'ആരാണ് ടോള്‍ പിരിക്കാൻ നില്‍ക്കുന്നതെന്ന് നോക്കിക്കേ'; കിടിലൻ വീഡിയോ...

By Web Team  |  First Published Mar 9, 2023, 10:47 AM IST

ഇപ്പോള്‍ ട്വിറ്ററിലൂടെയാണ് വീഡിയോ വൈറലായിരിക്കുന്നത്. കാടിനോട് ചേര്‍ന്നുള്ള ഒരു ഹൈവേ. ഇതിന് വശത്തായി നില്‍ക്കുയാണ് ആന. ഇതില്‍ ഏറ്റവും രസകരമെന്തെന്നാല്‍- ഇതുവഴി ആനകള്‍ കടന്നുപോകാം, ശ്രദ്ധിക്കുക- എന്ന് എഴുതിവച്ച ബോര്‍ഡിന് താഴെയാണ് ആന നില്‍ക്കുന്നത്.


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി രസകരമായതും പുതുമയുള്ളതുമായ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വന്യമൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ ഇവയ്ക്ക് കാഴ്ചക്കാര്‍ കൂടാറുണ്ട്.

നമുക്ക് നേരിട്ട് കണ്ടോ, അനുഭവിച്ചോ അറിയാൻ സാധിക്കാത്ത കാര്യങ്ങളും കാഴ്ചകളുമാണെന്നതിനാലാണ് ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് പലപ്പോഴും ഏറെ കാഴ്ചക്കാരെ ലഭിക്കുന്നത്. അത്തരത്തില്‍ രസകരമായൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്.

Latest Videos

undefined

ഇത് കാണാതെ പോയിരുന്നുവെങ്കിലോ എന്നാണ് വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത്. അത്രയും 'കിടിലൻ'  ആയിട്ടുണ്ട് വീഡിയോ എന്നാണ് ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. ഒരു കാട്ടാനയാണ് വീഡിയോയിലെ താരം. ഇത് തായ്‍ലാൻഡില്‍ വച്ചാണ് പകര്‍ത്തിയിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ എപ്പോഴാണീ വീഡിയോ പകര്‍ത്തിയതെന്നത് വ്യക്തമല്ല. 

ഇപ്പോള്‍ ട്വിറ്ററിലൂടെയാണ് വീഡിയോ വൈറലായിരിക്കുന്നത്. കാടിനോട് ചേര്‍ന്നുള്ള ഒരു ഹൈവേ. ഇതിന് വശത്തായി നില്‍ക്കുയാണ് ആന. ഇതില്‍ ഏറ്റവും രസകരമെന്തെന്നാല്‍- ഇതുവഴി ആനകള്‍ കടന്നുപോകാം, ശ്രദ്ധിക്കുക- എന്ന് എഴുതിവച്ച ബോര്‍ഡിന് താഴെയാണ് ആന നില്‍ക്കുന്നത്.

ശേഷം അതിലേ വരുന്ന കരിമ്പ് ലോറികളെയെല്ലാം ഓരോന്നായി തടഞ്ഞുനിര്‍ത്തി, അതില്‍ നിന്ന് അല്‍പം കരിമ്പെടുത്ത് കഴിക്കുകയാണ് ആശാൻ. ഓരോ വണ്ടിയും തടഞ്ഞുനിര്‍ത്തി, തകരിമ്പെടുത്ത ശേഷം ആര്‍ക്കും പ്രയാസങ്ങളോ പ്രശ്നങ്ങളോ സൃഷ്ടിക്കാതെ ആന വഴി മാറി കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ഇതുകൊണ്ട് തന്നെ കാണുമ്പോള്‍ 'ടോള്‍' പിരിവ് പോലെയാണിത് തോന്നുന്നതെന്നാണ് മിക്കവരും കമന്‍റുകളില്‍ പറയുന്നത്. 

ട്വിറ്ററില്‍ മാത്രം ഒന്നര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

The Toll Tax collector.... pic.twitter.com/gCg47mmJZm

— Dr. Ajayita (@DoctorAjayita)

 

Also Read:- വീട്ടുവളപ്പില്‍ കടുവക്കുഞ്ഞുങ്ങള്‍; അത്ഭുതത്തോടെ ഗ്രാമത്തിലുള്ളവര്‍- വീഡിയോ

 

click me!