നട്ടെല്ലിന് പ്രശ്നമുള്ളതുകൊണ്ട് നൃത്തം ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർമാർ; ബാല്യകാലത്തെ കുറിച്ച് ഹൃത്വിക്

By Web Team  |  First Published Dec 13, 2022, 7:49 AM IST

തനിക്ക് ചെറുപ്പത്തിൽ വിക്കൽ ഉണ്ടായിരുന്നുവെന്നും അതിനാൽ നന്നായി സംസാരിക്കാൻ കഴിയുമായിരുന്നില്ല എന്നും താരം പറയുന്നു. പെൺസുഹൃത്തുക്കള്‍ പോയിട്ട് ആണ്‍സുഹൃത്തുക്കള്‍ പോലും അക്കാലത്ത് തനിക്ക് ഉണ്ടായിരുന്നില്ലെന്നും ഹൃത്വിക് പറയുന്നു.


അന്നും ഇന്നും ഏറെ ആരാധകരുള്ള ബോളിവുഡ് നടനാണ് ഹൃത്വിക് റോഷന്‍. ആക്ഷന്‍ രംഗങ്ങളും റൊമാന്‍റിക് രംഗങ്ങളും നൃത്തരംഗങ്ങളുമൊക്കെ അനായാസം ചെയ്ത് ആരാധക മനസില്‍ ഇടം നേടിയ താരം. ഹൃത്വികിന്‍റെ നൃത്തച്ചുവടുകൾക്ക് മാത്രമായി തന്നെ ആരാധകരുണ്ട്. എന്നാല്‍ താൻ നൃത്തം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ബാല്യകാലം അത്ര സുന്ദരമല്ലെന്നും പറഞ്ഞിരിക്കുകയാണ് ഹൃത്വിക്. സ്കൂൾകാല ഓർമകൾ വേദന നിറഞ്ഞതായിരുന്നുവെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഹൃത്വിക് പറഞ്ഞത്. 

തനിക്ക് ചെറുപ്പത്തിൽ വിക്കൽ ഉണ്ടായിരുന്നുവെന്നും അതിനാൽ നന്നായി സംസാരിക്കാൻ കഴിയുമായിരുന്നില്ല എന്നും താരം പറയുന്നു. പെൺസുഹൃത്തുക്കള്‍ പോയിട്ട് ആണ്‍സുഹൃത്തുക്കള്‍ പോലും അക്കാലത്ത് തനിക്ക് ഉണ്ടായിരുന്നില്ലെന്നും ഹൃത്വിക് പറയുന്നു.  വളരെയധികം നാണക്കാരനായിരുന്നു താൻ. താന്‍ ഒരിക്കലും നടനാകില്ലെന്ന് ഡോക്ടര്‍മാര്‍ വരെ പറഞ്ഞു. നട്ടെല്ലിന് പ്രശ്നം ഉള്ളതുകൊണ്ട് തനിക്ക് നൃത്തം ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു. അത് തന്നെ തളര്‍ത്തിയെന്നും ഹൃത്വിക് പറയുന്നു. 

Latest Videos

undefined

എന്നാല്‍ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അത്തരം അനുഭവങ്ങള്‍ ഉണ്ടായതിന് ദൈവത്തോട് നന്ദി പറയുകയാണെന്നും അവയാണ് തന്നെ കരുത്തനാക്കാന്‍  പഠിപ്പിച്ചതെന്നും താരം പറയുന്നു. നട്ടെല്ലിലെ പ്രശ്നവും വിക്കലുമൊക്കെ ഉള്ളപ്പോഴും കഠിന പ്രയത്നം ചെയ്യാൻ തീരുമാനിച്ചു. വേദനകളിൽ നിന്ന് താൻ പലതും പഠിക്കാൻ ശീലിച്ചുവെന്നും ഹൃത്വിക് കൂട്ടിച്ചേര്‍ത്തു. 

അതേസമയം താന്‍ അഭിനയ രംഗത്തേക്ക് വരുന്നതില്‍ തന്‍റെ പിതാവ് രാകേഷ് റോഷന് ആദ്യകാലത്ത് താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്നും ഹൃത്വിക് വെളിപ്പെടുത്തിയിട്ടുണ്ട്. “എന്‍റെ പിതാവിന് സിനിമ രംഗത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ കാരണം ഞാൻ സിനിമയിലേക്ക് വരുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. 20 വർഷത്തോളം അച്ഛന്‍ ശരിക്കും  കഠിനമായി പരിശ്രമിച്ചു, പിതാവ് കടന്നുപോയ അവസ്ഥയിലൂടെ ഞാൻ കടന്നുപോകാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാല്‍ എനിക്ക് സ്വയം തെളിയിക്കണമായിരുന്നു. വളരെ മുരടിച്ച ഒരു ചെറുപ്പകാലത്ത് നിന്നും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കേണ്ടത് എന്‍റെ ആവശ്യമായിരുന്നു" - ഹൃത്വിക് പറഞ്ഞു.

സംസാര വൈകല്യം മൂലം ജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധികളുടെ കരുത്തില്‍ ഹൃത്വിക് ഒടുവിൽ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാൻ ഒരു ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്. “ഞാൻ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരിലും ഞാൻ എന്നെത്തന്നെ കാണുന്നു, അത് ആളുകളുമായി വളരെ എളുപ്പത്തിൽ ബന്ധപ്പെടാൻ എന്നെ പ്രാപ്തനാക്കുന്നു. അത് എന്നെ വളരെ സഹാനുഭൂതിയും സഹിഷ്ണുതയും ക്ഷമയും ഉള്ളവനാക്കുന്നു”- ഹൃത്വിക് പറയുന്നു. 

Also Read: ഗുജറാത്തി വിഭവത്തിന്‍റെ ചിത്രം പങ്കുവച്ച് മിറ കപൂര്‍; കമന്‍റ് ചെയ്ത് ആലിയ ഭട്ട്

click me!