ചെളിയില്‍ വീണ കുട്ടിയാനയെ രക്ഷിക്കുന്ന പെണ്‍കുട്ടി; വൈറലായി വീഡിയോ

By Web Team  |  First Published Oct 30, 2022, 1:04 PM IST

കൃഷിയിടത്തിന് സമീപമാണ് കുട്ടിയാനയുടെ കാലുകള്‍ ചെളിയില്‍ പൂണ്ടത്. ഇതു കണ്ട ഒരു പെണ്‍കുട്ടി കുട്ടിയാനയെ രക്ഷിക്കാനായി അവിടേയ്ക്ക് വരുകയായിരുന്നു. 


വ്യത്യസ്തമായ ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. ചെളിയില്‍ കാലുകള്‍ പൂണ്ട കുട്ടിയാനയെ രക്ഷിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.  ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

കൃഷിയിടത്തിന് സമീപമുള്ള ചെളിയിലാണ് കുട്ടിയാനയുടെ കാലുകള്‍ പൂണ്ടത്. ഇതു കണ്ട ഒരു പെണ്‍കുട്ടി കുട്ടിയാനയെ രക്ഷിക്കാനായി അവിടേയ്ക്ക് വരുകയായിരുന്നു. ആനയുടെ കാലുകള്‍ പിടിച്ച് മുകളിലേയ്ക്ക് കയറ്റി രക്ഷിക്കാനാണ് പെണ്‍കുട്ടി ശ്രമിച്ചത്. പരിശ്രമത്തിനൊടുവില്‍ കുട്ടിയാന ചെളിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നു. നന്ദി സൂചകമായി കുട്ടിയാന തന്‍റെ തുമ്പിക്കൈ ഉയര്‍ത്തി പെണ്‍കുട്ടിയെ അനുഗ്രഹിക്കുന്നതും വീഡിയോയില്‍ കാണാം.

Latest Videos

undefined

36 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വളരെ വേഗം ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. വീഡിയോ ഇതുവരെ 90,000- ലധികം ആളുകള്‍ കണ്ടു. നിരവധി പേര്‍ പെണ്‍കുട്ടിയെ പ്രശംസിച്ചു കൊണ്ടും അഭിനന്ദിച്ചു കൊണ്ടും കമന്‍റുകളും ചെയ്തു. മനോഹരമായ വീഡിയോ എന്നും സഹജീവി സ്നേഹം സൂചിപ്പിക്കുന്ന വീഡിയോ എന്നുമൊക്കെയാണ് ആളുകളുടെ കമന്‍റ്. 

വീഡിയോ കാണാം. . . 

She helped the elephant baby to come out from the mud it was struck in. Baby acknowledges with a blessing 💕 pic.twitter.com/HeDmdeKLNm

— Susanta Nanda IFS (@susantananda3)

 

 

 

Also Read: അച്ഛന്‍റെ ലാപ്‌ടോപ്പ് സോപ്പ് വെള്ളത്തില്‍ കഴുകി 'വൃത്തിയാക്കി' മകള്‍; പിന്നിലെ കാരണം ഇതാണ്...

click me!