മുഖത്തെ ചുളിവുകള്‍ മാറാന്‍ ബദാം ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ...

By Web Team  |  First Published Feb 13, 2024, 12:41 PM IST

വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം സഹായിക്കും. 


ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ഹൃദയാഘാതസാധ്യത കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും അമിത വണ്ണം കുറയ്ക്കാനും കഴിക്കുന്നത് നല്ലതാണ്. 

വിറ്റാമിന്‍ ഇയുടെ കലവറയായ ബദാം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും ബദാം സഹായിക്കും. ഇതിനായി ബദാം ഓയിലായി ഉപയോഗിക്കാം. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ബദാം ഓയിലില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാന്‍ സഹായിക്കും. അതിനാല്‍ മുഖത്ത് ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ബദാം ഓയില്‍ പുരട്ടുന്നത് ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

Latest Videos

undefined

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും ബദാം ഓയില്‍ പുരട്ടുന്നത് നല്ലതാണ്. ഇതിനായി രാത്രി കിടക്കുന്നതിന് മുൻപ് രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്യാം. മുഖത്തെ കരുവാളിപ്പും കറുത്തപാടുകളും അകറ്റാനും ആൽമണ്ട് ഓയില്‍ സഹായിക്കും. ഇതിനായി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു മുഖത്ത് 10 മിനിറ്റ് മസാജ് ചെയ്യാം. അതുപോലെ തന്നെ മുഖത്തെ കറുത്തപാടുകൾ മാറാൻ ആൽമണ്ട് ഓയിലും തേനും ചേർത്തു പുരട്ടിയാൽ മതി. ആൽമണ്ട് ഓയിൽ മുഖത്ത് പതിവായി പുരട്ടുന്നത് നിങ്ങളുടെ സ്വാഭവിക നിറം നിലനിര്‍ത്താനും സഹായിക്കും. 

Also read: ദിവസവും ബ്രൊക്കോളി കഴിക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ അകറ്റാം...

youtubevideo

click me!