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന നടുവേദന സന്ധിവേദന എന്നിവയ്ക്ക് പ്രസവശുശ്രൂഷ ഏറെ ഗുണം ചെയ്യും. ശരീരം പൂർവ അവസ്ഥയിലേക്ക് മാറുന്നതിനും, അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് ഗുണകരമാണ്. ചർമ്മം അയഞ്ഞുതൂങ്ങുക, പുതുതായി കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾക്കും സൂതിക പരിചരണത്തിലൂടെ പരിഹാരം ലഭിക്കും. അമ്മയും കുഞ്ഞും തമ്മിൽ അടുപ്പം വർദ്ധിക്കുന്നതിനും ഇവിടെ ലഭിക്കുന്ന പരിചരണം സഹായകമാണ്.
പാരമ്പര്യ രീതിയിലുള്ള വേദ് കുളിയാണ് സൂതികപരിചരണത്തിൽ ഏറ്റവും പ്രധാനം. ഓരോ സൂതികയുടെയും ആരോഗ്യവും ശാരീരിക അവസ്ഥയും കണക്കിലെടുത്താണ് വേദ് കുളിക്കു മുന്നോടിയായുള്ള അഭ്യംഗത്തിനുള്ള കുഴമ്പു ഏതു വേണമെന്ന് നിർണയിക്കുന്നത്. ശരീരത്തിൽ കുഴമ്പ് തേച്ച് കുറച്ച് സമയം ഇരുന്ന ശേഷം ഔഷധഗുണമുള്ള വിവിധ പച്ചിലകളും ഔഷധങ്ങളും ചേർത്ത് തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുന്നതിനെയാണ് വേദ് കുളി എന്ന് പറയുന്നത്. ഇതിൻറെ ഒപ്പം കിഴിയും ഉഴിച്ചിലും ഉണ്ടാകും. കൂടാതെ തലയും മുഖവും മസാജ് ചെയ്യുകയും ശരീരത്തിൽ കറുത്ത പാടുകളും മറ്റും ഉണ്ടെങ്കിൽ അത് മാറുന്നതിന് മരുന്ന് കൊണ്ടുള്ള പായ്ക്കും ഇടുകയും ചെയ്യും.
കുളികഴിഞ്ഞാൽ വയറു കെട്ടും. പ്രത്യേക രീതിയിൽ തയ്‌ച്ചെടുത്ത തുണി ഉപയോഗിച്ചാണ് വയറു കെട്ടുക. സാധാരണ പ്രസവം കഴിഞ്ഞവരേക്കാൾ സിസേറിയൻ കഴിഞ്ഞ സ്ത്രീകളിൽ വയറ് കൂടുതലായി അയഞ്ഞു തൂങ്ങുന്നതിനു ഇത്തരത്തിൽ തുണി ഉപയോഗിച്ച് കെട്ടുന്നത് ഏറെ ഫലം ചെയ്യും. കേശധൂപനമാണ് അടുത്തത്. മുടിയിൽ നനവ് നിന്ന് മറ്റു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഔഷധ കൂട്ടുകൾ ഉപയോഗിച്ചാണ് ധൂപനം ചെയ്യുക.
സൂതിക പരിചരണത്തിൽ ഭക്ഷണക്രമത്തിനും ഏറെ പ്രാധാന്യമുണ്ട്. കൃത്യമായ ഇടവേളകളിൽ അമ്മയുടെ ശാരീരിക അവസ്ഥയും ആരോഗ്യവും കണക്കിലെടുത്താണ് ഭക്ഷണം നൽകുന്നത്. സാധാരണ ഭക്ഷണം കൂടാതെ ഉലുവക്കഞ്ഞി, ഔഷധ പാനീയങ്ങൾ, ഔഷധഗുണമുള്ള കുറുക്കുകൾ എന്നിവയും ശുശ്രൂഷയുടെ ഭാഗമാണ്.
അമ്മയ്‌ക്കൊപ്പം കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിനുമുണ്ട് പ്രത്യേക കരുതൽ. കുട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന രീതിയിലുള്ള മസാജ്, ശരീരപ്രകൃതിക്കിണങ്ങുന്ന തൈലം പുരട്ടി കുളിപ്പിക്കൽ എന്നിവ ഇതിൽ പ്രധാനമാണ്. കുട്ടിയുടെ ദഹനം ശരിയാകുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വേണ്ട മരുന്നുകളും നൽകും. തിരികെ വീട്ടിൽ എത്തിയാൽ കുട്ടിയെ എങ്ങിനെ കുളിപ്പിക്കണം എന്നും മറ്റും അമ്മയ്ക്ക് മനസിലാക്കുന്നതിനും ഇത് ഗുണകരമാണ്.
അമ്മയുടേയും കുഞ്ഞിന്റെയും ദൈനം ദിന പരിപാലനം ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ 24 മണിക്കൂറും ഡോക്ടറുടെ സേവനവും ലഭ്യമാണ്.
കൂട്ട് വരാൻ ആളില്ല എന്നതുകൊണ്ട് പ്രസവരക്ഷ വേണ്ടെന്ന് വയ്‌ക്കേണ്ട കാര്യവുമില്ല. ഭർത്താവും മൂത്തകുട്ടികൾ ഉണ്ടെങ്കിൽ അവരുമായും ചേർന്ന് വന്നു താമസിച്ച് ചികിത്സ തേടാം. കൂട്ടുവരാൻ ആളില്ലാത്തവർക്ക് ആവശ്യമെങ്കിൽ മുഴുവൻ സമയം ആയയുടെ സേവനവും ലഭ്യമാണ്. 11 ദിവസം മുതൽ 40 ദിവസം വരെ പരിചരണം ലഭിക്കുന്ന രീതിയിൽ വിവിധ പാക്കേജുകൾ ലഭ്യമാണ്. കേരളത്തിന് പുറത്ത് സ്ഥിരതാമസം ആക്കിയവർക്ക് പ്രസവ ശേഷം പ്രീപാക്കേജ് ബുക്ക് ചെയ്തും കണ്ടംകുളത്തിയുടെ സൂതിക പരിചരണം തേടാം. പ്രസവരക്ഷയ്ക്ക് കൂട്ട് വരുന്നവർക്കും ആവശ്യമെങ്കിൽ ആയുർവേദ ചികിത്സ തേടാനുള്ള സൗകര്യവും ഇവിടെയുണ്ട്.
കേരളത്തിൽ എവിടെ താമസിക്കുന്നവർക്കും ആയുർവ്വേദ വിധിപ്രകാരമുള്ള പ്രസവശുശ്രൂഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ടംകുളത്തി ആയുർവ്വേദ ആശുപത്രി സൂതിക പരിചരണം ഒരുക്കിയിട്ടുള്ളത്. മലബാറിൽ ഉള്ളവർക്കായി കരിപ്പൂരിലുള്ള ആശുപത്രിയിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ദൂരക്കൂടുതൽ മൂലം മലബാർ മേഖലയിൽ ഉള്ളവർക്ക് പ്രസവരക്ഷയുടെ ഗുണഫലങ്ങൾ ലഭിക്കാതെ പോകരുത് എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് കരിപ്പൂരിൽ പ്രസവരക്ഷയ്ക്കും നവജാത ശിശുസംരക്ഷണത്തിനുമുള്ള സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ അതിരപ്പിള്ളി, പാലാരിവട്ടം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള ആശുപത്രികളിലും സൂതിക പരിചരണ വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വാട്ട്സാപ്പ് ചെയ്യാം - 974 550 5400.
www.kandamkulathysoothika.com
Instagram, Facebook