. പലരും വീഡിയോ കണ്ട് പേടിച്ചുപോവുകയും മറ്റുള്ളവരോട് കാണേണ്ടെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. പാമ്പിനെ കാണുന്നത് പ്രശ്നമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും വീഡിയോ കാണരുതേ എന്നാണ് ഏവരും നിര്‍ദേശിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പാമ്പ് ഏതാണെന്ന് ചോദിച്ചാല്‍ കുട്ടികള്‍ പോലും പറയുന്ന ഉത്തരം 'അനാക്കോണ്ട' എന്ന് തന്നെ ആയിരിക്കും. ദക്ഷിണ അമേരിക്കയിലെ ട്രോപ്പിക്കല്‍ മേഖലകളിലാണ് അനാക്കോണ്ടയെ കാര്യമായും കാണാൻ സാധിക്കുക. വെള്ളത്തിലും കരയിലുമായി കഴിയുന്ന ഈ പെരുമ്പാമ്പ് ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിലൊന്ന് തന്നെയാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പ് അനാക്കോണ്ടയല്ലെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായിരിക്കുന്നൊരു വീഡിയോ അവകാശപ്പെടുന്നത്.
ഔദ്യോഗികമായി ഈ വിവരം പക്ഷേ എത്രത്തോളം ആധികാരികമാണെന്ന് പറയുകവയ്യ. അതേസമയം വീഡിയോയില്‍ കാണുന്ന പാമ്പാണെങ്കില്‍ ശരിക്കും ഭീകരത തോന്നിപ്പിക്കുന്ന തരത്തില്‍ വലുത് തന്നെയാണ്. പലരും വീഡിയോ കണ്ട് പേടിച്ചുപോവുകയും മറ്റുള്ളവരോട് കാണേണ്ടെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. പാമ്പിനെ കാണുന്നത് പ്രശ്നമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും വീഡിയോ കാണരുതേ എന്നാണ് ഏവരും നിര്‍ദേശിക്കുന്നത്.
undefined
അതേസമയം പാമ്പുകളോട് ഏറെ ഇഷ്ടവും കൗതുകവും കാത്തുസൂക്ഷിക്കുന്നവര്‍ ഈ വീഡിയോ നിരന്തരം പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. ട്വിറ്ററില്‍ 'സയൻസ് ഗേള്‍' എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വൻ വീതിയും അക്ഷരാര്‍ത്ഥത്തില്‍ പേടിപ്പെടുത്തുന്ന അത്രയും നീളമുള്ള പാമ്പ്. ഒരു കോമ്പൗണ്ടില്‍ നിന്ന് അടുത്ത കോമ്പൗണ്ടിലേക്ക് മതിലും കടന്ന് ഇഴഞ്ഞുപോവുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഒപ്പം തന്നെ തന്‍റെ തൊലി അടര്‍ത്തിക്കളയുന്നുമുണ്ട് ഈ ഭീകരൻ. പാമ്പുകള്‍ ഇടയ്ക്കിടെ ഇവയുടെ ആവരണം ഇളക്കിക്കളയുന്നത് പതിവാണ്.
വീഡിയോയില്‍ കാണുന്ന പാമ്പിന്‍റെ നീളമോ വീതിയോ കൃത്യമായും എത്രയാണെന്നത് എവിടെയും പ്രതിപാദിച്ചിട്ടില്ല. അതേസമയം 'മലായോപൈത്തണ്‍ റെറ്റിക്കുലാറ്റസ്' എന്ന ഇനമാണിതെന്ന് വീഡിയോ പങ്കുവച്ച പേജ് തന്നെ അറിയിക്കുന്നു.
ഒരിനം പെരുമ്പാമ്പ് ആണിത്. തെക്കുകിഴക്കൻ ഏഷ്യയിലാണ് കാര്യമായും ഇത് കാണപ്പെടുകയത്രേ. എന്തായാലും ഭീകരൻ പാമ്പിന്‍റെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നത് നിസംശയം പറയാം.
നിങ്ങളും വീഡിയോ കണ്ടുനോക്കൂ...
The reticulated python (Malayopython reticulatus) is a python species native to South and Southeast Asia,
It is the world's longest snake
pic.twitter.com/gvTWFLA3Nq