മാറുന്ന തലസ്ഥാനവും നൈറ്റ് ലൈഫും ; മാറ്റത്തിന്റെ പാത തെളിയിക്കാൻ റിയാസ്

By Web Team  |  First Published Oct 20, 2022, 2:35 PM IST

' തിരുവനന്തപുരത്തെ ഫാഷൻ കൾച്ചർ മാറ്റണം എന്നതാണ്  പ്രധാന ലക്ഷ്യം. ഇപ്പോൾ ഹാപ്പനിങ്ങ് ടൗൺ ആണ് തിരുവനന്തപുരം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയ ലുലു വരെ ഇവിടെ വന്നിട്ടുണ്ട്. നമ്മുടെ സിറ്റിയുടെ ലൈഫ്‌സ്‌റ്റൈയിൽ മാറുകയാണ്. ഇനിയും ഇവിടെ മാറ്റങ്ങൾ ഉണ്ടാവും...' - റിയാസ് പറയുന്നു


മലയാളികളും മാറിക്കൊണ്ടിരിക്കുകയാണ്. ഫാഷനിലും ലൈഫ്‍സ്റ്റൈലിലുമൊക്കെ കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ മലയാളികളും സ്വീകരിക്കുന്നു. പുതിയകാല ജീവിതത്തിന്റെ മാറ്റങ്ങൾ കേരളത്തിൽ ആദ്യം പ്രതിഫലിച്ചുകണ്ടത് കൊച്ചിയിലായിരുന്നു. ഇപ്പോൾ തലസ്ഥാന നഗരിയിലും മാറ്റങ്ങൾ വന്നുതുടങ്ങിയിരിക്കുകയാണ്. അതിൽ പ്രധാന പങ്കുവഹിക്കുകയാണ് നടനും ഫാഷൻ ഇൻഫ്ലുവെൻസാറുമായ റിയാസ് അബ്‌ദുൾ റഹിമും അദ്ദേഹത്തിന്റെ ധീഷ്‍ണ എന്ന ടീമും. തലസ്ഥാനത്തെ ഫാഷൻ കൾച്ചറിൽ മാറ്റം കൊണ്ടുവരിക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നു റിയാസ് പറയുന്നു. റിയാസ് ഫാഷൻ മേഖലയിലെ തന്റെ അനുഭവങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവയ്‍ക്കുന്നു.

ഫാഷൻ ഫീൽഡിലേക്ക്...

Latest Videos

undefined

കഴിഞ്ഞ 20 വർഷത്തിൽ ഏറെ ആയി ഞാൻ ഫാഷൻ രംഗത്ത് ഉണ്ട്. ലോ കോളേജിൽ പഠിക്കുന്ന കാലം മുതൽ തുടങ്ങിയതാണ്. അന്ന്ഇന്റർനാഷണൽ ഫാഷൻ കോമ്പിറ്റീഷൻ ഉണ്ടായിരുന്നു. അതിൽ ഞാനും ഭാഗം ആയി. പല കോളേജുകളിലും വിദ്യാർത്ഥികളെ സംഘടിപ്പിച്ചു കൊണ്ടുള്ള ഇവന്റ് ആയിരുന്നു അത്. സൂര്യ ടീവിയ്ക്ക് വേണ്ടി ഒരു ഈവന്റ് ചെയ്‍തിരുന്നു. അതായിരുന്നു എന്റെ ആദ്യ ഈവന്റ്. പിന്നീട് നിരവധി ഫാഷൻ ഈവന്റുകളിൽ  ഞങ്ങൾ പങ്കാളികളായി.നടിയും മോഡലുമായ കാർത്തികയും ഞാനും ആണ് ലീഡ് ചെയ്യുന്നത്. ഞങ്ങൾ കൂടുതലും ചെയ്യുന്നത് ഷോകളും ഫോട്ടോ ഷൂട്ടുകളുമാണ്. ഈ വർഷം തന്നെ അഞ്ചിലധികം കുട്ടികളുടെ ഫാഷൻ ഈവന്റുകൾ ചെയിതിട്ടുണ്ട്. കൊവിഡ് കാലത്ത് എല്ലാ അവസരങ്ങളും നഷ്‍ടമായ സമയത്താണ് കുട്ടികളെ ഉൾപ്പെടുത്തി റാംപ് വാക്ക് എന്ന ആശയം തോന്നിയത് കൊവിഡ് നാളുകളിൽ കുട്ടികളിൽ ഉണ്ടായിരുന്നു മാനസിക ആരോഗ്യ പ്രശ്നങ്ങൾ മാറ്റാൻ സാധിച്ചു എന്നാണ്  മാതാപിതാക്കൾ ഞങ്ങളോട് പറഞ്ഞത്.  ലുലുവിൽ വെച്ച് നടന്ന ഗ്ലോബൽ ഫാഷൻ വീക്കാണ് അവസാനമായി ചെയ്‍ത മെഗാ ഷോ. ഈ ഷോയിലെ രണ്ടു ഈവന്റുകൾ ഡയറക്ട് ചെയ്‍തത് ഞാനും കാർത്തികയും ചേർന്നാണ്.

തലസ്ഥാനവും ഫാഷനും...

