പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കില്ല. ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയൂ.
ലോക്ക്ഡൗണ്‍ കാലത്ത് തടി കൂടിയവര്‍ നിരവധിയാണ്. വീടിന് പുറത്തോട്ട് ഇറങ്ങുകയോ നടക്കുകയോ കാര്യമായി ശരീരം അനങ്ങുകയോ ചെയ്യുന്നില്ലല്ലോ. കൂടാതെ വീട്ടില്‍ വെറുതേ ഇരുന്ന് കഴിക്കുന്നതുമാണ് തടി കൂടാന്‍ കാരണം. ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയൂ.
വറുത്തതും പൊരിച്ചതുമായ ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും കഴിവതും കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ഉച്ച ഭക്ഷണത്തിന് ശേഷം വീടിന് ചുറ്റും നടക്കുന്നത് ശരീരത്തിലെ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും എന്നാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ഉച്ചയ്ക്ക് വയറുനിറയെ ചോറ് കഴിച്ചതിന് ശേഷം ഉറങ്ങാന്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങളില്‍ തടി കൂടാന്‍ സാധ്യത ഏറെയാണ്.
undefined
ഉച്ചഭക്ഷണം കഴിഞ്ഞയുടന്‍ 15 മിനിറ്റ് നടക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നടക്കാന്‍ ശ്രദ്ധിക്കണം. വീടിന് ചുറ്റും നടക്കുകയോ അല്ലെങ്കില്‍ പടികള്‍ കയറുകയോ ചെയ്യാം. അമിത വേഗത്തില്‍ നടക്കരുത്, അത് ചിലപ്പോള്‍ ദഹനത്തെ ബാധിക്കാം.
Also Read: ലോക്ക്ഡൗണ്‍ കാലത്ത് അമിതവണ്ണം കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...
നടക്കുന്നതിന്‍റെ സമയപരിധി കൂട്ടുന്നത് ഭാരം കുറയ്ക്കാന്‍ ഏറെ സഹായിക്കും. അതുപോലെ തന്നെ രാത്രിയിലെ ഭക്ഷണത്തിന് ശേഷവും നടക്കുന്നത് നിങ്ങളുടെ അമിതവണ്ണത്തിനെ നല്ല രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കും.
അര കിലോ ഫാറ്റ് കുറയ്ക്കാന്‍ നിങ്ങള്‍ 3500 കലോറി നിഷ്ടപ്പെടുത്തണം. 1.5 കിലോ മീറ്റര്‍ നടക്കുന്നതിലൂടെ 100 കലോറി വരെ എരിക്കാന്‍ സാധിക്കും. നടക്കുന്നതിന്‍റെ വേഗത കൂട്ടുന്നതനുസരിച്ച് കൂടുതല്‍ ഫാറ്റ് കുറയ്ക്കാന്‍ കഴിയും.
ഇത്തരത്തില്‍ ദിവസവും ഒരു പത്ത് മിനിറ്റ് അത്താഴത്തിന് ശേഷം നടന്നുതുടങ്ങുക. പിന്നീട് അത് 30 മിനിറ്റിലേക്കുയര്‍ത്തുക. ഇങ്ങനെ തുടര്‍ന്നാല്‍ ശരീരഭാരം പെട്ടെന്ന് കുറയും.