'ഉമ്മയ്ക്ക് ഇതൊന്നും ഇഷ്ടമല്ലെന്നറിയാം, എങ്കിലും ഈ ഒരു ദിവസത്തേക്ക്...; ഉമ്മയ്ക്കായി കുറിച്ച് ദുല്‍ഖര്‍

By Web Team  |  First Published May 5, 2023, 12:22 PM IST

ഇടയ്ക്ക് ഉപ്പയായ മമ്മൂട്ടിക്കൊപ്പം രസകരമായ ചിത്രങ്ങളും മറ്റും ദുല്‍ഖര്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും ഉമ്മ സുല്‍ഫത്തിനൊപ്പമുള്ള ചിത്രങ്ങളോ ഉമ്മയെ കുറിച്ചോ അങ്ങനെ കാര്യമായി പങ്കുവയ്ക്കാറില്ലെന്നതാണ് സത്യം. ഇതിന് പിന്നിലെ കാരണവും ദുല്‍ഖര്‍ തന്നെ പറയുന്നുണ്ട്. 


ഇന്ന് മിക്ക സിനിമാതാരങ്ങളും തങ്ങളുടെ സിനിമാവിശേഷങ്ങള്‍ക്കൊപ്പം തന്നെ വീട്ടിലെ വിശേഷങ്ങളും പ്രിയപ്പെട്ടവരെ കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പ്രത്യേകിച്ച് പിറന്നാളോ വിവാഹവാര്‍ഷികമോ അങ്ങനെ സവിശേഷമായ ദിനങ്ങളിലാണ് ഏറെയും താരങ്ങള്‍ തങ്ങള്‍ക്ക് അടുപ്പമുള്ളവരെ കുറിച്ച് പങ്കുവയ്ക്കുകയോ അവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയോ എല്ലാം ചെയ്യാറ്.

താരങ്ങളുടെ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കുമെല്ലാം ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഏറെ ഇഷ്ടമാണ്. സിനിമാനിരൂപണത്തിനോ, വിവാദങ്ങള്‍ക്കോ, ഗൗരവതരമായ ചര്‍ച്ചകള്‍ക്കോ അപ്പുറം സരസമായ- സന്തോഷം നിറയ്ക്കുന്ന അനുഭവമാണല്ലോ ഇത്തരത്തിലുള്ള കുറിപ്പുകള്‍ വായിക്കുന്നതോ ചിത്രങ്ങള്‍ കാണുന്നതോ എല്ലാം.

Latest Videos

undefined

ഇത്തരത്തില്‍ ഉമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഉമ്മയ്ക്കായി സോഷ്യല്‍ മീഡിയയിലൂടെ സ്നേഹസന്ദേശം കൈമാറിയിരിക്കുകയാണ് പ്രിയതാരം ദുല്‍ഖര്‍ സല്‍മാൻ. ഇടയ്ക്ക് ഉപ്പയായ മമ്മൂട്ടിക്കൊപ്പം രസകരമായ ചിത്രങ്ങളും മറ്റും ദുല്‍ഖര്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും ഉമ്മ സുല്‍ഫത്തിനൊപ്പമുള്ള ചിത്രങ്ങളോ ഉമ്മയെ കുറിച്ചോ അങ്ങനെ കാര്യമായി പങ്കുവയ്ക്കാറില്ലെന്നതാണ് സത്യം. ഇതിന് പിന്നിലെ കാരണവും ദുല്‍ഖര്‍ തന്നെ പറയുന്നുണ്ട്. 

ഉമ്മയ്ക്ക് ഇങ്ങനെ പരസ്യമായ ആഘോഷിക്കപ്പെടുന്നതില്‍ താല്‍പര്യക്കുറവുണ്ട് എന്നതാണ് ദുല്‍ഖറിന്‍റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. എങ്കിലും പിറന്നാള്‍ ദിനത്തില്‍ ആ സ്വാതന്ത്ര്യം തങ്ങള്‍ക്ക് എടുക്കാമെന്നും ദുല്‍ഖര്‍ പറയുന്നു. 

'ഉമ്മാക്ക് ഏറ്റവും സന്തോഷകരമായ പിറന്നാള്‍ നേരുന്നു. എല്ലാ വര്‍ഷവും ഉമ്മായുടെ പിറന്നാളിനോട് അടുപ്പിച്ചാണ് വീട്ടില്‍ കേക്കുകളുടെ മേളമുണ്ടാവുക. ഒരാഴ്ച മുഴുവൻ ഇത് നീളും. മക്കളും പേരക്കുട്ടികളുമെല്ലാം ഉമ്മായുടെ അരികിലേക്ക് ഓടിയണയുന്ന സമയം. അതുകൊണ്ട് തന്നെ ഉമ്മയ്ക്ക് വര്‍ഷത്തില്‍ ഏറെ സന്തോഷമുണ്ടാകുന്ന സമയം....

...ഈ ദിവസങ്ങളില്‍ ഉമ്മ ഞങ്ങളെ വരവേല്‍ക്കാൻ വീടിനെ ഒരുക്കും. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കും. ഉമ്മയ്ക്ക് മാത്രം കഴിയുന്ന രീതിയില്‍ ഉമ്മ ഞങ്ങളെ വഷളാക്കും ഈ ദിവസങ്ങളില്‍....

...എനിക്കറിയാം ഉമ്മയെ ആഘോഷിക്കാൻ ഈയൊരു ദിനം പോര. ഉമ്മയ്ക്ക് ഉമ്മയെ അങ്ങനെ ആഘോഷിക്കുന്നതും ഇഷ്ടമില്ലെന്നറിയാം. എങ്കിലും ഈയൊരു ദിവസം ഞങ്ങളെ അതിന് അനുവദിച്ചിട്ടുണ്ടല്ലോ. ആ അവസരം എന്തിന് പാഴാക്കണം. ഒരുവട്ടം കൂടി പിറന്നാള്‍ സ്നേഹം ഉമ്മാ...  ഐ ലവ് യൂ ടു ദ മൂണ്‍... '- ദുല്‍ഖര്‍ കുറിച്ചു. 

ഉമ്മ സുല്‍ഫത്തിനൊപ്പമുള്ള  ഏറ്റവും പുതിയ ഫോട്ടോയാണ് ദുല്‍ഖര്‍ പങ്കിട്ടിരിക്കുന്നത്. ദുല്‍ഖറിന്‍റെ നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് താഴെ പ്രിയതാരത്തിന്‍റെ അമ്മയും സൂപ്പര്‍താരത്തിന്‍റെ പത്നിയുമായ സുല്‍ഫത്തിന് പിറന്നാളാശംസകള്‍ നേരുന്നത്. 

 

Also Read:- മൂക്കിന്‍റെ ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വിഷാദത്തിലേക്ക് പോകാൻ കാരണം: പ്രിയങ്ക ചോപ്ര പറയുന്നു...

 

click me!