തലമുടി കളർ ചെയ്യാന്‍ 'പ്ലാനു'ണ്ടോ? ടിപ്സ് പങ്കുവച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്

By Web Team  |  First Published Mar 31, 2023, 5:41 PM IST

കളറിംഗ് ചെയ്ത തലമുടിയില്‍ ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കേണ്ടത് പ്രധാനമാണെന്നും അനില ജോസഫ് പറയുന്നു.ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് അനില ജോസഫ് ഇക്കാര്യം പറയുന്നത്.


തലമുടിയില്‍ ഇന്ന് പലതരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ തലമുടി കളർ ചെയ്യുന്നവരുടെ എണ്ണം ഇന്ന് ഏറെ കൂടിയിട്ടുണ്ട്. വ്യത്യസ്തമായ പലതരം നിറങ്ങളാണ് തലമുടിക്കായി ഇക്കൂട്ടര്‍ കണ്ടെത്തുന്നത്. ചുവപ്പ്, പച്ച, നീല, മഞ്ഞ അങ്ങനെ പലതരത്തിലുള്ള കളറാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കളറിംഗ് എന്നത് ഒരു കെമിക്കല്‍ ട്രീറ്റ്‌മെന്റായത് കൊണ്ട്, കളറിംഗ് ചെയ്തു കഴിഞ്ഞാല്‍ തലമുടിക്ക് വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് പറയുകയാണ്  മേക്കപ്പ് ആര്‍ട്ടിസ്റ്റായ അനില ജോസഫ്. 

കളറിംഗ് ചെയ്ത തലമുടിയില്‍ ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കേണ്ടത് പ്രധാനമാണെന്നും അനില ജോസഫ് പറയുന്നു.ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് അനില ജോസഫ് ഇക്കാര്യം പറയുന്നത്.

Latest Videos

undefined

താരനും തലമുടി കൊഴിച്ചിലും തടയാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സും അനില ജോസഫ് പങ്കുവച്ചു. താരന്‍ മാറാന്‍ പകുതി നാരങ്ങാ നീര്‍ തലയോട്ടിയില്‍ പുരട്ടുന്നത് ഗുണം ചെയ്യുമെന്നാണ് അനില ജോസഫ് പറയുന്നത്. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. അതുപോലെ തന്നെ വെളിച്ചെണ്ണയോ ഒലീവ് ഓയിലോ പുരട്ടിയതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുന്നതും നല്ലതാണെന്ന് അനില ജോസഫ് പറയുന്നു. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍  ഉണ്ടാകാം. ഇതിനായി ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഇലക്കറികളും മറ്റും കഴിക്കാം. അതുപോലെ തന്നെ, എണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് തലമുടി വളരാന്‍ സഹായിക്കുമെന്നാണ് അനില ജോസഫ് പറയുന്നത്. 

 

അതുപോലെ തന്നെ, കൗമാരപ്രായത്തിലെ മുഖക്കുരുവിനെ അകറ്റാന്‍ സഹായിക്കുന്ന ചില ടിപ്സും അനില ജോസഫ് പങ്കുവച്ചിരുന്നു. താരന്‍ മൂലമാകാം ചിലരില്‍ മുഖക്കുരു വരുന്നത് എന്നാണ് അനില ജോസഫ് പറയുന്നത്. താരന്‍ മാറാനുള്ള വഴികളാണ് ആദ്യം സ്വീകരിക്കേണ്ടത്. മുഖക്കുരു വരാനുള്ള കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാവിലെയും രാത്രിയും മുഖം നന്നായി കഴുകുക. മേക്കപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ വീട്ടില്‍ ചെയ്യാവുന്ന ഒന്നാണ് ഓട്സ് കൊണ്ടുള്ള ഫേസ് പാക്കെന്നും അനില ജോസഫ് പറയുന്നു. ഇതിനായി ഓട്സും മുട്ടയുള്ള വെള്ളയും കൂടി നന്നായി അടിക്കുക. ശേഷം ആ മിശ്രിതം മുഖത്ത് പുരട്ടാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു.

Also Read: പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ പരീക്ഷിക്കാം ഈ ടിപ്സ്...

click me!