ഇന്ത്യൻ വേഷത്തില്‍ അമേരിക്കൻ വധു; ഒരുങ്ങിവന്നപ്പോള്‍ വീട്ടുകാരുടെ പ്രതികരണം, വീഡിയോ...

By Web Team  |  First Published Nov 27, 2022, 10:54 PM IST

വിവാഹദിവസം എന്ത് വസ്ത്രം ധരിക്കണെമന്നത് എപ്പോഴും വധൂവരന്മാരുടെ ഒരു പ്രശ്നം തന്നെയാണ്. പലരും ഇതിനായി ആഴ്ചകളും മാസങ്ങളും ചിലവിടാറുണ്ട്. ഹന്നയാകട്ടെ, ഇത്തരത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യൻ വധുവിന്‍റെ വേഷമാണ്.


സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലാകുന്നൊരു വിഭാഗം വീഡിയോകളാണ് വിവാഹവീഡിയോകള്‍. വിവാഹദിവസമോ അതിനോടനുബന്ധമായ ദിവസങ്ങളിലോ എല്ലാമുള്ള ആഘോഷങ്ങളും ചടങ്ങുകളും അതിന്‍റെ വര്‍ണാഭമായ മറ്റ് ഭാഗങ്ങളുമെല്ലാം ആയിരിക്കും മിക്കവാറും ഇത്തരം വീഡിയോകളുടെ ഉള്ളടക്കം. 

ഇവയ്ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ നല്ലരീതിയില്‍ കാഴ്ചക്കാരെയും കിട്ടാറുണ്ട്. ഒരുപാട് കൗതുകമുള്ള സംഗതികള്‍, അഥുപോലെ സാംസ്കാരികമായ വൈവിധ്യങ്ങള്‍- ആചാരങ്ങള്‍ എല്ലാം കാണാനുള്ള അവസരം എന്ന നിലയ്ക്ക് തന്നെയാകാം അധികപേരും വിവാഹവീഡിയോ ക്ലിപ്പുകള്‍ കാണുന്നത്. 

Latest Videos

ഇവിടെയിതാ ഒരു അമേരിക്കൻ യുവതിയുടെ വിവാഹവീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹന്നാ റോജേഴ്സ് എന്ന യുവതിയുടേതാണ് വിവാഹം. 

വിവാഹദിവസം എന്ത് വസ്ത്രം ധരിക്കണെമന്നത് എപ്പോഴും വധൂവരന്മാരുടെ ഒരു പ്രശ്നം തന്നെയാണ്. പലരും ഇതിനായി ആഴ്ചകളും മാസങ്ങളും ചിലവിടാറുണ്ട്. ഹന്നയാകട്ടെ, ഇത്തരത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യൻ വധുവിന്‍റെ വേഷമാണ്. ചുവന്ന ഡിസൈനര്‍ ലെഹങ്കയാണ് ഹന്ന അണിഞ്ഞിരിക്കുന്നത്. ഇതിന് യോജിക്കും വിധത്തിലുള്ള ഇന്ത്യൻ സ്റ്റൈല്‍ ആഭരണങ്ങളും ധരിച്ചിരിക്കുന്നു. 

ഹന്നയുടെ വരൻ ഇന്ത്യക്കാരൻ ആണെന്നാണ് പലരും സൂചിപ്പിക്കുന്നത്. എന്നാലിക്കാര്യത്തില്‍ വ്യക്തതയില്ല. ഹന്ന മാത്രമല്ല, വീട്ടുകാരും ഇന്ത്യൻ ഫാഷനിലുള്ള വസ്ത്രങ്ങള്‍ തന്നെയാണ് അണിഞ്ഞിരിക്കുന്നത്.

ഒരുങ്ങിക്കഴിഞ്ഞ് വധു മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയതോടെ വീട്ടുകാരുടെ പ്രതികരണമാണ്. ഇതില്‍ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റുന്നത് ഹന്നയുടെ അച്ഛന്‍റെ പ്രതികരണമാണ്. സ്നേഹവും കരുതലവും നിറവുമെല്ലാം കൊണ്ട് അദ്ദേഹത്തിന്‍റെ മുഖം കരച്ചിലിനും ചിരിക്കുമിടയില്‍ ആയിപ്പോവുകയാണ്. 

മറ്റുള്ളവരും ഹന്നയുടെ അഴകില്‍ സന്തോഷവും അഭിമാനവും കാണിക്കുന്നു. കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് പരസ്പരം പുണരുകയാണ് അടുത്തതായി വീഡിയോയില്‍ കാണുന്നത്. വളരെ ഹൃദ്യമായൊരു രംഗം തന്നെയാണിതെന്നും ഒട്ടും വ്യാജമല്ലാത്ത പ്രതികരണങ്ങളാണ് ഏവരില്‍ നിന്നുമുള്ളതെന്നും അത് കാണുന്നവരെ സ്പര്‍ശിക്കുന്നതായും കമന്‍റുകളില്‍ ആളുകള്‍ കുറിച്ചിരിക്കുന്നു. 

വീഡിയോ കാണാം...

 

Also Read:- വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

click me!