പിറ്റ്യൂട്ടറി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന് വളര്‍ച്ച ഹോര്‍മോണിലുണ്ടായ വ്യതിയാനമാണ് ഇഗോറിന് ഉയരം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. 27ാം വയസില്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡിന് ഇഗോർ അര്‍ഹനായി.
അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോര്‍ വോവ്കോവിന്‍സ്കി അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. വെള്ളിയാഴ്ച റോച്ചസ്റ്ററിലെ മയോക്ലിനിക്കില്‍ വച്ചാണ് അന്തരിച്ചത്. ഇഗോറിനെ പിറ്റ്യൂട്ടറി ഗിഗാന്റിസം എന്ന അവസ്ഥ വർഷങ്ങളായി അലട്ടിയിരുന്നു.
ഉക്രൈന് സ്വദേശികളാണ് ഇഗോറിന്റെ കുടുംബം. രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും വളർച്ച തടയാൻ കഴിഞ്ഞിരുന്നില്ലെന്ന് അമ്മ സ്വെറ്റ് ലാന പറഞ്ഞു. 27ാം വയസില്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡിന് ഇഗോർ അര്‍ഹനായി.
undefined
ഏഴ് അടി 8.33 ഇഞ്ചാണ് ഉയരം.1989 ൽ ഉക്രെയ്നിൽ നിന്ന് മിനസോട്ടയിലെ റോച്ചസ്റ്ററിലേക്ക് വൈദ്യചികിത്സയ്ക്കായി ഇഗോറിന്റെ മാറ്റി. പിറ്റ്യൂട്ടറി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന് വളര്‍ച്ച ഹോര്‍മോണിലുണ്ടായ വ്യതിയാനമാണ് ഇഗോറിന് ഉയരം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.