തന്‍റെ ഭാര്യക്ക് വേണ്ടി പ്രേമപൂര്‍വം നൃത്തം ചെയ്യുന്ന എഴുപതുകാരനെയാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. പ്രണയത്തിലായിരിക്കുന്ന ചെറുപ്പക്കാരായ കമിതാക്കളെ പോലെയാണ് ഇരുവരെയും വീഡിയോയില്‍ കാണുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തങ്ങളായ പല വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി മാത്രമായി ബോധപൂര്‍വം തയ്യാറാക്കുന്നത് തന്നെയായിരിക്കും. എന്നാല്‍ മറ്റ് ചിലവയാകട്ടെ സ്വാഭാവികമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളും ആയിരിക്കും.
ഇക്കൂട്ടത്തില്‍ ചില ദൃശ്യങ്ങളെങ്കിലും നമ്മുടെ മനസിന് ഏറെ സന്തോഷവും സമാധാനവുമെല്ലാം പകര്‍ന്നുതരുന്നവ ആകാറുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
undefined
പ്രായമായവരോട് ഒരു വിഭാഗം പേര്‍ക്കുള്ള കാഴ്ചപ്പാട് അല്‍പം അനാരോഗ്യകരമായി നിങ്ങള്‍ക്ക് തോന്നാറുണ്ടോ? അതായത്, ഒരു അറുപത്- അറുപത്തിയഞ്ച് വയസ് കഴിഞ്ഞവരാണെങ്കില്‍ അവരുടെ ആഘോഷങ്ങളും സന്തോഷങ്ങളുമെല്ലാം മങ്ങിപ്പോയിരിക്കുമെന്നും ഇനിയവര്‍ മരണത്തെ മാത്രം പ്രതീക്ഷിച്ചാല്‍ മതി- അല്ലെങ്കില്‍ ശരീരത്തിന്‍റെ ആരോഗ്യം മാത്രം നോക്കി കഴിഞ്ഞാല്‍ മതി എന്നെല്ലാം തരത്തിലുള്ള കാഴ്ചപ്പാടുകള്‍ ഉള്ളവര്‍.
ഇത്തരക്കാര്‍ക്കുള്ള നല്ല അസല്‍ മറുപടിയാണ് ഈ വീഡിയോ. തന്‍റെ ഭാര്യക്ക് വേണ്ടി പ്രേമപൂര്‍വം നൃത്തം ചെയ്യുന്ന എഴുപതുകാരനെയാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. പ്രണയത്തിലായിരിക്കുന്ന ചെറുപ്പക്കാരായ കമിതാക്കളെ പോലെയാണ് ഇരുവരെയും വീഡിയോയില്‍ കാണുന്നത്. ലുങ്കിയും ബനിയനും ധരിച്ച് സ്റ്റൈലൻ ചുവടുകളുമായി ഭാര്യയെ രസിപ്പിക്കാൻ ശ്രമിക്കുന്ന ഭര്‍ത്താവ്. ഇത് കണ്ട് നാണം കൊണ്ട് ചിരിക്കുകയും സ്നേഹപൂര്‍വം ഭര്‍ത്താവിനെ ശാസിക്കുകയും ചെയ്യുന്ന ഭാര്യ. ഏതൊരു കുടുംബത്തിലും നാം കാണാൻ ആഗ്രഹിക്കുന്ന സന്തോഷപൂര്‍ണമായ രംഗം തന്നെയിത്.
വിജയ് ചിത്രമായ 'ദ ബീസ്റ്റി'ലെ ഹിറ്റ് ഗാനം അറബിക് കുത്തിനാണ് ഇദ്ദേഹം ചുവടുവയ്ക്കുന്നത്. ഇദ്ദേഹത്തിന്‍റെ മകള്‍ ശ്രുതി വാസുദേവനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നമ്മുടെ ഉള്ളിലുള്ള കുട്ടിയെ എപ്പോഴും അങ്ങനെ തന്നെ സൂക്ഷിക്കാനായാല്‍ നമുക്ക് ചുറ്റും എപ്പോഴും സന്തോഷമായിരിക്കുമെന്നും എഴുപതുകളിലുള്ള തന്‍റെ അച്ഛനും അമ്മയുമാണ് പത്തുവയസുകാരെ പോലെ വീഡിയോയില്‍ കാണുന്നതെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ശ്രുതി എഴുതിയിരിക്കുന്നു.
നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ രസകരമായ വീഡിയോ ഇതിനോടകം തന്നെ കണ്ടുതീര്‍ന്നിരിക്കുന്നു.
വീഡിയോ കാണാം...
Also Read:- അച്ഛനും മകളും തമ്മിലുള്ള രസകരമായ ചാറ്റ്; അച്ഛൻ 'തഗ്' ആണെന്ന് ചാറ്റ് കണ്ടവര്‍...