ഒരു കിലോമീറ്ററോളം വാഹനത്തിനു പിന്നാലെ പാഞ്ഞ് കാണ്ടാമൃഗം, ഭയന്നുവിറച്ച് സഞ്ചാരികൾ; വീഡിയോ വൈറല്‍

By Web Team  |  First Published Mar 29, 2023, 11:12 AM IST

സൗത്താഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്. ഇവിടം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളാണ് കാണ്ടാമൃഗത്തിന്‍റെ മുന്നില്‍ പെട്ടത്. അനസ്താസിയ ചാപ്മാനും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് കാണ്ടാമൃഗത്തിന്‍റെ ആക്രമണമുണ്ടായത്. 


വ്യത്യസ്തമായ പല സംഭവങ്ങളുടെ വീഡിയോകളും ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. അത്തരത്തില്‍ ഒരു കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വാഹനത്തെ പിന്തുടരുന്ന കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണിത്. 

സൗത്താഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്. ഇവിടം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളാണ് കാണ്ടാമൃഗത്തിന്‍റെ മുന്നില്‍ പെട്ടത്. അനസ്താസിയ ചാപ്മാനും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് കാണ്ടാമൃഗത്തിന്‍റെ ആക്രമണമുണ്ടായത്. റോഡിന്റെ വശങ്ങളിൽ പുല്ലുതിന്നുകൊണ്ടിരുന്നതിനിടെയാണ് സഫാരി വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന സംഘത്തെ കാണ്ടാമൃഗം കണ്ടത്. അടുത്ത നിമിഷം തന്നെ അത്  വാഹനത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ചെളിയും മറ്റും നിറഞ്ഞ പാതയിലൂടെ അതിവേഗം വാഹനം പിന്നോട്ടെടുത്താണ് ഡ്രൈവർ സഞ്ചാരികളെ കാത്തത്. എന്നാല്‍ ഏകദേശം ഒരു കിലോമീറ്ററോളം സഫാരി വാഹനത്തെ കാണ്ടാമൃഗം പിന്തുടർന്നു. വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തിയത്. 

Latest Videos

undefined

 

 

കാണ്ടാമൃഗത്തിന്‍റെ ഈ നീക്കത്തില്‍ സഞ്ചാരികള്‍ ശരിക്കും  ഭയന്നുപോയി. എന്തായാലും സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നുണ്ട്. ലേറ്റസ്റ്റ് ക്രൂഗർ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും രേഖപ്പെടുത്തി. ഭാഗ്യംകൊണ്ട് മാത്രമാണ് സഞ്ചാരികൾ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ നിന്ന രക്ഷപ്പെട്ടതെന്നാണ് ആളുകള്‍ പറയുന്നത്. 

Also Read: ഫ്‌ളാഷ് ലൈറ്റുകള്‍ 'ഊതിക്കെടുത്തി' പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ടോ? ഇത് ഒരു കോടി ആളുകള്‍ കണ്ട വീഡിയോ...

click me!