മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്. മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മുഖക്കുരു മാറിയാലും അതിന്‍റെ പാടുകൾ അവശേഷിക്കുന്നതാണ് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്.
മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
undefined
ഒന്ന്...
അര ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട്...
ഒരു ടീസ്പൂൺ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാ നീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവാപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.
മൂന്ന്...
ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്‌സ് എന്നിവ പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.
നാല്...
കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. പാടുകള്‍ അകറ്റാന്‍ ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെയൊക്കെ ഇത് പരീക്ഷിക്കാം.
അഞ്ച്...
നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.
ആറ്...
ഒരു പാത്രത്തിൽ നാരങ്ങാനീര് പിഴിഞ്ഞെടുത്ത് ഇതിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖക്കുരുവിലും പാടുകളുള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
Also Read: പട്ടുപോലെ മൃദുലവും സുന്ദരവുമായ ചർമ്മത്തിന് പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona