തലമുടിയുടെ ആരോഗ്യത്തിന് വെള്ളരിക്കാ നീര് ഇങ്ങനെ ഉപയോഗിക്കാം...

By Web Team  |  First Published May 5, 2021, 12:43 PM IST

തലമുടി കൊഴിച്ചിൽ തടയാനും ആരോഗ്യകരവുമായ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ വെള്ളരിക്കാ നീരില്‍ അടങ്ങിയിട്ടുണ്ട്. 


ഇടതൂർന്ന കരുത്തുറ്റ തലമുടി സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാല്‍ തലമുടി കൊഴിച്ചിലും താരനുമാണ് പലരുടെയും പ്രശ്നം. തലമുടിയുടെ പരിചരണത്തിലും ജീവിതശൈലിയിലും കുറച്ചധികം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങളെ തടയാന്‍ സാധിക്കും. ശരിയായ ഭക്ഷണം, കൃത്യമായ ഉറക്കം തുടങ്ങിയവയെല്ലാം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. 

തലമുടിയുടെ ആരോഗ്യത്തിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ചില ഹെയര്‍ മാസ്കുകള്‍ക്ക് ഒരു പരിധി വരെ തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. അത്തരത്തില്‍ ഒന്നാണ്  വെളളരിക്കാനീര് കൊണ്ടുള്ള ഹെയര്‍ മാസ്ക്. തലമുടി കൊഴിച്ചിൽ തടയാനും ആരോഗ്യകരവുമായ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ വെള്ളരിക്കാ നീരില്‍ അടങ്ങിയിട്ടുണ്ട്. 

Latest Videos

undefined

വെള്ളരിക്ക ജ്യൂസിലെ വിറ്റാമിൻ എ, സി, സിലിക്ക തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളുമാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി വെളളരിക്കയുടെ ജ്യൂസ് ഉപയോഗിച്ച് തലയോട്ടിയില്‍ ലളിതമായി മസാജ് ചെയ്യാം. ഇത് നിങ്ങളുടെ ശിരോചർമ്മത്തിൽ ജലാംശം നിറയ്ക്കുകയും  തലമുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

 

വെള്ളരിക്കാ നീരിലേയ്ക്ക് മുട്ട, ഒലീവ് ഓയിൽ എന്നിവ ചേർത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടുന്നതും നല്ലതാണ്. അതുപോലെ തന്നെ വെള്ളരിക്കാ നീരിലേയ്ക്ക് കറ്റാര്‍വാഴ ജെല്ല് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും പുരട്ടാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.  

Also Read: താരൻ അകറ്റാൻ‌ ഇതാ അഞ്ച് പ്രകൃതിദത്ത മാർ​ഗങ്ങൾ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!