പലതരം നിറങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോട് ചായങ്ങൾ കൊണ്ടോ വരകൾ കൊണ്ടോ അലങ്കരിച്ച് ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റർ മുട്ട.
സ്‌നേഹത്തിന്റെ പ്രതീക്ഷയുടെയും സന്ദേശമാണ് ഈസ്റ്റർ എന്നത്. ക്രൂശിലേറ്റിയതിന്റെ മൂന്നാം നാൾ ക്രിസ്തു ഉയർത്തെഴുനേറ്റതിന്റെ ഓർമ്മയ്ക്കാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്ററിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഈസ്റ്റർ മുട്ടകൾ.
അലങ്കാരമുട്ടകളായ ഇവ സാധാരണ ഈസ്റ്റർ സമയത്ത് സമ്മാനങ്ങൾ ആയി ഉപയോഗിക്കാറുണ്ട്. ആധുനിക രീതിയിൽ നിറമുള്ള ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞ ചോക്ലേറ്റ് മുട്ടകൾ, കൈകൊണ്ട് നിർമ്മിച്ച തടിയിലുള്ള മുട്ടകൾ, അല്ലെങ്കിൽ ചോക്ലേറ്റ് നിറച്ച പ്ലാസ്റ്റിക് മുട്ടകൾ എന്നിവ ഉപയോഗിക്കുന്നു.
undefined
പലതരം നിറങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോട് ചായങ്ങൾ കൊണ്ടോ വരകൾ കൊണ്ടോ അലങ്കരിച്ച് ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റർ മുട്ട.
ഈസ്റ്റർ മുട്ടകളിൽ ചുവപ്പ് മുട്ടകൾക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓർമയ്ക്കായാണ് ചുവപ്പു മുട്ടകൾ ഉണ്ടാക്കുന്നത്. അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിർപ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്.
വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വർഷം മുൻപു തന്നെ നിലവിലുണ്ടായിരുന്നു. ഇതു പിന്നീടു വസന്തകാലത്തു നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലേക്കും എത്തുകയായിരുന്നുവെന്നു പറയപ്പെടുന്നു.
കുട്ടികളാണ് ഈസ്റ്റർ മുട്ടയുടെ ഏറെ ആരാധകർ എന്ന് തന്നെ പറയാം. കുട്ടികൾക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന ഈസ്റ്റർ എഗ് ഹണ്ട് പോലുള്ള കളികളും നടത്താറുണ്ട്. ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കിൽ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ എഗ്‌സ്.
Read more ഈസ്റ്റർ സ്പെഷ്യൽ ; ടർക്കിഷ് ബ്രഡ് തയ്യാറാക്കിയാലോ?