ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ തന്നെ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.
കൈമുട്ടുകളും കാല്‍മുട്ടും വരണ്ടതും ഇരുണ്ടതുമായിരിക്കുന്നത് ചിലരെ എങ്കിലും ബാധിക്കുന്നുണ്ടാകാം. പലരിലും ഇത് ആത്മവിശ്വാസക്കുറവിനും കാരണമാകാം.
ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ തന്നെ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. വീട്ടിലുള്ള വസ്തുക്കള്‍ തന്നെ അതിനായി ഉപയോഗിക്കാം.
undefined
ഒന്ന്...
കൈമുട്ടുകൾ മനോഹരമാക്കാൻ പാല് ഉപയോഗിക്കാം. ഇളംചൂടുള്ള പാൽ, മുട്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.
രണ്ട്...
തൈര് ഇതിനായി ഉപയോഗിക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ വിനാഗിരിയും തൈരും മിശ്രിതമാക്കി മുട്ടില്‍ പുരട്ടുന്നത് ഫലം ലഭിക്കും.
മൂന്ന്...
ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും നിറം മാറ്റാന്‍ സഹായിക്കും.
നാല്...
ഗ്ലിസറിനും പനിനീരും സമം ചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടാം. രാവിലെ കഴുകിക്കളയാം. ഇങ്ങനെ പതിവായി ചെയ്യുന്നത് നിറം മാറ്റാന്‍ സഹായിക്കും.
അഞ്ച്...
ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചുപുരട്ടുന്നതും ഫലം ലഭിക്കും. രണ്ട് ആഴ്ച പതിവായി ഇത് ചെയ്യാന്‍ ശ്രമിക്കുക.
ആറ്...
വിനാഗിരിയിൽ മുക്കിയ പഞ്ഞികൊണ്ട് കൈമുട്ടുകൾ കൂടെക്കൂടെ തടവുക. കറുപ്പുനിറം മാറി കൈമുട്ടുകൾ മൃദുവാകും.
ഏഴ്...
നാരങ്ങയ്‌ക്ക് 'ബ്ലീച്ചിങ് ഇഫക്‌ട്' ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനാൽ നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം അകറ്റാന്‍ സഹായിക്കും.
Also Read: മുഖത്തെ രോമങ്ങൾ കളയാന്‍ ഇതാ പപ്പായ കൊണ്ടുള്ള കിടിലന്‍ ഫേസ് പാക്ക്...