ശരിക്കും ഇതൊരു ശ്മശാനം തന്നെയാണ്. 2020ലെ സെൻസസ് കണക്ക് പ്രകാരം കോമയില്‍ ജീവിക്കുന്നത് ആകെ 1507പേരാണ്. എന്നാലീ നഗരത്തിലെ സെമിത്തേരികളില്‍ ഉറങ്ങുന്നതോ പത്തര ലക്ഷത്തോളം പേരും.
അസാധാരണമായ ഐതിഹ്യങ്ങളും ചരിത്രകഥകളുമുള്ള പല സ്ഥലങ്ങളെയും കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാം. യാത്രകളോടും ചരിത്രത്തോടും താല്‍പര്യമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഇത്തരത്തില്‍ കൗതുകമുണ്ടാക്കുന്ന എത്രയോ സ്ഥലങ്ങളെ കുറിച്ച് നിങ്ങള്‍ വായിക്കുകയോ അറിവ് നേടുകയോ ചെയ്തിരിക്കും.
അത്തരത്തില്‍ അസാധാരണമായ ചരിത്രമുള്ള, ഏറെ പ്രത്യേകതകളുള്ളൊരു സ്ഥലത്തെയാണിനി പരിചയപ്പെടുത്തുന്നത്. കാലിഫോര്‍ണിയയിലെ കോമ എന്ന നഗരത്തെ കുറിച്ചാണ് പറയുന്നത്. 'സിറ്റി ഓഫ് ദ സൈലന്‍റ്' എന്നാണിവിടം അറിയപ്പെടുന്നത്. എന്നുവച്ചാല്‍ നിശബ്ദദതയുടെ നഗരം. കോമ നഗരം ഇങ്ങനെ അറിയപ്പെടാനൊരു കാരണവുമുണ്ട്. ഇവിടെ ജീവിച്ചിരിക്കുന്നവരെക്കാള്‍ കൂടുതലാണ് മരിച്ചവര്‍. അങ്ങനെ മാത്രം പറഞ്ഞാല്‍ പോര, സത്യത്തില്‍ ജീവിച്ചിരിക്കുന്നവരെക്കാള്‍ എത്രയോ ഇരട്ടിയാണ് ഇവിടത്തെ മണ്ണിലുറങ്ങുന്നത്.
undefined
ശരിക്കും ഇതൊരു ശ്മശാനം തന്നെയാണ്. 2020ലെ സെൻസസ് കണക്ക് പ്രകാരം കോമയില്‍ ജീവിക്കുന്നത് ആകെ 1507പേരാണ്. എന്നാലീ നഗരത്തിലെ സെമിത്തേരികളില്‍ ഉറങ്ങുന്നതോ പത്തര ലക്ഷത്തോളം പേരും. കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ക്കിത് നുണയാണെന്നോ അതിശയോക്തിയാണെന്നോ തോന്നിയേക്കാം. പക്ഷേ സംഗതി സത്യമാണ്.
1924ല്‍ ശ്മശാനമായിത്തന്നെയാണ് ഈ നഗരം പണി കഴിപ്പിച്ചതത്രേ. സൻഫ്രാൻസിസ്കോയില്‍ ഇനി മുതല്‍ ശവസംസ്കാരം പാടില്ലെന്ന് നിയമം വന്നതോടെ, അവിടെ സംസ്കരിച്ചവരുടെ മൃതദേഹങ്ങളടക്കം ഇവിടെ കൊണ്ടുവന്ന് അടക്കം ചെയ്യുകയായിരുന്നുവത്രേ. പല സെമിത്തേരികളും പൊളിച്ചുമാറ്റിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളഉമെല്ലാം പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാറിലും ട്രക്കിലും കയറ്റി കോമയിലെത്തിച്ചു. അങ്ങനെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇവിടെ സംസ്കരിക്കപ്പെട്ടുകൊണ്ടിരുന്നു.
കാലക്രമേണ ഇത് മരിച്ചവരുടെ മണ്ണായി മാറി. എന്തായാലും ഈ ഒരേയൊരു പ്രത്യേകതയുടെ പേരില്‍ ലോകമെമ്പാടും അറിയപ്പെടുകയാണ് കോമ. ഇക്കാരണം കൊണ്ട് തന്നെ ഇവിടെ സന്ദര്‍ശിക്കുന്നതിനും ഒരു വിഭാഗം ടൂറിസ്റ്റുകള്‍ താല്‍പര്യം കാണിക്കുന്നുണ്ട്.
Also Read:- പേടിപ്പിക്കുന്നൊരു ബംഗ്ലാവിൽ താമസിക്കുന്നോ? ഫോട്ടോകൾ വൈറൽ...