ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി ചടങ്ങുകള്‍ നടത്തുകയാണ് ചെയ്യുന്നത്. ഓൺലൈന്‍ വഴി കല്ല്യാണങ്ങളും ഇടയ്ക്ക് നടക്കുന്നുണ്ട്.
കൊറോണ എന്ന മഹാമാരിയെ തടഞ്ഞു നിർത്താനുള്ള പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. രോഗവ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ വരെ പരമാവധി ഒഴിവാക്കുകയാണ് ആളുകള്‍.
ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി ചടങ്ങുകള്‍ നടത്തുകയാണ് ചെയ്യുന്നത്. ഓൺലൈന്‍ വഴി കല്ല്യാണങ്ങളും ഇടയ്ക്ക് നടക്കുന്നുണ്ട്. അത്തരത്തില്‍ കുറച്ചധികം വ്യത്യസ്തമായൊരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.
undefined
വെബ്കാസ്റ്റിംഗ് വഴി കല്ല്യാണം നടത്തി സദ്യ പാഴ്സൽ ആയി വീട്ടിൽ എത്തിച്ചു കൊടുക്കുന്ന പുതിയ പതിവിനു തുടക്കമിട്ടിരിക്കുകയാണ് തമിഴ്നാട്ടില്‍ നിന്നൊരു കുടുംബം. ഇതിന്‍റെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.
New trend of marriage invitation. Marriage food will be delivered at your doorstep. pic.twitter.com/ooEz1qbsvP
— Shivani (@Astro_Healer_Sh)
വിവാഹ ക്ഷണക്കത്തില്‍ വെബ് കാസിറ്റിംഗിൽ കയറേണ്ട പാസ്സ്‌വേഡ് സഹിതം കൊടുത്തിട്ടുണ്ട്. ഓണ്‍ലൈനായി വിവാഹം കണ്ടുകഴിയുമ്പോള്‍ വീടിന്‍റെ മുറ്റത്ത് സദ്യയും പാഴ്സലായി എത്തും. സദ്യയിൽ ഒരുക്കുന്ന വിഭവങ്ങളുടെ മെനുവും വിളമ്പാനുള്ള രീതി ഉൾപ്പെടുന്ന മാനുവലും ഇതിന്റെയുള്ളിൽ കാണും. അങ്ങനെ ഇനി ഇതും കൊവിഡ് കാലത്തെ ട്രെന്‍ഡാകും എന്നാണ് സൈബര്‍ ലോകത്തെ ആളുകളുടെ പ്രതികരണം.