വിണ്ടുകീറിയ പാദങ്ങളാണോ? കിടിലനൊരു പ്രതിവിധിയുമായി ഡെർമറ്റോളജിസ്റ്റ്; വീഡിയോ

By Web Team  |  First Published Jan 30, 2023, 3:20 PM IST

ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്‌നം പൂര്‍ണമായും ഇല്ലാതാക്കാം എന്നും അവര്‍ പറയുന്നു. പാദസംരക്ഷണത്തിനായി പരീക്ഷിക്കാവുന്ന ഒരു വഴിയും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  ആദ്യം ഇളം ചൂടുവെള്ളത്തില്‍ കുറച്ചു തുള്ളി വെള്ളിച്ചെണ്ണ ഒഴിക്കാം. ശേഷം ഇതിലേയ്ക്ക് കാലുകള്‍ മുക്കി വയ്ക്കാം.


പാദങ്ങള്‍ വിണ്ടുകീറുന്നതാണ് പലരെയും അലട്ടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും പാദങ്ങള്‍ വിണ്ടുകീറാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഇത്തരത്തില്‍ പാദങ്ങള്‍ വിണ്ടുകീറുന്നത് കൂടാം. കാലുകളിലെ  എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍  വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നതും, ഉപ്പൂറ്റി മറയാത്ത ചെരുപ്പ് ഉപയോഗിക്കുന്നതും, ഹൈ ഹീല്‍സ് ഉപയോഗിക്കുന്നതും, ഒരുപാട് നേരം നില്‍ക്കുന്നതുമൊക്കെ പാദങ്ങള്‍ വിണ്ടുകീറാന്‍ കാരണമാകുമെന്നാണ് ഡെർമറ്റോളജിസ്റ്റായ ജയ്ശ്രീ ശരത് പറയുന്നത്.

ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്‌നം പൂര്‍ണമായും ഇല്ലാതാക്കാം എന്നും അവര്‍ പറയുന്നു. പാദസംരക്ഷണത്തിനായി പരീക്ഷിക്കാവുന്ന ഒരു വഴിയും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  ആദ്യം ഇളം ചൂടുവെള്ളത്തില്‍ കുറച്ചു തുള്ളി വെള്ളിച്ചെണ്ണ ഒഴിക്കാം. ശേഷം ഇതിലേയ്ക്ക് കാലുകള്‍ മുക്കി വയ്ക്കാം. ഏഴ് മിനിറ്റിന് ശേഷം ദ്രാവക സോപ്പ് ഉപയോഗിച്ച് വിണ്ടുകീറിയ പാദങ്ങള്‍ കഴുകാം. ശേഷം കോട്ടണ്‍ തുണി കൊണ്ട് കാലുകള്‍ നന്നായി തുടക്കാം. ഇനി മോയിസ്ചറൈസര്‍ ഉപയോഗിച്ചതിന് ശേഷം കുറച്ച് സമയം കോട്ടണ്‍ സോക്സ് കാലുകളില്‍ ധരിക്കാം. ഇത് കാലുകളെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ആഴ്ചയില്‍ ഒരു തവണ എങ്കിലും ഇത് ചെയ്യുന്നത് നല്ലതാണെന്നാണ് ഡോ. പറയുന്നത്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Jaishree Sharad (@drjaishreesharad)


ഇതുപോലെ ഉപ്പ് ഉപയോഗിച്ചും പാദങ്ങളെ സംരക്ഷിക്കാം. ഇതിനായി ആദ്യം ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചൂടുവെള്ളത്തില്‍ ചേര്‍ത്തിളക്കുക. ശേഷം ഈ ലായനിയില്‍ പാദങ്ങള്‍ 20 മിനിറ്റ് മുക്കി വയ്ക്കണം. കാലിലെ വരണ്ട ചര്‍മ്മത്തിനിടയില്‍ ബേക്കിംഗ് സോഡയെത്തി ചര്‍മ്മം മൃദുവാക്കാനിത് സഹായിക്കും. ശേഷം കാല്‍ പുറത്തെടുത്ത് പതുക്കെ പ്യൂമിക് സ്റ്റോണ്‍ വച്ചുരയ്ക്കുക. ഇത് ഈ ഭാഗത്തെ മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും. ഇത് പതിവായി ചെയ്യുന്നതും വിണ്ടുകീറിയ പാദങ്ങള്‍ക്ക് ഏറേ ഗുണകരമാണ്.

Also Read: കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറ്റാന്‍ ഈ പഴങ്ങള്‍ ഉപയോഗിക്കാം...

click me!