'ഏത് പാമ്പാണെന്ന് ഫോട്ടോ കണ്ട് തിരിച്ചറിയാമോ?'

By Web Team  |  First Published Nov 2, 2022, 7:48 PM IST

അധികപേര്‍ക്കും പാമ്പുകളോട് വലിയ പേടിയാണ്. ചിലര്‍ക്ക് പാമ്പുകളുടെ ചിത്രങ്ങളോ വീഡിയോകളോ കാണാൻ പോലും പേടിയും അസ്വസ്ഥതയുമായിരിക്കും. എന്നാല്‍ മറ്റൊരു വിഭാഗം പേര്‍ക്ക് പാമ്പുകളോട് വലിയ കൗതുകമാണുള്ളത്.


പ്രകൃതിയിലെ ജീവജാലങ്ങളോട് മനുഷ്യര്‍ക്ക് എല്ലായ്പോഴും കൗതുകമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ജീവിസമൂഹങ്ങളെയും മൃഗങ്ങളെയും കുറിച്ചുള്ള വിവരങ്ങളും വാര്‍ത്തകളുമറിയാൻ മിക്കവര്‍ക്കും എപ്പോഴും താല്‍പര്യമാണ്. ഇക്കൂട്ടത്തില്‍ മുൻപന്തിയിലാണ് പാമ്പുകളുടെ വിശേഷം. 

അധികപേര്‍ക്കും പാമ്പുകളോട് വലിയ പേടിയാണ്. ചിലര്‍ക്ക് പാമ്പുകളുടെ ചിത്രങ്ങളോ വീഡിയോകളോ കാണാൻ പോലും പേടിയും അസ്വസ്ഥതയുമായിരിക്കും. എന്നാല്‍ മറ്റൊരു വിഭാഗം പേര്‍ക്ക് പാമ്പുകളോട് വലിയ കൗതുകമാണുള്ളത്. സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് ഇക്കാര്യം വ്യക്തമാകും. 

Latest Videos

undefined

പാമ്പുകളെ കുറിച്ചുള്ള അറിവുകളും വിവരങ്ങളും പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ ഇന്ന് ഏറെ സജീവമാണ്. ഇപ്പോഴിതാ ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാൻ ട്വിറ്ററില്‍ പങ്കുവച്ചൊരു പാമ്പിന്‍റെ ചിത്രമാണ് ഏറെ ശ്രദ്ധേയമാകുന്നത്. 

വരണ്ട ഒരു സ്ഥലം. പിറകില്‍ പക്ഷേ നിറയെ പച്ചപ്പ് കാണാം. ഇവിടെ പത്തിയും ഉയര്‍ത്തി ഗംഭീരമായി നില്‍ക്കുന്ന ഉഗ്രനൊരു പാമ്പ്. ഇതാണ് ചിത്രം. ചിത്രത്തില്‍ കാണുന്ന പാമ്പിനെ തിരിച്ചറിയാൻ സാധിക്കുമോയെന്നായിരുന്നു പര്‍വീണ്‍ കാസ്വാൻ ഫോളോവേഴ്സിനോട് ചോദിച്ചത്. 

 

This beauty. Let’s see who can guess the species. pic.twitter.com/20kxumGghD

— Parveen Kaswan, IFS (@ParveenKaswan)

 

മിക്കവരും ഊഹിച്ച് പറഞ്ഞ ഉത്തരം ശരിയായി വന്നിരുന്നു. എങ്കിലും ചിലരുടെ ഊഹം തെറ്റിയും പോയി. പിന്നീട് പര്‍വീണ്‍ തന്നെ ഇത് ഏതാണ് പാമ്പെന്നത് വ്യക്തമാക്കി. 'കിംഗ്- കോബ്ര' അഥവാ രാജവെമ്പാലയാണ് ചിത്രത്തില്‍ കാണുന്ന പാമ്പ്. 

തെക്കൻ- തെക്കു കിഴക്കൻ ഏഷ്യയിലാണ് രാജവെമ്പാലകളെ കാര്യമായി കാണാൻ സാധിക്കുക. മനുഷ്യരുടെ സാന്നിധ്യം ഇഷ്ടമില്ലാത്തതിനാല്‍ തന്നെ മനുഷ്യവാസമില്ലാത്ത ഇടങ്ങളിലാണ് പ്രധാനമായും ഇവയെ കാണുക. 

ഇവയുടെ അസാമാന്യമായ വലുപ്പം തന്നെയാണ് ഇവയെ തിരിച്ചറിയാനുള്ള പ്രധാന സവിശേഷത. അനാക്കോണ്ട പോലെയുള്ള വമ്പൻ പാമ്പുകളോളം വരില്ലെങ്കിലും കാഴ്ചയില്‍ ഇവയുണ്ടാക്കുന്ന ഭീകരതയോ പ്രതീതിയോ മറ്റ് പല പാമ്പുകള്‍ക്കും ഉണ്ടാക്കാൻ സാധിക്കാറില്ലെന്നതാണ് സത്യം.

പാമ്പുകളെ തന്നെ ആഹാരമാക്കുന്ന പാമ്പ് എന്നതാണിതിന്‍റെ മറ്റൊരു പ്രത്യേകത. കൊടിയ വിഷമുള്ള രാജവെമ്പാലയുമായി കളിക്കാൻ ചെറുപാമ്പുകളെന്നല്ല ഏതൊരു ജീവിയും ഒന്ന് പേടിക്കും. മറ്റ് പാമ്പുകളുടെ വിഷവും ഇതിനെ ഏല്‍ക്കാറില്ല. 

എന്തായാലും പാമ്പുകളോട് താല്‍പര്യമുള്ളവര്‍ക്കെല്ലാം കാഴ്ചയ്ക്ക് ഏറെ സന്തോഷം നല്‍കുന്ന ചിത്രം തന്നെയാണ് പര്‍വീണ്‍ കാസ്വാൻ പങ്കിട്ടിരിക്കുന്നത്. ഇതിന്‍റെ ശരീരത്തില്‍ ഇടവിട്ട് കാണുന്ന ചെറിയ വെളുത്ത വര കണ്ട് ചിലരെങ്കിലും, ഇതിനെ വെള്ളിക്കെട്ടനായി തെറ്റിദ്ധരിച്ചിരുന്നു. എങ്കിലും അധികപേരും രാജവെമ്പാലയെ തിരിച്ചറിഞ്ഞു എന്നതാണ് കൗതുകകരമായ സംഗതി.

Also Read:- സ്കൂള്‍ ബസിനകത്ത് കൂറ്റൻ പെരുമ്പാമ്പ്; വീഡിയോ വൈറലാകുന്നു

tags
click me!