സൂപ്പര്‍ സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് ഇത്തവണ താരം തിളങ്ങിയത്. നിയോണ്‍ യെല്ലോ നിറത്തിലുള്ള ക്രോപ്പ് ടോപ്പും സ്കര്‍ട്ടുമാണ് ജാന്‍വിയുടെ വേഷം. പിങ്ക് വില്ല സ്റ്റൈല്‍ ഐക്കണ്‍ അവാര്‍ഡ്സിന് വേണ്ടിയാണ് ജാന്‍വി കപൂര്‍ ഈ ലുക്കിലെത്തിത്. റെഡ് കാര്‍പ്പറ്റില്‍ അതിസുന്ദരിയായിരിക്കുകയാണ് ജാന്‍വി.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ജാന്‍വി സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സൂപ്പര്‍ സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് ഇത്തവണ താരം തിളങ്ങിയത്. നിയോണ്‍ യെല്ലോ നിറത്തിലുള്ള ക്രോപ്പ് ടോപ്പും സ്കര്‍ട്ടുമാണ് ജാന്‍വിയുടെ വേഷം. പിങ്ക് വില്ല സ്റ്റൈല്‍ ഐക്കണ്‍ അവാര്‍ഡ്സിന് വേണ്ടിയാണ് ജാന്‍വി കപൂര്‍ ഈ ലുക്കിലെത്തിത്. റെഡ് കാര്‍പ്പറ്റില്‍ അതിസുന്ദരിയായിരിക്കുകയാണ് ജാന്‍വി. ചിത്രങ്ങള്‍ ജാന്‍വി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
വെള്ള നിറത്തിലുള്ള ലെഹങ്കയില്‍ തിളങ്ങിയ ജാന്‍വിയുടെ ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബ്ലൗസ് ആണ് ലെഹങ്കയെ മനോഹരമാക്കുന്നത്. പേളുകള്‍ കൊണ്ടാണ് ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കേപ് സ്റ്റൈല്‍ ജാഗറ്റും ഇതിനൊപ്പം താരം ധരിച്ചിട്ടുണ്ട്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലെഹങ്കയാണ് താരം ധരിച്ചത്. ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
അതേസമയം ഫിറ്റ്നസ് ഫ്രീക്കായ ജാന്‍വി കപൂറിന്‍റെ ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജാന്‍വി തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വെള്ള നിറത്തിലുള്ള ജിം വസ്ത്രം ധരിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയാണ് ജാന്‍വി. ട്രെയ്നറിന്‍റെ സഹായത്തേടെ വെയിറ്റ് ലിഫിറ്റിങും സ്ക്വാട്സും ലഗ് വര്‍ക്കൗട്ടുമൊക്കെ ചെയ്യുകയാണ് ജാന്‍വി. നിരവധി പേരാണ് താരത്തിന്‍റെ വീഡിയോ ലൈക്ക് ചെയ്തതും കമന്‍റകള്‍ രേഖപ്പെടുത്തിയതും. പ്രചോദനം നല്‍കുന്ന വീഡിയോ എന്നാണ് പലരും കമന്‍റ് ചെയ്തത്.
Also Read:'ഇത് 10 ദിവസം വെള്ളമൊഴിച്ച് വളർത്തിയ പുല്ല്'; ഫാഷന്‍ പരീക്ഷണവുമായി ഉർഫി