തിരുവനന്തപുരത്തെ ഫാഷൻ കൾച്ചർ മാറ്റണം എന്നതാണ്  പ്രധാന ലക്ഷ്യം. ഇപ്പോൾ ഹാപ്പനിങ്ങ് ടൗൺ ആണ് തിരുവനന്തപുരം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയ ലുലു വരെ ഇവിടെ വന്നിട്ടുണ്ട്. നമ്മുടെ സിറ്റിയുടെ ലൈഫ്‌സ്‌റ്റൈയിൽ മാറുകയാണ്. ഇനിയും ഇവിടെ മാറ്റങ്ങൾ ഉണ്ടാവും. കേരളത്തിൽ ഏറ്റവും കൂടുതൽ ഐ ടി ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലമാണ് തിരുവനന്തപുരം. നമ്മുടെ സിറ്റിയിൽ വൻ മാറ്റങ്ങൾ ഉണ്ടായിട്ടും നൈറ്റ്‌ ലൈഫ് ഡെവലപ്പ് ചെയ്‍തില്ലെങ്കിൽ എല്ലാ മേഖലയിലും അതൊരു ഡ്രോബാക്ക് ആയിട്ട് വരും.  സിറ്റിയിലെ നൈറ്റ് ലൈഫ് കൾച്ചറിന് പ്രത്യേക പ്രാധ്യാനം കൊടുക്കേണ്ടിയിരിക്കുന്നു.

 

 

മൊത്തത്തിൽ മലയാളികളുടെ ഫാഷൻ ട്രെൻഡ് മാറിയിട്ടുണ്ടോ?

നമ്മൾ എപ്പോഴും സ്റ്റൈലായി നടക്കുന്നത് നല്ലതല്ലേ. അതിന് യാതൊരുവിധ നിബന്ധനകളും ആവശ്യമില്ല. ഫാഷൻ എന്നത് ഓരോരുത്തരുടെ ചോയിസ് ആണ്. ഉറപ്പായും എല്ലാവരുടെയും ലൈഫ് സ്റ്റൈലും രീതികളും മാറിയിട്ടുണ്ട്. അതിൽ സോഷ്യൽ മീഡിയ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുമുണ്ട്.

കാർത്തിക എന്ന സുഹൃത്തും ഫാഷൻ ഇൻഫ്ലുവൻസറും

രണ്ടു വർഷമായി ഈവന്റുകൾ സ്വാതന്ത്രമായി ചെയ്യാൻ തുടങ്ങിയ ആളാണ്‌ ഞാൻ. ആ സമയത്താണ് കാർത്തികയെ പരിചയപ്പെടുന്നത്. ഞാനുമായി വർക്ക്‌ ചെയ്‍തു തുടങ്ങിയപ്പോൾ തന്നെ ഷോ കോർഡിനേറ്റ് ചെയ്യാൻ കാർത്തിക ഒപ്പം കൂടി. അങ്ങനെ ഞങ്ങൾ ഫാമിലി ഫ്രണ്ട്‌സ് ആയി. എന്തുകൊണ്ട് നമുക്ക് സ്വന്തം ആയി ഒരു ടീം സ്റ്റാർട്ട്‌ ചെയ്‍തുകൂട എന്ന തോന്നലിൽ നിന്നുമാണ് ധീഷ്‍ണ ആരംഭിക്കുന്നത്. മോഡൽ ഫീൽഡിൽ ഏറ്റവും കൂടുതൽ സ്‍ത്രീകൾ ആയതു കൊണ്ട് തന്നെ അവരെ മാനേജ് ചെയ്യാൻ കാർത്തികയ്ക്ക് സാധിക്കും. അങ്ങനെ തുടങ്ങിയൊരു ജേർണി ആണു ഞങ്ങളുടേത്. കാർത്തിക ഒപ്പം ഉള്ളത് കൊണ്ട് തന്നെ നല്ലൊരു ടീം ബിൽഡ് ചെയ്‍തെടുക്കാൻ പറ്റി. നേരത്തെ പറഞ്ഞ പോലെ തിരുവനന്തപുരത്തെ ഫാഷൻ കാൾച്ചർ ചേഞ്ച്‌ ചെയ്യണം എന്നതാണ് ഞങ്ങൾ രണ്ടു പേരുടെയും ആഗ്രഹം.

ഏത് മേഖലകളിലും ബോഡിഷേയ്‍മിങ് ഇപ്പോൾ വർധിച്ചു വരികയാണ്. പ്രത്യേകിച്ച് ഫാഷൻ ഫീൽഡിൽ. എങ്ങനെ നോക്കിക്കാണുന്നു?

നമ്മുടെ നിയമത്തിന്റെ ഒരു പോരായ്‍മ ആണത്. ഒരു ഡാറ്റാ കളക്ഷനും ഫോണും ഉണ്ടെങ്കിൽ ആർക്കെതിരെയും എന്തും പറയാം എന്നുള്ള ചിന്തയാണ് ഒരു കൂട്ടം ആളുകൾക്ക്. സൈബർ ലോയിലെ ലിമിറ്റേഷൻസ് ആണു ഇവരെ ഇങ്ങന വളരാൻ അനുവദിക്കുന്നത്. ഇതെല്ലാം മുന്നിൽക്കണ്ടാണ് ഞാനൊക്കെ ഈ ഫീൽഡിൽ എത്തിയത്. ഫാഷൻ ഫോർ ഓൾ എന്നാണ് ഞങ്ങളുടെ കോൺസെപ്റ്റ്.. മോഡൽ ലുക്ക്‌ ഉള്ളവർ മാത്രമല്ല എല്ലാവർക്കും മോഡലിംഗ്  ചെയ്യാം എന്ന് വിശ്വസിക്കുന്നവരും അതിനു മുൻ‌തൂക്കം കൊടുക്കുന്നവരും ആണ് ഞങ്ങൾ.

 

click me!