നാല്‍പത്തിമൂന്നുകാരിയും രണ്ട് കുട്ടികളുടെ അമ്മയും കൂടിയായ കരീന ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ നല്‍കാറുണ്ട്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കരീന കപൂർ. നാല്‍പത്തിമൂന്നുകാരിയും രണ്ട് കുട്ടികളുടെ അമ്മയും കൂടിയായ കരീന ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ നല്‍കാറുണ്ട്. ഇപ്പോഴിതാ കരീനയുടെ പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
സ്വിറ്റ്‌സര്‍ലന്‍റില്‍ പുതുവത്സരം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം പോയതാണ് കരീന. സെയ്ഫ് അലി ഖാനും മക്കളായ തയ്മൂറും ജേയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളൂടെ പങ്കുവച്ചിട്ടുണ്ട്. സില്‍വര്‍ നിറത്തിലുള്ള മെറ്റാലിക് ഡ്രസ്സില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പച്ചക്കല്ല് പതിപ്പിച്ച മാലയും കമ്മലുമാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. ഒപ്പം ചുവപ്പ് ഹൈ ഹീല്‍സും കൂടിയായതോടെ കരീനയുടെ ലുക്ക് കംപ്ലീറ്റായി. കറുപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു സെയ്ഫിന്റെ വേഷം.
അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ റാല്‍ഫ് ലൗറെന്റെ കളക്ഷനില്‍ നിന്നുള്ളതാണ് കരീനയുടെ ഡ്രസ്സ്. ഇതിന്റെ വില 4568 ഡോളറാണ്. അതായത് ഏകദേശം നാല് ലക്ഷം രൂപ.
Also read: മുഖക്കുരുവിനെ തടയാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