കാണുമ്പോള്‍ ഹൃദയം നിറയ്ക്കുന്നൊരു രംഗമെന്നാണ് വീഡിയോ കണ്ടവരുടെയെല്ലാം അഭിപ്രായം. ഇതോടൊപ്പം തന്നെ യൗവനം കടന്ന് മദ്ധ്യവയസിലെത്തിയാലും ഇങ്ങനെയുള്ള സന്തോഷങ്ങള്‍ ഇല്ലാതാകുന്നില്ലെന്നും ഏത് പ്രായത്തിലും ദാമ്പത്യത്തിന്‍റെ മധുരം നുണയാമെന്നും വീഡിയോ ഓര്‍മ്മിപ്പിക്കുന്നതായും ആത്മവിശ്വാസം നല്‍കുന്നതായും അഭിപ്രായപ്പെടുന്നവരും ഏറെ.
പരസ്പരം എപ്പോഴും ഒരു കൗതുകവും പ്രണയവും സൂക്ഷിക്കാൻ കഴിയുമ്പോഴാണ് ഭാര്യാ-ഭര്‍തൃബന്ധം മധുരമുള്ളതായി മുന്നോട്ടുപോകുക. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും മനസിലാക്കി, അതെല്ലാം തന്നാല്‍ കഴിയും വിധം ചെയ്യാൻ സാധിക്കുമ്പോള്‍ ദാമ്പത്യം വിജയിക്കുന്നു. എന്നാലിതെല്ലാം ആസ്വദിച്ച് ചെയ്യാനും സാധിക്കണം. അല്ലാത്തപക്ഷം ബന്ധത്തിനകത്ത് സന്തോഷം അനുഭവപ്പെടാനും സാധിക്കില്ല.
എന്തായാലും ഇത്തരത്തില്‍ ഭാര്യാ-ഭര്‍തൃബന്ധത്തിന്‍റെ ഊഷ്മളത വെളിവാക്കുന്നൊരു വീഡിയോ ഇൻസ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധേയമാകുന്നുണ്ട്. ദിലിപ് സോളങ്കി എന്നയാളാണ് ഇൻസ്റ്റഗ്രാമില്‍ ഇത് പങ്കുവച്ചത്. എന്നാല്‍ വീഡിയോയില്‍ കാണുന്ന മദ്ധ്യവയസ്കരായ ദമ്പതികള്‍ ആരെന്നത് വ്യക്തമല്ല.
undefined
ഒരു ട്രെയിൻ യാത്രയാണ് വീഡിയോയില്‍ കാണുന്നത്. ഭാര്യയും ഭര്‍ത്താവും അഭിമുഖമായി ഇരിക്കുന്നു. ഭാര്യ തന്‍റെ കാല്‍ ഭര്‍ത്താവിന്‍റെ സീറ്റിലേക്ക് നീട്ടിവച്ചിരിക്കുകയാണ്. അവിടെയിരുന്ന് കൊണ്ടുതന്നെ ഇവരുടെ കാല്‍നഖങ്ങളില്‍ നെയില്‍ പോളിഷ് ഇടുകയാണ് ഭര്‍ത്താവ്.
ഏറെ ശ്രദ്ധയോടെ, ഇഷ്ടത്തോടെയാണ് ഇദ്ദേഹം ഇവര്‍ക്ക് നെയില്‍ പോളിഷ് അണിഞ്ഞുകൊടുക്കുന്നത്. കാണുമ്പോള്‍ ഹൃദയം നിറയ്ക്കുന്നൊരു രംഗമെന്നാണ് വീഡിയോ കണ്ടവരുടെയെല്ലാം അഭിപ്രായം. ഇതോടൊപ്പം തന്നെ യൗവനം കടന്ന് മദ്ധ്യവയസിലെത്തിയാലും ഇങ്ങനെയുള്ള സന്തോഷങ്ങള്‍ ഇല്ലാതാകുന്നില്ലെന്നും ഏത് പ്രായത്തിലും ദാമ്പത്യത്തിന്‍റെ മധുരം നുണയാമെന്നും വീഡിയോ ഓര്‍മ്മിപ്പിക്കുന്നതായും ആത്മവിശ്വാസം നല്‍കുന്നതായും അഭിപ്രായപ്പെടുന്നവരും ഏറെ.
ഒക്ടോബര്‍ 16ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവയ്ക്കുന്നുണ്ട്. ചില സിനിമകളിലെല്ലാം ഇത്തരം സീനുകള്‍ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഇങ്ങനെയൊക്കെ നടക്കും, അല്ലെങ്കില്‍ നടത്താവുന്നതേ ഉള്ളൂ എന്ന് വീഡിയോ കാണുമ്പോള്‍ തോന്നുന്നവെന്നും ഏത് സ്ത്രീയും ആഗ്രഹിക്കുന്ന ഭര്‍ത്താവാണ് ഇദ്ദേഹമെന്നും കമന്‍റ് ചെയ്തിരിക്കുന്ന സ്ത്രീകളും കുറവല്ല.
വീഡിയോ കാണാം...
Also Read:- അമ്പത്തിരണ്ടുകാരനായ അധ്യാപകനെ പ്രണയിച്ച് സ്വന്തമാക്കി ഇരുപതുകാരി; വീഡിയോ ശ്രദ്ധേയം