Skin Care: മുഖത്തെ ചുളിവുകള്‍ അകറ്റി ചെറുപ്പം നിലനിര്‍ത്താന്‍ എളുപ്പവഴിയുമായി ലക്ഷ്മി നായർ; വീഡിയോ

By Web Team  |  First Published Oct 8, 2022, 5:35 PM IST

വളരെ കുറച്ച് സമയം കൊണ്ട് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഈ ക്രീമിന്‍റെ ഗുണങ്ങളെ കുറിച്ചും ലക്ഷ്മി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്.


ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ടുതന്നെ ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകള്‍. ചർമ്മത്തിലെ ചുളിവുകളും പാടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ അടുക്കളയിൽ തന്നെയുണ്ട് ചില വഴികള്‍. 

മുഖത്തെ ചുളിവുകള്‍ അകറ്റി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ബോട്ടോക്സ് ക്രീം പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ.  വളരെ കുറച്ച് സമയം കൊണ്ട് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഈ ക്രീമിന്‍റെ ഗുണങ്ങളെ കുറിച്ചും ലക്ഷ്മി വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്.

Latest Videos

undefined

ഈ ബോട്ടോക്സ് ക്രീം തയ്യാറാക്കാനായി  വെളുത്തുള്ളി, അരിപ്പൊടി, കറ്റാര്‍വാഴ, വിറ്റാമിന്‍ ഇ ഓയില്‍, സ്വീറ്റ് ആല്‍മണ്ട് ഓയില്‍ എന്നിവയാണ് വേണ്ടത്. 

ബോട്ടോക്സ് ക്രീം തയ്യാറാക്കേണ്ട വിധം:

എട്ട് വെളുത്തുള്ളി മുക്കാല്‍ കപ്പ് വെള്ളത്തില്‍ വേവിക്കുക. ശേഷം ഈ വെളുത്തുള്ളി മിക്സിയില്‍ ഇട്ട് നന്നായി അടിച്ച് പേസ്റ്റ് രൂപത്തിലാക്കി ഒരു പാത്രത്തിലേയ്ക്ക് മാറ്റാം. കാല്‍ കപ്പ് വെള്ളം ഒഴിച്ച് മിക്സിയുടെ ജാര്‍ കഴുകി ആ വെള്ളം വെളുത്തുള്ളി പേസ്റ്റിലേയ്ക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ഇനി ഒന്നര ടീസ്പൂണ്‍ അരിപ്പൊടിയില്‍ രണ്ട് സ്പൂണ്‍ വെള്ളമൊഴിച്ച് കലക്കിയെടുത്ത മിശ്രിതം വെളുത്തുള്ളി പേസ്റ്റിലേയ്ക്ക് ചേര്‍ക്കുക. ഇതില്‍ കാല്‍കപ്പ് വെള്ളം കൂടി ചേര്‍ത്ത് മിക്സ് ചെയ്യാം. 

ഇനി ഈ മിശ്രിതം ചൂടാക്കി കുറുക്കി എടുക്കാം. തണുത്തശേഷം ഒരു പാത്രത്തിലേയ്ക്ക് മാറ്റാം. ഇത് രണ്ട് സ്പൂണ്‍ എടുത്ത് അതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്ല്, കാല്‍ സ്പൂണ്‍ വീതം വിറ്റാമിന്‍ ഇ ഓയില്‍, സ്വീറ്റ് ആല്‍മണ്ട് ഓയില്‍ എന്നിവ ഒഴിച്ച് മികസ് ചെയ്യാം. ഇതോടെ ബോട്ടോക്സ് ക്രീം റെഡി. 

വീഡിയോ കാണാം. . . 

Also Read: വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...

click me!