ഇൻഡോറിലെ സർക്കാർ ആശുപത്രിയിലാണ് ബുധനാഴ്ച പൊലീസുകാരനായ ജവഹർ സിംഗ് യമരാജന്റെ വേഷത്തിൽ വാക്സിനെടുക്കാൻ എത്തിയത്.
മധ്യപ്രദേശിൽ കൊവിഡ് പ്രതിരോധ വാക്സിനെടുക്കാൻ പൊലീസ് കോൺസ്റ്റബിൾ എത്തിയത് യമരാജൻ കാലന്‍റെ വേഷത്തിൽ. ഇൻഡോറിലെ സർക്കാർ ആശുപത്രിയിലാണ് ബുധനാഴ്ച പൊലീസുകാരനായ ജവഹർ സിംഗ് യമരാജന്റെ വേഷത്തിൽ വാക്സിനെടുക്കാൻ എത്തിയത്.
ഒരു മടിയും കൂടാതെ വാക്സിൻ എടുക്കാൻ മുൻനിര പോരാളികൾക്ക് സന്ദേശം നൽകുന്നതിനാണ് ഈ വേഷം ധരിച്ചതെന്ന് ജവഹർ സിംഗ് പറഞ്ഞു. ജവഹർ സിങ് വാക്സിൻ സ്വീകരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞവർഷം ഏപ്രിലിൽ കൊവിഡ് പടർന്ന് പിടിച്ച സമയത്ത് കാലന്‍റെ വേഷം ധരിച്ച് ജവഹർ സിങ് ബോധവത്കരണത്തിന് ഇറങ്ങിയ വീഡിയോയും ഏറെ വെെറലായിരുന്നു. മധ്യപ്രദേശിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്.
Madhya Pradesh: Donning the garb of 'Yamraj', a policeman took COVID-19 vaccine in Indore yesterday to spread the message that every frontline worker should take COVID-19 vaccine when their turn comes. pic.twitter.com/61rVcOkMmX
— ANI (@ANI)