അടുത്തിടെ മകള്‍ സമൈറയ്ക്കൊപ്പം ഗോവയിലേക്ക് ജൂഹി വെക്കേഷനായി പോയിരുന്നു. ഈ യാത്രക്കിടെ ചർമ്മത്തിന് കരിവാളിപ്പും മങ്ങലും ഉണ്ടായതായി ജൂഹി ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവച്ചു. ഇത്തരം കരുവാളിപ്പ് മാറാന്‍ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഒരു ഫേസ് പാക്കാണ് താരം നിര്‍ദ്ദേശിക്കുന്നത്.
ചര്‍മ്മത്തിലെ കരുവാളിപ്പ് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഒരു ഫേസ് പാക്ക് നിര്‍ദ്ദേശിക്കുകയാണ് നടി ജൂഹി പാര്‍മര്‍.
അടുത്തിടെ മകള്‍ സമൈറയ്ക്കൊപ്പം ഗോവയിലേക്ക് ജൂഹി വെക്കേഷനായി പോയിരുന്നു. ഈ യാത്രക്കിടെ ചർമ്മത്തിന് കരിവാളിപ്പും മങ്ങലും ഉണ്ടായതായി ജൂഹി ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവച്ചു. ഇത്തരം കരുവാളിപ്പ് മാറാന്‍ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഒരു ഫേസ് പാക്കാണ് താരം നിര്‍ദ്ദേശിക്കുന്നത്. വീട്ടില്‍ തന്നെ എളുപ്പം ലഭ്യമായ നാല് ചേരുവകള്‍ ഉപയോഗിച്ചാണ് ഈ ഫേസ് പാക്ക് തയ്യാറാക്കുന്നത്.
undefined
കടലമാവ്, കാപ്പിപ്പൊടി, വെളിച്ചെണ്ണ, കറ്റാർവാഴ ജെല്‍ എന്നീ ചേരുവകളാണ് ഈ പാക്ക് തയ്യാറാക്കാന്‍ വേണ്ടത്. ഇവ തയ്യാറാക്കാനായി ആദ്യം ഒരു ടേബിള്‍സ്പൂണ്‍ വീതം കടലമാവും കാപ്പിപ്പൊടിയും അര ടീസ്പൂണ്‍ വെളിച്ചെണ്ണയിലും കറ്റാർവാഴ ജെല്ലിലുമായി കുഴച്ചെടുക്കുക. ശേഷം കട്ടിയുള്ള ഈ മിശ്രിതം മുഖത്ത് പുരട്ടി 10-15 മിനിറ്റിനുശേഷം കഴുകി കളയാം.
അതേസമയം ഈ പാക്ക് ഉപയോഗിച്ച് ഉടനടി ചർമ്മത്തിൽ മാറ്റം പ്രതീക്ഷിക്കരുതെന്നും കുറച്ച് തവണ കഴിയുമ്പോൾ ഫലം ലഭിക്കുമെന്നും ജൂഹി കൂട്ടിച്ചേര്‍ത്തു. എന്തായാലും താരത്തിന്‍റെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്യുകയും ചെയ്തു.
Also Read: എണ്ണമയമുള്ള ചർമ്മത്തിന് ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ...