Easter 2023: ഈസ്റ്ററിന് തിളങ്ങാം പ്രിയപ്പെട്ട വൈറ്റ് ഔട്ട്ഫിറ്റില്‍...

By Web Team  |  First Published Apr 5, 2023, 7:56 AM IST

മാറിയ ഫാഷനിലും വെള്ള വസ്ത്രത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. വെള്ള വസ്ത്രത്തിന് ഒരു ക്ലാസിക് ഫാഷന്‍ ശൈലി ഉണ്ടെന്നും പറയാം. എല്ലാ സ്ത്രീകളുടെയും വാര്‍ഡ്രോബില്‍ ഉറപ്പായും കാണുന്ന ഒന്നാണ് വൈറ്റ് നിറത്തിലുള്ള വസ്ത്രം. 


ഈസ്റ്റര്‍ വരവായി. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ഉയിര്‍പ്പ് തിരുനാള്‍ ദിനം ആഘോഷിക്കാനായി കാത്തിരിക്കുകയാണ് എല്ലാവരും. ഈ ദിനം രാവിലെ വെള്ള നിറത്തിലുള്ള വസ്ത്രമൊക്കെ ധരിച്ചാണ് എല്ലാവരും പള്ളികളില്‍ പോകുന്നത്. ശാന്തതയുടെ പ്രതീകമാണ് വെള്ള നിറം. ലാളിത്യവും വിനയവും നന്മയും വെള്ള നിറം സൂചിപ്പിക്കുന്നു. ഈസ്റ്ററിനോ ക്രിസ്തുമസിനോ മാത്രമല്ല, ഏതൊരു ദിവസവും വൈറ്റ് വസ്ത്രം ധരിക്കുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണ് എന്നാണ് പലരും പറയുന്നത്. 

മാറിയ ഫാഷനിലും വൈറ്റ് വസ്ത്രത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. വെള്ള നിറത്തിലുള്ള വസ്ത്രത്തിന് ഒരു ക്ലാസിക് ഫാഷന്‍ ശൈലി ഉണ്ടെന്നും പറയാം. എല്ലാ സ്ത്രീകളുടെയും വാര്‍ഡ്രോബില്‍ ഉറപ്പായും കാണുന്ന ഒന്നാണ് വൈറ്റ് നിറത്തിലുള്ള വസ്ത്രം. വൈറ്റ് ഷര്‍ട്ട്, വെള്ള നിറത്തിലുള്ള ചുരിദാര്‍, വെള്ള നിറത്തിലുള്ള സാരി അങ്ങനെ എന്തും ആകട്ടെ, വെള്ള വസ്ത്രം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ക്ലാസിക് ലുക്കിനായി ഒരു ഹൈ വെയ്സ്റ്റ് ജീന്‍സിനൊപ്പം വൈറ്റ് ടീഷര്‍ട്ടോ, വൈറ്റ് ഷര്‍ട്ടോ ധരിക്കാവുന്നതാണ്. ഓവര്‍ സൈസ്ഡ് വേര്‍ഷനും,  ഓഫ് ഷോള്‍ഡേര്‍ഡ് ഔട്ട് ഫിറ്റ് ആയും ഹൈ വെയ്സ്റ്റ് ജീന്‍‌സിനൊപ്പം ടക്ക് ഇന്‍ ചെയ്തുമൊക്കെ വൈറ്റ് ഷര്‍ട്ട് ധരിക്കാം. ഒന്നുമില്ലെങ്കില്‍, വെള്ള നിറത്തിലുള്ള ഒരു നീളന്‍ കുര്‍ത്ത വരെ നല്ല സ്റ്റൈലന്‍ ലുക്ക് തരുന്ന വസ്ത്രമാണ്. വൈറ്റ് ഹാഫ് ഡ്രസ്സ്, വൈറ്റ് ലോങ് ഡ്രസ്സൊക്കെ നല്ല ചോയിസുകളാണ്. 

Latest Videos

undefined

ഫാഷനു പുറമേ, ഇത്തരം വിശേഷ ദിവസങ്ങളുടെ പ്രാധാന്യം അറിഞ്ഞു തന്നെ വെള്ള വസ്ത്രം ധരിക്കുന്നത് നല്ലൊരു ചോയിസാണ്. അതിനാല്‍ ഈ ഈസ്റ്ററിന് നിങ്ങളുടെ പ്രിയപ്പെട്ട വൈറ്റ് ഔട്ട്ഫിറ്റില്‍ തന്നെ തിളങ്ങാം. കുടുംബത്തിലെ മുഴുവന്‍ പേരും വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍‌ ധരിക്കുന്നത് കാണാന്‍ തന്നെ ഒരു അഴക് അല്ലേ. ഈസ്റ്റര്‍ അടുത്തതോടെ വിപണിയും കീഴടക്കിയിരിക്കുകയാണ്  വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍. 

Also Read: 'മിനി മീ ആന്‍ഡ് മീ'; വൈറ്റ് ഔട്ട്ഫിറ്റില്‍ തിളങ്ങി കജോളും മകളും; വൈറലായി ചിത്രങ്ങള്‍...

click me!